Search This Blog

1340. സൂക്ഷ്മദർശിനി

🔹1340. സൂക്ഷ്മദർശിനി

Gnr.      :- Mystery Thriller 
Lang.   :- മലയാളം

പ്രമോഷൻ ഇൻ്റവ്യൂസ് ഒരു സിനിമയുടെ വിസിബിലിറ്റി കൂട്ടുമെങ്കിലും അത്തരം ഇൻറർവ്യൂസ് പരിധി വിടുമ്പോൾ എനിക്കാ സിനിമയോട് തന്നെ മടുപ്പ് തോന്നാറുണ്ട്...  പലരും ധ്യാൻ ശ്രീനിവാസൻ പയറ്റി തെളിഞ്ഞ വഴിയിലൂടെ ഫോഴ്സ്ഫുള്ളി ഓടാൻ ശ്രമിക്കുന്നതുപോലെ അനുഭവപ്പെടാറുമുണ്ട്... Anyway , ഇന്നലെ റിലീസ് ചെയ്ത് ഇതിനോടകം മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ സൂക്ഷ്മദർശിനി എന്ന സിനിമ കണ്ടു.

കിഷ്കിന്ധകാണ്ഡത്തിനു ശേഷം മലയാളത്തിൽ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്തൊരു മികച്ച മിസ്റ്ററി ത്രില്ലർ എത്തിയിരിക്കുകയാണ്... നല്ല എഴുത്തും അതിനെ ഒട്ടും താഴോട്ട് കൊണ്ടുപോകാത്ത പെർഫോമൻസുകളും പറയേണ്ടുന്ന കഥയ്ക്ക് അനുയോജ്യമായ ആഖ്യാനവും എല്ലാത്തിനെയും ഒരു പടി മുകളിലേക്ക് ഉയർത്തിയ സൗണ്ടും ചിത്രത്തെ തിയേറ്ററിൽ കാണേണ്ട സിനിമയാക്കി മാറ്റുന്നുണ്ട്...

നസ്രിയ അവതരിപ്പിക്കുന്ന പ്രിയദർശിനി എന്ന കഥാപാത്രം ജോലി അന്വേഷിക്കുന്നൊരു വീട്ടമ്മയാണ്... കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പ്രിയദർശിനിയുടെ  അയൽവക്കത്തേക്ക് താമസത്തിനെത്തുന്ന മാനുവലും അയാളുടെ അമ്മയും പ്രിയദർശിനിയുടെ നിരീക്ഷണ വലയത്തിലുണ്ട്... കുറച്ചു ദിവസങ്ങൾക്കു ശേഷം അവിടുത്തെ അമ്മയെ കാണാതാവുകയും
ഈ മിസ്സിങ്ങിലെ ദുരൂഹതയും അതിന്റെ അന്വേഷണവുമൊക്കെയായി പടം എൻഗേജിംങാകുന്നു. 

പ്രെഡിക്റ്റ് ചെയ്യാൻ പറ്റാത്ത കഥാഗതിയിൽ ബേസിൽ ജോസഫ് ,നസ്രിയ, ദീപക്, സിദ്ധാർത്ഥ് ഭരതൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷൈജു ഖാലിദ്, സമീർ താഹിർ, അനൂപ് എന്നിവർ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത്  'നോൺസെൻസ്' എന്ന സിനിമയൊരുക്കിയ MC ജിതിനാണ്..

പ്രിയദർശിനി എന്ന നസ്രിയ കഥാപാത്രത്തിൻ്റെ Point Of Viewയിലാണ് സിനിമയുടെ മുന്നോട്ടുപോക്ക്. ഏറെക്കാലത്തിനുശേഷം സ്ക്രീനിൽ തിരിച്ചെത്തുന്ന നസ്രിയ ആ കഥാപാത്രത്തെ സിനിമയിലുടനീളം ഗംഭീരമാക്കിയിട്ടുണ്ട്. 
കൂടാതെ ഇതുവരെ കണ്ട ഒരു ബേസിൽ ജോസഫിനെ അല്ല മാനുവൽ എന്ന കഥാപാത്രത്തിൽ കാണാൻ സാധിക്കുക, ഒരു ജനപ്രിയ ഇമേജിൽ നിന്നും പുള്ളിയുടെ ഇത്തരം പെർഫോമൻസുകൾ സിനിമയുടെ കഥാഗതിക്കും ഗുണംചെയ്യുന്നുണ്ട്.

ഈ പടം കണ്ടുകൊണ്ടിരുന്നപ്പോൾ ഇതേ ജോണറിൽ വന്ന് നിരാശപ്പെടുത്തിയ ''ബോഗെയ്ൻവില്ല"യെ ഓർമ്മ വന്നു... നായികമാരുടെ ക്ലൈമാക്സ് പൊരിച്ചിൽ എന്ന കണക്കിന് ഒരുക്കപ്പെട്ട രണ്ട് സിനിമകളിലെയും രംഗങ്ങൾ എഴുത്തും മേക്കിംഗും പെർഫോമൻസും ഒരുപോലെ മികച്ചതാവേണ്ടതിന്റെ ഉദാഹരണം കാണിച്ചുതരും.

ആദ്യ സിനിമയിൽ നിന്ന് രണ്ടാം സിനിമയിൽ എത്തുമ്പോൾ സംവിധായകൻ അജഗജാന്തരം മാറിയിട്ടുണ്ട്.. ഈ രണ്ടു സിനിമകൾ തമ്മിലുള്ള വർഷങ്ങളുടെ ഗ്യാപ്പ് ഇനി ഉണ്ടാകരുത്... മികച്ച സിനിമകളുമായ് സ്ക്രീനിൽ നിങ്ങളുടെ പേരും എഴുതിക്കാണണം. #Sookshmadarshini

MY RATING : 4/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - Nayanthara: Beyond the Fairy Tale

No comments: