1285. കട്ടീസ് ഗ്യാംങ്
🔹കട്ടീസ് ഗ്യാംങ്
Gnr. :- Drama
Lang. :- മലയാളം
Author :- Yadu EZr
ത്രാസിൽ വെക്കുന്ന തൂക്ക കട്ടികൾ പോലെ കൂട്ടുകെട്ടിൽ ഒരുമിച്ച് നിൽക്കുന്ന സൗഹൃദ വലയത്തിന് ഇതിലെ കഥാപാത്രങ്ങൾ ഇട്ട പേരാണ് കട്ടീസ്... എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും കട്ടീസ് എന്നാണ് വിളിക്കുക... ആ ഗ്യാങ് ആണ് കട്ടീസ് ഗ്യാങ്.
യൂട്യൂബ് വീഡിയോസുകളിലൂടെ ശ്രദ്ധേയനായ ഉണ്ണി ലാലുവിനെ നായകനാക്കി അനിൽ ദേവ് സംവിധാനം ചെയ്ത് ഈയാഴ്ച തീയേറ്ററിലെത്തിയ സിനിമയാണിത്... ട്രെയിലർ കണ്ടാൽ തന്നെ ടിക്കറ്റ് എടുക്കാൻ തോന്നിപ്പിക്കാത്ത കട്ടീസിന് കയറാനിടയാക്കിയ സാഹചര്യം തീർത്തും പേഴ്സണലാണ്....
ആനക്കട്ടിയിലെ ഭാവി സംവിധായകനാണ് നായകൻ, ആദ്യ സിനിമയ്ക്ക് വേണ്ടി തമിഴ്നാട്ടിൽ പോവുകയും ചെയ്തുകൊണ്ടിരിക്കുന്ന സിനിമ ചില ചതികൾ പറ്റി ഒരു കോടിയോളം രൂപ കടത്തിലാവുകയും ചെയ്യുന്നു, ശേഷം വീട്ടിലേക്ക് തിരിച്ചെത്തുകയും അച്ഛൻ ഭാഗമാകുന്ന ഒരു ബാങ്ക് മോഷണക്കേസും അതിനെ ചുറ്റിപ്പറ്റിയുള്ള ബാക്കിയുമാണ് സിനിമ.
ഈ കഥയിലേക്ക് സജിൻ ചെറുകയിൽ, വരുൺധാര, അൽത്താഫ് സലീം, സ്വാതി ദാസ് പ്രഭു എന്നിങ്ങനെ കുറച്ചുപേരും രണ്ടാം പകുതിയുടെ പകുതിയാകുമ്പോൾ എന്തിനോ തിളച്ചുകൊണ്ട് ഒരു നായികയും കടന്നുവരും....
പ്രമോദ് വെളിയനാടിന്റെ ചെട്ടിയാരെന്ന തമിഴൻവില്ലൻ കഥാപാത്രവും ഗുരു എന്ന കഥാപാത്രവുമൊക്കെ ടെറർ ആണെങ്കിലും നന്നായി ചിരിപ്പിച്ചു..
ഒപ്പം പുട്ടിന് പീര പോലെ നായകന്റെ അച്ഛൻ കഥാപാത്രത്തിന്റെ അവിഞ്ഞ പെർഫോമൻസും ഭാഷാ റെഫറൻസും.. ക്ലൈമാക്സിലെ ഇരുവരുടെയും പ്രകടനമൊക്കെ അങ്ങേയറ്റം കോമഡിയാണ്...
ഒരുപാട് യൂട്യൂബ് വീഡിയോയിലൂടെ ഉണ്ണിലാലുവിനെ ശ്രദ്ധിച്ചിട്ടുണ്ട്, കാഴ്ചയിൽ പെട്ടെന്ന് പ്രണവ് മോഹൻലാലിനെ തോന്നിപ്പിക്കുന്ന ഒരു നായകനടനായി ഉയർന്നു വരാൻ കെൽപ്പുണ്ടെന്ന് തോന്നിപ്പിച്ചൊരു നടൻ.... പക്ഷേ അതൊന്നും തന്നെ ഈ സിനിമയിൽ പ്രൂവ് ചെയ്യപ്പെടുന്നില്ല.
വളരെ മോശം കഥ, അതിലും മോശം പെർഫോമൻസുകൾ, സംഭാഷണങ്ങളും ക്യാരക്ടറൈസേഷനും മേക്കിങ്ങുമെല്ലാം അതിശോകം...
എടുത്തു പറയത്തക്ക നല്ലതൊന്നും തന്നെ സിനിമയിൽ എവിടെയും കണ്ടിട്ടില്ല.
#Kattisgang
MY RATING : O.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - "സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ"
No comments: