02. ഷെയ്ൻ നിഗം / Shane Nigam
ഷെയ്ൻ നിഗം / Shane Nigam
🔰YADU EZR
നടൻ അഭിയുടെ മകൻ എന്ന ലേബലിൽ നിന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇൻഡസ്ട്രിയിൽ തന്റേതായ ഒരു ഇടം കണ്ടെത്താൻ സാധിച്ച അഭിനേതാവാണ് ഷെയിൻ നിഗം...
സിനിമ കൂടുതൽ റിയലിസ്റ്റിക്കായ കാലഘട്ടത്തിൽ കഥാപാത്രത്തെ അതിൻ്റെ വൈകാരികതയുടെ ഏറ്റവും പീക്ക് പെർഫോമൻസ് കൊണ്ട് ഷൈൻ ഒരുപാട് തവണ പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്...
താന്തോന്നി, അൻവർ, നീലാകാശം പച്ചക്കടൽ, അന്നയും റസൂലും, ബാല്യകാലസഖി എന്നിങ്ങനെ 2010 മുതൽ 14വരെ ചൈൽഡ് ആർട്ടിസ്റ്റ് ആയ് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷൈൻ സിനിമയ്ക്ക് മുൻപ് കുട്ടിച്ചാത്തൻ എന്ന ഏഷ്യാനെറ്റ് സംപ്രക്ഷണം ചെയ്ത സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു...
2016ൽ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ കഥാപാത്രം വഴി ഷെയിൻ കൂടുതൽ എക്സ്പോസ്ഡ് ആവുകയും അതേ വർഷം നായക നടനായി കിസ്മത്ത് എന്ന ചിത്രം എത്തുകയും ആ ചിത്രവും അതിലെ പെർഫോമൻസും വലിയതോതിൽ ചർച്ചയാവുകയും ചെയ്യുന്നു.
കിസ്മത്തിനുശേഷം "കെയർ ഓഫ് സൈറാ ബാനു , പറവ, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്" എന്നിങ്ങനെ തുടർച്ചയായി ശ്രദ്ധിക്കപ്പെടുന്ന പുള്ളിയിലെ അഭിനേതാവിനെ ആഘോഷിച്ച സിനിമകളെത്തുന്നു....
2019ലെ ഇഷ്ക്കിന് ശേഷം പുള്ളിയുടെ ഇൻറർവ്യൂസും സംസാരശൈലിയും ഷൂട്ടിംഗ് വേളകളിലെ അപക്വമായ പെരുമാറ്റങ്ങളുമൊക്കെ വലിയതോതിൽ പൊതുസമൂഹത്തിൽ ചർച്ച ചെയ്യപ്പെടുകയും ബ്രേക്കിംഗ് ന്യൂസുകളാവുകയും ചെയ്യുന്നു...
സിന്തറ്റിക് ഡ്രഗ്ഗുകളുടെ പിടിയിലാണ് ഷെയിൻ നിഗമെന്ന രീതിയിൽ വാർത്തകൾ സംഭവിക്കുന്നു...
ഷൈനിനെ സംബന്ധിച്ച് വലിയ പ്രതീക്ഷയായിരുന്ന "വലിയപെരുന്നാൾ" തീയറ്ററുകളിൽ തകർന്നടിഞ്ഞു... ശേഷം വന്ന വെയിലും ഉല്ലാസവും പുള്ളിയുടെ ജനപ്രിയത വല്ലാതെ താഴേക്ക് കൊണ്ടുപോയി...
കൊറോണക്കാലത്ത് സോണിയിൽ പുറത്തിറങ്ങിയ "ഭൂതകാലം" ഷൈനിന്റെ മാത്രമല്ല മലയാള സിനിമയിലെ തന്നെ മികച്ച സിനിമകളിൽ ഒന്നാണ്.. ഹൊറർ ജോണറിൽ നമ്മുടെ ഇൻഡസ്ട്രിയിൽ ഇതിനോളം മികച്ച മറ്റൊരു സിനിമ ഉണ്ടോ എന്നതും സംശയമാണ്...
ശേഷം വന്ന പ്രിയദർശൻ ചിത്രം കൊറോണ പേപ്പേഴ്സ് തരക്കേടില്ലാത്ത അഭിപ്രായം വന്നപ്പോൾ തുടർന്ന് റിലീസായ RDX ഷൈനിൻ്റെ ഈഗോ കാരണം വാർത്തകളിൽ ഇടം പിടിക്കുകയും പടമെത്തിയപ്പോൾ ഷൈൻ കയ്യടി നേടുന്ന കാഴ്ചയുമാണ് കണ്ടത്.
RDXന് ശേഷം വന്ന വേല, ലിറ്റിൽ ഹാർട്ട്സ് എന്നീ സിനിമകളും, തമിഴിലെ തന്റെ അരങ്ങേറ്റ ചിത്രമായ മദ്രാസക്കാരനും തിയേറ്ററുകളിൽ വലിയ പരാജയം ഏറ്റുവാങ്ങി....
കഴിഞ്ഞ 15 വർഷത്തെ കരിയറിൽ 22 സിനിമകളുടെ ഭാഗമായ ഷെയിൻ
മികച്ച ഒരുപാട് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ പലതിലും ഒരേ രീതിയിലുള്ള വോയിസ് മോഡുലേഷനും പെർഫോമൻസും തന്നെ കാണാൻ സാധിക്കുന്നത് വലിയ പോരായ്മയാണ്...
അതിൽ നിന്ന് മാറി ചെയ്യാൻ ശ്രമിച്ച "ഉല്ലാസം" എന്ന ചിത്രം കണ്ട പ്രേക്ഷകർക്ക് പുള്ളിയുടെ പരിമിതികൾ പെട്ടെന്ന് മനസ്സിലാവുകയും ചെയ്യും...
കൺസിസ്റ്റൻസി ഇല്ലാത്ത, പെർഫോമൻസിൽ വലിയ പുതുമകൾ നൽകാത്ത എന്നാൽ ഒരുപറ്റം ഗംഭീര കഥാപാത്രങ്ങൾ ചെയ്തുവച്ച ഒരഭിനേതാവാണ് ഷൈൻ നിഗം.
വാരിവലിച്ച് സിനിമകൾ ചെയ്യാത്തതുകൊണ്ട് തന്നെ പലപ്പോഴും തുടരെ സിനിമകൾ പരാജയപ്പെടുമ്പോൾ പുള്ളിയെ പ്രേക്ഷകർ മറന്നു പോകുന്നതുപോലെ വലിയ ഗ്യാപ്പുകൾ സംഭവിക്കുന്നുണ്ട്...
ഇനി വരാനിരിക്കുന്ന ഹാൽ, ബർമുഡ, ആയിരത്തൊന്നാം രാവ് എന്നീ സിനിമകളിലൂടെ ഷെയിൻ നിഗം ഷൈൻ ചെയ്തു വരട്ടെ...
Shane Nigam, Wishing you a brilliant acting career filled with powerful performances and fresh, inspiring characters! 🎭🌟
@YaduEZr
No comments: