Search This Blog

1366. ഹണ്ട്

🔹1366. ഹണ്ട്

Gnr.      :- Crime/Horror
Lang.   :- മലയാളം
ഭാവന തിരിച്ചുവരവ് യൂണിവേഴ്സിൽ (BTU)  ഇതിനോടകം ഒരു ഡസൻ കാട്ടവരാധങ്ങൾ പുറത്തുവന്നിട്ടുണ്ട്... അതിലേക്ക് പ്രിയ സംവിധായകൻ ഷാജി കൈലാസ് പണ്ണിയെടുത്ത വീര്യം കൂടിയ ഒന്നിന്നലെ കണ്ടു...

ഹണ്ട്

മീൻപിടുത്തക്കാർക്ക് പുഴയിൽ നിന്നും കിട്ടുന്ന ഒരു വീപ്പ, അത് കരയ്ക്കെത്തിച്ച് നോക്കുമ്പോൾ അതിൽ ഒരു സ്ത്രീയുടെ ഡെഡ് ബോഡി... തുടർന്നുള്ള അന്വേഷണവും ചുരുളഴിയുന്ന രഹസ്യങ്ങളും. പിന്നെ പുട്ടിന് പീര പോലെ ഒരു അവിഞ്ഞ പ്രേത കഥയും....

ഈ വൺലൈനിൽ  ഒരു ഗെത്ത് തോന്നുമെങ്കിലും, ഊള പെർഫോമൻസും ഊള സ്ക്രിപ്റ്റും ഊള മേക്കിങ്ങും പിന്നെ ബാക്കിയാവുന്നതൊക്കെ ഊളയുമാക്കിയ ഈ ചിത്രം ഈ ജോണർ സിനിമകളുടെ തന്നെ അധപതനം എന്നോണം മുന്നോട്ട് കാണിക്കാവുന്ന സിനിമയാണ്.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭാവന , ചന്തു നാഥ്, അനുമോഹൻ, അജ്മൽ, അതിഥി രവി എന്നിങ്ങനെ വരുന്ന അഭിനേതാക്കളെല്ലാം തന്നെ പെർഫോമൻസിൽ ശോകമായിരുന്നു.

ഒപ്പം ജിഞ്ചർ, മദിരാശി മൂഡിൽ കൈലാസണ്ണനും മനസ്സ് വെച്ച് നിന്നപ്പോൾ അതിലും മുകളിൽ നിൽക്കുന്ന ഒരഐറ്റം സിനിമ എന്ന പേരിൽ ഒരുക്കിയെടുക്കാൻ പുള്ളിക്കും സാധിച്ചു.

കൂടാതെ സിനിമയിൽ വരുന്ന ഡീറ്റെയിലിംങ്ങ് എടുത്തു പറയേണ്ടതാണ്... മെഡിക്കൽ വിദ്യാർഥിയായ ഭാവനയുടെ ബാത്റൂം ഡോറിൽ ഒട്ടിച്ച പോസ്റ്റർ മുതൽ സ്ക്രിപ്റ്റ് ഡീറ്റൈലിംഗ് ആർട്ടിൽ ഫോഴ്സ്ഫുള്ളി കുത്തികയറ്റി വെച്ചത് പടത്തിൽ ഉടനീളം കാണാം.

'FEEL THE FEAR' എന്ന ടാഗ് ലൈനിലെത്തിയ ഈ ചിത്രം കാട്ടവരാത പടപ്പുകൾ കണ്ടിരിക്കാൻ താല്പര്യപ്പെടുന്നവർക്ക് ഒരുവട്ടം ഫീൽ ചെയ്തു നോക്കാവുന്നതാണ്.

MY RATING : O.5/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT -  പടക്കളം

No comments: