1336. അമരൻ
🔹1336. അമരൻ
Gnr. :- Biographical Action Drama
Lang. :- തമിഴ്
ഒരു റിയൽ ലൈഫ് ഹീറോയുടെ ജീവിത കഥ പറയുമ്പോൾ നമുക്കെല്ലാവർക്കും അറിയാവുന്ന അയാളുടെ മരണം സിനിമയുടെ പ്രെഡിക്ടബിലിറ്റി ഒരുപാട് കൂട്ടും. അതായത് എന്തൊക്കെയാണെങ്കിലും അവസാനം ഇയാൾ മരിക്കുമെന്ന തോന്നൽ പ്രേക്ഷകന് ആദ്യമേ അനുഭവപ്പെടും...
ആർമി ബയോപിക്കുകളിലെ സ്ഥിരം കണ്ടുവരുന്ന ഈ ഫോർമാറ്റിനെ ഒരു പരിധിവരെ മറികടക്കുക ഇമോഷണലി പ്രേക്ഷകനെ ഹുക്ക് ചെയ്യുന്ന കഥാസന്ദർഭങ്ങളും മേക്കിങ് ക്വാളിറ്റിയും പെർഫോമൻസുമൊക്കെ വെച്ചാണ്... എന്നിരുന്നാൽ കൂടി പട്ടാളപടങ്ങളിലെ സ്ഥിരം ചേരുവകളുടെ ചവർപ്പ് പൂർണ്ണമായും മറികടക്കാൻ പറ്റണമെന്നില്ല.
രാജ്കുമാർ പെരിയസ്വാമിയുടെ സംവിധാനത്തിൽ ശിവകാർത്തികേയൻ, സായി പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ മിലിറ്ററി ബേസ്ഡ് ആക്ഷൻ ഡ്രാമ 'അമരൻ' മേജർ മുകുന്ദ് വരദരാജന്റെ ജീവിത കഥയാണ് പറയുന്നത്.
ജീവിതകഥ എന്നു പറയുമ്പോൾ അദ്ദേഹത്തിൻറെ ജനനവും ബാല്യത്തിൽ തന്നെ ആർമിയോട് ഉണ്ടായിരുന്ന താല്പര്യവും കൗമാരവും പറഞ്ഞു തുടങ്ങി കുടുംബവും കൂട്ടുകാരും പ്രണയവും കല്യാണവും സർവീസിലെ ജീവിതവുമടക്കം മരണം വരെ നീണ്ടുനിൽക്കുന്ന ജീവിതകഥ...
ശിവകാർത്തികേയനെ സംബന്ധിച്ച് കരിയറിലെ മികച്ച ഒരു വേഷം തന്നെയാണ് മേജർ മുകുന്ദ് വരദരാജൻ. ഫിസിക്കലി ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്ത വെല്ലുവിളികളും പെർഫോമൻസിലെ അച്ചടക്കവും മുൻ സിനിമകളിൽ നിന്നും മാറിയ സൗണ്ട് മോഡുലേഷനും ആക്ഷൻ രംഗങ്ങളിലെ കൈയൊതുക്കവും വരെ ശ്രദ്ധ കൊടുത്തുകൊണ്ട് ശിവ മികച്ച രീതിയിൽ ആ കഥാപാത്രത്തെ ചെയ്തു വെച്ചിട്ടുണ്ട്...
മുകുന്ദിന്റെ ജീവിതം പറയുമ്പോൾ അയാളുടെ ഔദ്യോഗിക ജീവിതത്തോടൊപ്പം തന്നെ പ്രാധാന്യം കൊടുത്ത് ഭാര്യ ഇന്ദു റബേക്ക വർഗീസിൻ്റെ ഇമോഷൻസിലൂടെയും അമരൻ സഞ്ചരിക്കുന്നുണ്ട്...
ആ കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവി, പലയിടത്തും മോശമായും ചിലയിടത്ത് ഗംഭീരമായും പെർഫോം ചെയ്ത് സിനിമയെ ഒരു പടി താഴേക്ക് കൊണ്ടുപോകുന്നുണ്ട്... പ്രണയം കാണിക്കാൻ പറഞ്ഞപ്പോൾ ഓട്ടിസം വന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ആഫ്റ്റർ മേരേജ് സ്നേഹവും കെയറിംങ്ങും കാണിക്കാൻ പറഞ്ഞപ്പോൾ എന്തിനും ഏതിനും കരച്ചിലും മലയാളം പറയുന്ന കഥാപാത്രത്തെ മലതാളവുമാക്കി ഒരു പരിധിക്കപ്പുറം അലമ്പാക്കിയിട്ടുണ്ട്... എന്നിരുന്നാലും പുള്ളിക്കാരിയുടെ ഒരുപാട് മികച്ച രംഗങ്ങളും സിനിമയിലുണ്ട്. ഇരുവരെയും കൂടാതെ ബുവൻ അറോറ, രാഹുൽ ബോസ്, ശ്യാമപ്രസാദ്, മുകുന്ദിൻ്റെ മാതാപിതാക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ, വില്ലന്മാർ എന്നിങ്ങനെ മറ്റഭിനേതാക്കളും കൊള്ളാമായിരുന്നു.
പ്രൊഡക്ഷൻ ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ഡിസൈൻ ചെയ്ത ഒരു ബയോഗ്രഫിക്കൽ ആക്ഷൻ ഡ്രാമ എന്ന രീതിയിൽ ഗംഭീരമായ ഔട്ട്പുട്ട് നൽകുന്ന അമരൻ ആക്ഷൻ രംഗങ്ങളുടെ സ്റ്റേജിങ്ങും കിടിലൻ സൗണ്ടും എൻഗേജിംങാക്കുന്ന ആഖ്യാനവും ഇമോഷണലി ആ കഥാപാത്രത്തിന്റെ കൂടെ സഞ്ചരിക്കാൻ പറ്റുന്ന വിധത്തിലുള്ള എഴുത്തും ആകെതുകയിലുള്ള ചിത്രമാണ്...
സായി പല്ലവിയുടെ ഏറിയും കുറഞ്ഞുമുള്ള പെർഫോമൻസിനെ സഹിച്ചു മറികടക്കാൻ സാധിച്ചാൽ അമരനൊരു ഗംഭീര സിനിമാനുഭവമായിരിക്കും...
ഈ സിനിമയെ കുറിച്ച് പറയുമ്പോൾ പലരും മെൻഷൻ ചെയ്യുന്ന മറ്റൊരു സിനിമയുണ്ട്. അദ്വിശേഷ് നായകനായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറഞ്ഞ തെലുങ്കു ചിത്രം 'മേജർ'... രണ്ടും തിയേറ്ററിൽ കണ്ട ഒരു പ്രേക്ഷകനെന്ന നിലയ്ക്ക് ഇതിൽ ഏതാണ് ബെറ്റർ എന്ന ചോദ്യം വന്നാൽ എൻ്റെ ഉത്തരം 'മേജർ' തന്നെയായിരിക്കും. #Amaran
MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - മാർട്ടിൻ (18+ Review)
No comments: