1339. അമേരിക്കൻ സൈക്കോ
🔹1339. അമേരിക്കൻ സൈക്കോ
Gnr. :- Crime Thriller
Lang. :- ഇംഗ്ലീഷ്
നഗരത്തിലെ സമ്പന്നരിൽ ഒരാളും ന്യൂയോർക് സിറ്റിയിലെ ഇൻവെസ്റ്റ്മെൻറ് ബാങ്കറുമായ പാട്രിക് ബേറ്റ്മാൻ്റെ കഥയാണ് അമേരിക്കൻ സൈക്കോ എന്ന ഈ ചിത്രം പറയുന്നത്...
ജോലിക്ക് പുറമേ സൗന്ദര്യസംരക്ഷണത്തിനും വൃത്തിക്കും വ്യായാമത്തിനുമൊക്കെ ജീവിതത്തിൽ വലിയ പ്രാധാന്യം കൊടുക്കുന്ന ബേറ്റ്മാന് മറ്റാർക്കും തന്നെ അറിയാത്ത മറ്റൊരു വ്യക്തിത്വം കൂടിയുണ്ട്...
ലാഭേച്ഛ ആളുകളെ ഉപദ്രവിക്കാനും കൊല്ലാനും യാതൊരു മടിയുമില്ലാത്ത അതുവഴി മാത്രം ആനന്ദം കാണുന്ന ഒരു ഇരട്ട വ്യക്തിത്വം.
വളരെ നിസ്സാരമായ ഒരു കാര്യത്തിന് അയാൾ അയാളുടെ സുഹൃത്തിനെ കൊല്ലുകയും തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് അമേരിക്കൻ സൈക്കോ പറയുന്നത്.
ഡികാപ്രിയോയെ മനസ്സിൽ വച്ച് അയാൾക്ക് വേണ്ടി എഴുതപ്പെട്ട ഒരു കഥാപാത്രം... എന്നാൽ തീർത്തും നെഗറ്റീവ് ഷെയ്ഡിയിൽ നിൽക്കുന്ന പാട്രിക് ബെറ്റ്മാൻ എന്ന വേഷം തൻ്റെ കരിയറിനെതന്നെ നശിപ്പിച്ചേക്കുമെന്ന ഭയത്തിൽ ഡീകാപ്രിയോ അത് ഉപേക്ഷിക്കുന്നു... ശേഷമത് ചെറിയ വേഷങ്ങളിൽ മാത്രം ഒതുങ്ങി നിന്ന ക്രിസ്റ്റ്യൻ ബെയ്ലിലേക്കെത്തുകയും ഈ സിനിമയും പാട്രിക് എന്ന കഥാപാത്രവും അയാളുടെ കരിയറൊന്നാകെ മാറ്റിമറിച്ച് ലോകശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്യുന്നു... ഒരുപക്ഷേ ഈ സിനിമ ഇല്ലായിരുന്നെങ്കിൽ, ക്രിസ്ത്യൻ ബെയിൽ അമ്പരപ്പിച്ച ഒരുപാട് കഥാപാത്രങ്ങളും ഉണ്ടാകുമായിരുന്നില്ല..
സിനിമയിലേക്ക് വരുമ്പോൾ, മാനുഷിക തലത്തിന്റെ രണ്ടറ്റത്ത് നിൽക്കുന്ന തീർത്തും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളെ പാട്രിക് ബെയിറ്റ്മാൻ എന്ന കഥാപാത്രത്തിലൂടെ ക്രിസ്ത്യൻ ബെയിൽ ഗംഭീരമാക്കിയിട്ടുണ്ട്... പുള്ളിക്ക് വേണ്ടി തന്നെ ഈ സിനിമ ധൈര്യമായി കാണാം .
കൂടാതെ രണ്ടു മണിക്കൂറിന് താഴെ എന്ന ചെറിയ ദൈർഘ്യവും എവിടേയും ഇഴയാത്ത ആഖ്യാന ഭംഗിയും മറ്റഭിനേതാക്കളുടെ പെർഫോമൻസും എഴുത്തും മേക്കിങ്ങും സൗണ്ടും എന്നുവേണ്ട എല്ലാ ഏരിയയും നല്ല രസമായി മുന്നോട്ടു പോകുന്ന ചിത്രം ഒരിക്കലെങ്കിലും ഒന്ന് കണ്ടു നോക്കാം...
പൂർണ്ണ തൃപ്തി അല്ലെങ്കിൽ കൂടി ക്ലൈമാക്സും സിനിമയുടെ ആകെ തുകയെ തൃപ്തിപ്പെടുത്തുന്ന അനുഭവമാക്കുന്നുണ്ട്. നന്മ ലെവലേശമില്ലാത്ത ക്രൂരനായ ഒരു കഥാപാത്രവും അങ്ങിങ്ങായ് വരുന്ന ചില ഡാർക്ക് കോമഡികളും ഒക്കെയായി അമേരിക്കൻ സൈക്കോ കാലത്തെ അതിജീവിച്ച് ഒരു കൾട്ട് സ്റ്റാറ്റസ് ഇതിനോടകം നേടി കഴിഞ്ഞിട്ടുണ്ട്... #American_Psycho
MY RATING : 4/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - Nayanthara: Beyond the Fairy Tale
No comments: