01. ഷറഫുദ്ദീൻ / Sharaf U Dheen
ഷറഫുദ്ദീൻ / Sharaf U Dheen
2013 ൽ അൽഫോൺസ് പുത്രൻറെ നേരം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച അഭിനേതാവാണ് ഷറഫുദ്ദീൻ.....
പിന്നീട് പ്രേമത്തിലെ 'ഗിരിരാജൻ കോഴി' എന്ന കഥാപാത്രത്തിലൂടെ വലിയ പ്രേക്ഷക സ്വീകാര്യത നേടിയ ഷറഫ് ഈ 13 വർഷത്തിനിടെ 46 സിനിമകളിലാണ് അഭിനയിച്ചത്...
നേരത്തിന് പിന്നാലെ 2014ൽ ഓം ശാന്തി ഓശാനയും, 15ൽ പ്രേമവും 16ൽ പാവാട, ഹാപ്പി വെഡിങ്, പ്രേതം എന്നീ സിനിമകളും മലയാളികൾക്ക് ഷറഫിനെ സുപരിചിതനാക്കി....
2017ൽ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള , 2018ൽ കാർബൺ, ആദി, വരത്തൻ 19ൽ വൈറസ്, 2020ൽ അഞ്ചാംപാതിര 21ൽ ആർക്കറിയാം ഇരുപത്തിരണ്ടിൽ റോഷാക്ക് എന്നീ സിനിമകളടക്കം ആദ്യ ചിത്രം മുതൽ ഇങ്ങോട്ട് എല്ലാവർഷവും വിജയ സിനിമകളുടെ ഭാഗമായ നടൻ കൂടിയാണ് ഷറഫുദ്ദിൻ.
2023ൽ താൻ നായക നടനായ് അരങ്ങേറിയ മധുര മനോഹര മോഹം വലിയ വിജയം നേടുകയും തുടർന്ന് തൊട്ടടുത്തവർഷം 'ഹലോ മമ്മി' എന്ന ഹൊറർ കോമഡിയും തിയേറ്ററുകളിൽ വിജയ തുടർച്ച നേടി...
ഈ വർഷം പടക്കളമെന്ന സിനിമയും വലിയ വിജയം നേടി തീയേറ്ററുകളിൽ മുന്നേറുന്നു....
ഇതുവരെ പ്രേക്ഷകരെ ബോറടിപ്പിക്കാത്ത കൺസിസ്റ്റൻസി ഉള്ള ഒരഭിനേതാവാണ് ഷറഫുദ്ദീൻ...
മലയാളത്തിൽ മിനിമം ഗ്യാരണ്ടി അവകാശപ്പെടാൻ സാധിക്കുന്ന, വരും വർഷങ്ങളിൽ നായകനാടനായി തന്റേതായ ഒരു സ്ഥാനം അടയാളപ്പെടുത്താൻ സാധിക്കുന്ന ഒരു മികച്ച അഭിനേതാവ് ആയിരിക്കും ഷറഫുദ്ദീൻ.
Wishing you all the very best, Sharafudheen, for your upcoming projects and a successful career ahead!
No comments: