1365. പ്രിൻസ് & ഫാമിലി
🔹 പ്രിൻസ് & ഫാമിലി
Gnr. :- Family Drama
Lang. :- മലയാളം
ദിലീപ് സിനിമാന്തരീക്ഷങ്ങളുടെ സകലമാറാപ്പും ആവാഹിച്ചെഴുതിവെച്ച ഒരു നിർവികാര ഫാമിലി ഡ്രാമയാണ് പ്രിൻസ് ആൻഡ് ഫാമിലി...
കുറ്റാരോപിത കാലഘട്ടത്തിൽ രാമലീലയ്ക്കും കമ്മാരസംഭവത്തിനും ശേഷം തന്റെ ഫോമിലെത്താൻ കിണഞ്ഞു ശ്രമിച്ചു കുഴങ്ങി വീഴുന്ന ദിലീപേട്ടന് പാതി വെന്ത പഴങ്കഞ്ഞികളല്ല തന്റെ കാലിബറിനൊത്ത കഥാപാത്രങ്ങളാണ് ഇപ്പോളാവശ്യം...
പഴം തൊലി തമാശകളുടെ കാലം കഴിഞ്ഞു ദിലീപേട്ടാ...
പ്രിൻസിലേക്ക് വരുമ്പോൾ, പവിയെ കൂട്ട് നേരമ്പോക്കിനൊരുവട്ടം കണ്ട് ചളിയും ചളിപിളിയും ഫിൽറ്റർ ചെയ്ത് ബാക്കിയാകുന്ന ഡ്രാമയിൽ ഊറ്റം കൊണ്ട് പേട്ടനു ജയ് വിളിക്കാമെന്ന തോതിലൊരഐറ്റമാണ് കുക്ക് ചെയ്തു വെച്ചിട്ടുള്ളത് ....
കുടുംബ ബാധ്യതകൾ സ്വയം തോളിലേറ്റുന്ന നായകനാണ് പ്രിൻസ്... പുള്ളിക്ക് താഴെയുള്ള രണ്ടനിയന്മാരുടെ കല്യാണവും തുടർ ചെലവുകളും നോക്കുന്ന പ്രിൻസിന് ഒരു പെണ്ണ് കിട്ടുന്നില്ല.... ആദ്യപകുതി അതിലൂടെ തമാശ കണ്ടു പോകുമ്പോൾ , വൈകിയെത്തുന്ന അയാളുടെ കല്യാണവും അതു കുടുംബത്തും ചുറ്റുപാടും ഉണ്ടാക്കുന്ന മാറ്റങ്ങളും അതുവഴി പറയാൻ ശ്രമിച്ച വാലിഡായ ഒരു കണ്ടൻ്റും അതിൻറെ പ്രൊഡിക്ടബിൾ പര്യവസാനവുമാണ് രണ്ടരമണിക്കൂറിൽ ചിത്രം ബാക്കി പറഞ്ഞുവെക്കുന്നത്...
ഉദ്ദേശിച്ച കോമഡിയെല്ലാം ചീറ്റി പോയപ്പോൾ തന്നെ ആദ്യപകുതി വിരസമാകുന്നുണ്ട്... തുടർന്നുള്ള ഇമോഷണൽ രംഗങ്ങളും ഇക്കാലത്ത് നന്നായി റിലേറ്റ് ചെയ്യാൻ സാധിക്കുന്ന പ്രധാന കോൺഫ്ലിക്റ്റും ചിത്രത്തിന് പാസ്മാർക്ക് വാങ്ങി നൽകുന്നു.
ദിലീപ് ഫാക്ടർ തന്നെയാണ് ഈ ചിത്രത്തിൻറെ ആദ്യ പോസിറ്റീവ്, പ്രിൻസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ പുള്ളി വൃത്തിയിൽ ചെയ്തു വച്ചിട്ടുണ്ട്... കൂടാതെ റാനിയ എന്ന പുതുമുഖ നടിയും ഗംഭീരമായിരുന്നു.
വിഷ്വലും പാട്ടും പടം പറയുന്ന കണ്ടന്റും ടോട്ടാലിറ്റിയിൽ ഒരു ദുരന്താനുഭവമാക്കുന്നില്ല എന്നതും ഇടക്കാലത്തെ ദിലീപ് സിനിമകളിൽ നിന്ന് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
ഒരു മോശം സിനിമയല്ല പ്രിൻസ് ആൻ്റ് ഫാമിലി, അത് അങ്ങനെ അല്ലാതെയാകുന്നത് ഇന്നത്തെ സോഷ്യൽ മീഡിയ റീച്ചിന്റെ കാലഘട്ടത്തിൽ എന്തും ചെയ്യാൻ ഒരുങ്ങി ഇറങ്ങുന്ന ഒരു കൂട്ടരെ സ്ക്രീനിൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്നതുകൊണ്ടാണ്...
വിയോജിപ്പുകൾക്കിടയിലും, തിയേറ്ററിൽ പരിഗണിക്കാവുന്ന ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി.
MY RATING : 2/5
ഈ അഭിപ്രായം വ്യക്തിപരമായ്
മാത്രം കാണുക.
-YaduEZr
NEXT - പടക്കളം
No comments: