1338. The Silence of the Lambs
🔹1338. The Silence of the Lambs
Gnr. :- Crime Thriller
Lang. :- ഇംഗ്ലീഷ്
നഗരത്തിൽ സംഭവിച്ച്കൊണ്ടിരിക്കുന്ന തുടർച്ചയായുള്ള ഈ മരണങ്ങൾ FBlയ്ക്ക് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്...
എങ്ങിനെയും കില്ലറെ പിടിക്കുക എന്ന ഉദ്ദേശത്തിൽ ക്ലാരിസ് സ്റ്റാർലിംങ് എന്ന FBl ട്രെയിനിയും അവരുടെ ബോസും ചേർന്ന് നരഭോജിയായ 'ഹാനിബൽ ലെക്റ്റർ' എന്ന ജയിലിൽ കഴിയുന്ന സൈക്കാട്രിസ്റ്റു കൂടിയായ അതിഭീകരനായ സീരിയൽ കില്ലറുടെ സഹായം തേടുന്നു...
മികച്ച ത്രില്ലറുകളെ ലിസ്റ്റ് ചെയ്യുമ്പോൾ പലരും സജസ്റ്റ് ചെയ്യുന്ന പേരുകളിൽ ഒന്നാണ് ആൻ്റണി ഹോപ്കിൻസ്, Jodie Foster എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് Jonathan Demme സംവിധാനം ചെയ്ത
ദി സൈലൻസ് ഓഫ് ദി ലാംപ്സ് എന്ന ഈ ചിത്രം... അടുത്തതേത് കാണണം എന്ന ചിന്ത എപ്പോൾ വരുമ്പോഴും ആദ്യ നിരയിൽ ഉണ്ടാകുന്നൊരു സിനിമ കൂടിയാണിത്... Anyway, കണ്ടുകഴിഞ്ഞപ്പോൾ ഇതുപോലെ മാറ്റിവെച്ച ഒത്തിരി സിനിമകൾ കാണാനുള്ള താല്പര്യം ജനിപ്പിക്കാൻ കൂടി ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.
1991ൽ റിലീസ് ചെയ്ത ക്ലാസിക് പരിവേഷമുള്ളൊരു സിനിമ... എന്നാൽ വർഷങ്ങളുടെ പഴക്കം സ്ക്രീനിലെവിടേയും കാണാൻ സാധിക്കാത്ത തരത്തിൽ ഇന്നും പൂർണ്ണമായ് എൻഗേജ് ചെയ്യിപ്പിക്കുന്ന എല്ലാ മേഖലയിലും ഗംഭീരമായൊരു ത്രില്ലറാണിത്...
എടുത്തുപറയേണ്ടത് ആൻ്റണി ഹോപ്കിൻസിൻ്റെ പെർഫോമൻസ് തന്നെയാണ്... എവിടെയോ വായിച്ചിട്ടുണ്ട് പുള്ളി ഈ പടത്തിൽ ആകെ 16 മിനിറ്റേ അഭിനയിച്ചുള്ളൂ എന്ന്.. ഇത്രയും കുറഞ്ഞ സ്ക്രീൻ ഡ്യൂറേഷനിലാണ് ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ അവാർഡ് സ്വന്തമാക്കിയതെന്ന്... ഹാനിബൽ ലെക്റ്ററുടെ ഇൻട്രോ മുതൽ തീരുന്ന വരെ പുള്ളിയെ കാണിക്കുമ്പോഴൊക്കെ കാനിബലിസ്റ്റിക് സീരിയൽ കില്ലറെ കണ്ട കണക്കിന് നമുക്കൊരു ഭയവും തരിപ്പുമൊക്കെ ഫീൽ ചെയ്യിപ്പിക്കുന്നുണ്ടെങ്കിൽ അത് ആ അഭിനേതാവിന്റെ അങ്ങേയറ്റത്തെ മികവ് തന്നെയാണ്..
മികച്ച നടനുപരി, നടി, മികച്ച ചിത്രം, സംവിധായകൻ, തിരക്കഥ, എന്നിവയ്ക്കുള്ള ആ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
പെർഫോമൻസുകളും മേക്കിങ്ങും സൗണ്ടും വിഷ്വലും ഡ്യൂറേഷനും വേണ്ട സകല ഏരിയയും സിനിമയുടെ ക്ലാസിക് പരിവേഷത്തെ ഊട്ടിയുറപ്പിക്കും വിധം പത്ത് മുപ്പത്തഞ്ച് വർഷത്തെ മറികടന്ന് ഇന്നും പുതുമ നിർത്തി സ്ക്രീനിലമ്പരപ്പിക്കുന്നുണ്ട്...
ക്രൈം ബേസ്ഡ് ത്രില്ലറുകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക്, സീരിയൽ കില്ലിങ്ങും ഇൻവെസ്റ്റിഗേഷനും വയലൻസും സൈക്കോകളും നിറഞ്ഞൊരു എൻഗേജിംഗ് സിനിമ കാണാനാഗ്രഹിക്കുന്നവർക്ക്
#The_Silence_of_the_Lambs ധൈര്യമായി കാണാം.
MY RATING : 4.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - AMERICAN PSYCHO
No comments: