1284. ലാപതാ ലേഡീസ്
🔹ലാപതാ ലേഡീസ്
Gnr. :- Drama
Lang. :- ഹിന്ദി
Author :- Yadu EZr
കല്യാണം കഴിഞ്ഞു ഭർത്താവിനൊപ്പം ഭർതൃവീട്ടിലേക്ക് ആദ്യമായി പോകുന്ന രണ്ടു സ്ത്രീകൾ... അവരുടെ ആചാര പ്രകാരം ഇരുവരും മൂടുപടം ധരിച്ചാണ് പോകുന്നത്... ട്രെയിൻ യാത്രയ്ക്കിടെ ഇവരെയും അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകുന്നു... ഇറങ്ങേണ്ട സ്റ്റേഷനെത്തിയപ്പോൾ ധൃതിയിൽ ആളു മാറി കൂട്ടിക്കൊണ്ടു വരുന്നത് തൻറെ ഭാര്യക്ക് പകരം മറ്റേയാളുടെ ഭാര്യയെ... തുടർന്ന് നടക്കുന്ന അന്വേഷണങ്ങളും അതുവഴി പറയുന്ന കാര്യങ്ങളുമാണ് ബാക്കി സിനിമ...
ഈ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ അത് തീർന്നു പോകരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു... കാരണം
ആ കഥാപാത്രങ്ങളിലൂടെയും അവരുടെ ഗ്രാമവും അവിടുത്തെ പോലീസ് സ്റ്റേഷനും കഥാപാത്രങ്ങളുടെ ജീവിതസാഹചര്യങ്ങളും ഇമോഷൻസും തിരിച്ചറിവുകളുമെല്ലാം ഈ സിനിമയുടെ ജോണർ പോലെതന്നെ നല്ലൊരു കിടിലൻ ഫീൽ ഗുഡ് അനുഭവമായിരുന്നു.
'ലാപതാ ലേഡീസ്' എന്ന പേരുപോലെ മിസ്ടേക്കൻ ഐഡൻ്റിറ്റി പ്രധാന പ്രമേയമായ് ആനുകാലികപ്രസക്തമായ ഒത്തിരി വിഷയങ്ങൾ അതിഗംഭീര തിരക്കഥയുടെ പിൻബലത്തിൽ പറഞ്ഞുവെക്കുന്ന ഈ ചിത്രം
കണ്ണും മനസ്സും ഒരുപോലെ നിറച്ച അതിമനോഹരമായൊരു കാഴ്ച്ചയാണ് കിരൺ റാവു എന്ന സംവിധായിക ഒരുക്കി വെച്ചിട്ടുള്ളത്.
ഫൂൽകുമാരി ,ജയ ,ദീപക് എന്നീ കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന കഥാഗതി ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കളുടെ എണ്ണം പറഞ്ഞ പ്രകടന മികവുകൊണ്ടു കൂടി നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാകുന്നുണ്ട്... അതിൽ തന്നെ ഫൂൽകുമാരി എന്ന കഥാപാത്ര അവതരിപ്പിച്ച അഭിനേത്രിയുടെ പെർഫോമൻസും ഡയലോഗ് ഡെലിവറിയുമൊക്കെ അസാധ്യം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.
കഥാപാത്രങ്ങളിൽ രവി കിഷൻ അവതരിപ്പിച്ച പോലീസുകാരനും റെയിൽവേ സ്റ്റേഷനിലെ തട്ടുകടക്കാരിയും ചോട്ടുവും അടക്കം കഥാപാത്രങ്ങളെല്ലാം മനസ്സിലുണ്ട്... അത് അവരുടെ പ്രകടനങ്ങൾ കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും കൂടിയാണ്.
വിഷ്വലി കഥ പറയാനും സൗണ്ട് കൊണ്ട് അതിന് പശ്ചാത്തലമൊരുക്കാനും കളറിങ്ങും എഡിറ്റിങ്ങും കൊണ്ട് അതിനു മികവ് കൂട്ടാനും രണ്ടര മണിക്കൂർ പരിപൂർണ്ണ തൃപ്തി ബാക്കിയാക്കാനും ഈ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്..
പ്രൊഡക്ഷൻ സൈഡിൽ അമീർ ഖാനും സംവിധാനത്തിൽ പുള്ളിയുടെ മുൻ ഭാര്യ കിരണും ചേർന്ന് ബോളിവുഡിന് സമീപവർഷത്തെ അഭിമാനിക്കാവുന്ന ഒരു മികച്ച സിനിമ തന്നെ നൽകിയിട്ടുണ്ട്...
ഒരു സിനിമാസ്വാദകനും നിർബന്ധമായും ഒരുവട്ടമെങ്കിലും കണ്ടിരിക്കേണ്ട സിനിമ.
#Laapataa Ladies
MY RATING : 5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - "സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ"
No comments: