SILA_SAMAYANGALIL (2018)
Lang :- തമിഴ്
"My Rating :- 4.5/5".
#കണ്ടിരിക്കേണ്ട ചിത്രം
- Yadu EZr
പല സ്ഥലങ്ങളിലെ വ്യത്യസ്ഥ സ്വഭാവങ്ങളിലെ ഏഴ് പേരുടെ കഥയാണ് ഈ ചിത്രം. HIV ടെസ്റ്റിന് ബ്ലഡ് കൊടുത്ത് റിസൾട്ട് വെയിറ്റ് ചെയ്യുന്ന 7 അപരിചിതർ.
അവരുടെ ആ കാത്തിരിപ്പിന്റെ ടെൻഷൻ പ്രേക്ഷകരിലേക്കും എത്തുന്നുണ്ട്. അതിനിടെ നടക്കുന്ന കാര്യങ്ങളുമായ് മലയാളികളുടെ പ്രിയപ്പെട്ട പ്രിയദർശൻ ഒരുക്കിയ ഈ ചിത്രത്തിൽ പ്രകാശ് രാജ്, നാസർ, അശോക്, ശ്രീയ,MS ഭാസ്കർ തുടങ്ങി വിരലിൽ എണ്ണാവുന്ന താരനിരയും അണിചേരുന്നു.
പ്രകാശ് രാജ് എന്ന നടനെ ഉപയോഗിക്കാതെ മസാല ചവറുകളിൽ നേരംപോക്കിനുള്ള സഹനടനാക്കി കോലംകെട്ടിക്കുന്ന സംവിധായകർ ഈ ചിത്രം കാണുക.
അരുവി, ഈ മ യൗ എന്നിങ്ങനെ കലാപരമായ് ആഴത്തിൽ സ്പർശിച്ച സമീപക്കാല ചിത്രങ്ങളിൽ ഏറെ മുന്നിട്ട് നിൽക്കുന്ന ഒന്നേമുക്കാൽ മണിക്കൂർ അമ്പരപ്പിച്ച ഗംഭീര സൃഷ്ട്ടിയാണ് സില സമയങ്കളിൽ.
മുന്നോട്ട് വെക്കുന്ന ആശയത്തേക്കാൾ കഥാഗതിയുടെ കൂട്ടുപിടിച്ച് ഓരോ സീനും മനോഹരമാക്കി ഉടലും ഉയിരുമുള്ള ഈ ചിത്രത്തിന്റെ ട്രൈയിലർ എന്നെ ഏറെ ഇഷ്ട്ടപ്പെടുത്തിയിരുന്നു.
പ്രിയദർശൻ എന്ന കലാകാരന്റെ സ്വന്തം സൃഷ്ട്ടിയാണ് ഈ ചിത്രം.
കാലവും കുറ്റപ്പെടുത്തലും കലാകാരനെ ബാധിക്കില്ല എന്നതിന്റെ ഉത്തമ ഉദാഹരണം, കാലാപാനിയും കാഞ്ചീവരവും കാണിച്ച പ്രിയൻ മാജിക്ക് പതിഞ്ഞ രംഗങ്ങളാലും സമീർ താഹിറിന്റെ വിഷ്വൽസും ബീന പോളിന്റെ എഡിറ്റിംഗും പിന്നെ ഹൃദയതാളം ഇളയരാജയുടെ സംഗീതവും ചേർന്നപ്പോൾ അടുത്തക്കാലത്ത് അമ്പരപ്പിച്ച മോഹിപ്പിച്ച ചിത്രമായ് സില സമയങ്ങളിൽ.
Netflix വിതരണം ചെയ്ത് Netflixലൂടെ റിലീസ് ചെയ്ത ഈ ചിത്രം നല്ല സൃഷ്ട്ടികളെ സ്നേഹിക്കുന്നവർക്ക് കാണേണ്ട ചിത്രമാകുന്നുണ്ട്.
കാണാൻ ശ്രമിക്കുക ഈ പ്രിയദർശൻ ചിത്രം.
#LAST_WORD
ആയിരം പോത്തേട്ടന്മാർക്കുള്ള പാഠപുസ്തകമായ് പ്രിയൻ മാജിക്ക് ഞാൻ സമർപ്പിക്കും.
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ.
ന്യു-ജെൻ ഓൺലൈൻ ബുദ്ധിജീവികളുടെ നേരം പോക്കിനുള്ള പുശ്ചിക്കൽ പോസ്റ്റുകളെ തട്ടിമാറ്റുന്നതാകട്ടെ ഇദ്ധേഹത്തിന്റെ അടുത്ത ചിത്രങ്ങൾ.
"My Rating :- 4.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr


No comments: