1368. കേരള ക്രൈം ഫയൽസ് - 2
🔹1368. കേരള ക്രൈം ഫയൽസ് - 2
Gnr. :- Crime Investigation
Lang. :- മലയാളം
🔰YADU EZR
മലയാളത്തിന്റെ ഇട്ടാവട്ടത്തിൽ ഒരുക്കപ്പെട്ട തരക്കേടില്ലാത്ത ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സീരീസ് ആയിരുന്നു ക്രൈം ഫയൽസ് സീസൺ വൺ...
രണ്ടാം ഭാഗത്തിന്റെ ട്രെയിലർ നൽകിയ കിക്ക് ആണ്, ആകാംക്ഷയോടെ പ്രതീക്ഷയോടെ CPO അമ്പിളി രാജുവിൻ്റെ തിരോധാനം പ്രമേയമാക്കിയ ഈ സീസൺ ആദ്യദിവസം തന്നെ ഹോട്ട് സ്റ്റാറിൽ കണ്ടു തീർക്കാൻ കാരണമായത്.
ഓപ്പറേഷൻ വിജയിച്ചു പക്ഷേ വല്യമ്മച്ചി ചത്തു...
എന്നപോലെയാണ് കണ്ടുതീർത്തപ്പോൾ എനിക്ക് തോന്നിയത്.
സൗണ്ടും വിഷ്വലും അടക്കം കിടിലൻ മേക്കിങ്, ഒട്ടും സ്പൂൺ ഫീഡിങ് അല്ലാത്ത എഴുത്ത്, ഇന്ദ്രൻസിന്റെ അടക്കം എടുത്തു പറയേണ്ട പെർഫോമൻസുകൾ, ക്യൂരിയോസിറ്റി തോന്നിപ്പിക്കുന്ന എൻഗേജ്ഡ് ആക്കുന്ന ആഖ്യാനം...... എന്നിട്ടോ?
ഒട്ടും കൺവിൻസിങ് അല്ലാത്ത രീതിയിൽ പറഞ്ഞുതീർത്ത, ഈ സീരീസിന്റെ തുടക്കം അർഹിച്ചത് പോലെയല്ലാത്തൊരു ഒടുക്കം പേഴ്സണലി നന്നായ് നിരാശപ്പെടുത്തി.
കഥയിലേക്ക് വരുമ്പോൾ, ഇന്ദ്രൻസ് അവതരിപ്പിച്ച അമ്പിളി രാജു എന്ന പോലീസ് കഥാപാത്രത്തിന്റെ തിരോധാനത്തിൽ തുടങ്ങി പിന്നീട് രണ്ടുപേരുടെ കൊലപാതക കേസുകളിലെത്തി അവസാനം പ്രേക്ഷകർ കാത്തിരിക്കുന്ന പ്രതിക്ക് പകരം എല്ലാവർക്കും വർക്ക്ഔട്ട് ആവാത്ത ഒരാത്മബന്ധം കാണിച്ചവസാനിപ്പിക്കുന്ന ഈ സീരീസ് കിഷ്കിന്തകാണ്ഡത്തിനു ശേഷം ബാഹുൽ രമേഷ് എഴുതി, സംവിധാനം ചെയ്തത് അഹമ്മദ് കബീർ ആണ്.
ഈയൊരു കഥയ്ക്ക് ഇതിലും മികച്ച ഒരു പര്യവസാനം നൽകാമായിരുന്നു...
MY RATING : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - റോന്ത്
No comments: