Search This Blog

ഈ മ യൗ (2018)

Gnr :- Drama
Lang :- മലയാളം

🔻 പ്രേക്ഷകന്റെ അഭിരുചി നോക്കാതെ തനിക്ക് ഇഷ്ട്ടപ്പെടുന്ന ചിത്രങ്ങൾ തന്റേതായ വീക്ഷണത്തിൽ ചെയ്യുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇന്ന് റിലീസ് ചെയ്ത *ഈ മ യൗ* കണ്ടു.
"My Rating :- 4.5/5".

രണ്ടാം പകുതിയിലെ മിന്നുന്ന പ്രകടനങ്ങളും സംവിധാന മികവും കൂട്ടിന് ഉയിരായ് ചെമ്പൻ വിനോദും.


Yadu EZr

ഒരു മരണവീടും അവിടെ നടക്കുന്ന കാര്യങ്ങളുമായ് വേഗതയിൽ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ.
റിലീസിന് മുൻപേ സംസ്ഥാന അവാർഡിന്റെ തിളക്കവും പ്രിവ്യു ഷോ കഴിഞ്ഞതിന് ശേഷമുള്ള അഭിപ്രായങ്ങളും ഏതൊരു സിനിമാപ്രേമിയേ പോലെ എന്നേയും ചിത്രം കാത്തിരിക്കാനിടയാക്കി.

എന്താ പറയ്യാ...
ഒന്നാന്തരം ചിത്രം.
പ്രകടനമികവും അവതരണ ചാരുതയും തുടങ്ങി ചെയ്യുന്ന ചിത്രത്തോട്, കഥയോട് നൂറിൽ നൂറ് ശതമാനം നീതി പുലർത്തിയ ഈ സൃഷ്ട്ടി തിയേറ്ററിലെ വലിയ സ്ക്രീനിൽ തന്നെ കണ്ട് ആസ്വേദിക്കുക.

പശ്ചാത്തല സംഗീതവും ദൃശ്യഭംഗിയും ജോണറിനോട് അടുത്ത് നിൽക്കുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് എന്ന നടന്റെ എക്കാലത്തേയും മികച്ച ഗംഭീര പ്രകടനമാണ് കാണിച്ചു തന്നത്.

വിനായകൻ, പോത്തേട്ടൻ തുടങ്ങി കണ്ടു പരിചയമുള്ള ഒത്തിരി പേരുടെ നല്ല അഭിനയ മികവാണ് ചിത്രത്തിലുള്ളത്.
ചില പുതിയ അഭിനേതാക്കളുടെ ശരാശരി/കൃതൃമത്വം നിഴലിക്കുന്ന പ്രകടനം മാറ്റിനിർത്തിയാൽ
ആദ്യ പകുതിയേക്കാൾ ഗംഭീരമായ രണ്ടാം പകുതിയും ഒരു രക്ഷയുമില്ലാത്ത ക്ലൈമാക്സും എന്നിലെ പ്രേക്ഷകനെ അമ്പരപ്പിച്ചു. 

#LAST_WORD

ആമേനും അങ്കമാലി ഡയറീസും പുതുമ തേടുന്ന പ്രേക്ഷകനുള്ള ഉഗ്രൻ വിരുന്നായിരുന്നെങ്കിൽ
ആ പന്തിയിലെ എല്ലാം തികഞ്ഞ സദ്യയാണ് *ഈ മ യൗ*


"My Rating :- 4.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: