Search This Blog

Thoughts on Forgotten

Forgotten (2017)
Gnr :- Thriller
Lang :- കൊറിയൻ

🔹കൊറിയൻ ഭാഷയിലെ ചിത്രങ്ങൾ എന്നും അമ്പരപ്പിച്ചിട്ടേ ഉള്ളു. പലകാരണങ്ങളാലും ഒത്തിരി നാളായ് കൊറിയൻ ചിത്രങ്ങൾ കാണാൻ സാധിച്ചിരുന്നില്ല. ഇന്ന് കണ്ടു. 2017ൽ പുറത്തിറങ്ങിയ മിസ്റ്ററി ത്രില്ലർ ചിത്രം Forgotten.

"My Rating :- 4/5".


#ഒറ്റവാക്കിൽ_ഗംഭീരം


Yadu EZr

കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറുന്ന 21 വയസ്സുള്ള നായകനിലാണ് ചിത്രം തുടങ്ങുന്നത്. അച്ഛനും അമ്മയും ജ്യേഷ്ടനുമായ് സന്തോഷത്തോടെ കാര്യങ്ങൾ പോകുന്നതിനിടെ ഒരു രാത്രി കുറച്ച് പേർ ചേട്ടനെ തട്ടികൊണ്ട് പോകുന്നു. ദിവസങ്ങളുടെ കാത്തിരിപ്പിൽ യാതൊരു ഗുണവും ഉണ്ടാകുന്നില്ല.
എന്നാൽ 19 ദിവസങ്ങൾക്ക് ശേഷം ചേട്ടൻ തിരികേ വീട്ടിൽ എത്തുന്നു, എന്നാൽ അതിന് ശേഷം ചേട്ടനിൽ വല്ലാത്ത മാറ്റങ്ങൾ അവനെ അസ്വസ്ഥമാക്കി. 
പിന്നീട് ചേട്ടനെ പിൻതുടരാൻ ശ്രമിച്ച അവനും ചിത്രം കാണുന്ന പ്രേക്ഷകനും ശേഷം കാണുന്നത് മുൾമുനയിൽ നിർത്തുന്ന തുടർച്ചയാണ്.
അവസാന രംഗം വരെ ത്രില്ലടിപ്പിച്ച ഒന്നാന്തരം ചിത്രം.

മൂന്ന് കിടിലോസ്ക്കി കിളിപാറുന്ന ട്വിസ്റ്റും കെട്ടുറപ്പുള്ള തിരക്കഥയും അവതരണരീതിയും കഥാപശ്ചാത്തലവും പ്രധാന താരങ്ങളുടെ പ്രകടനമികവും അടങ്ങിയ ഈ ചിത്രം കൊറിയൻ സിനിമകളുടെ ആരാധകർക്കും ത്രില്ലർ പ്രേമികൾക്കും ഓർത്ത് വെക്കാവുന്ന അനുഭവമാകും. 

ഓർഫൻ എന്ന എക്കാലത്തേയും മികച്ച മിസ്റ്ററി ത്രില്ലനോട് തോന്നിയ അതേ അടുപ്പം ഈ കൊറിയൻ ചിത്രവും നൽകുന്നു.
നായകനും ചേട്ടനും ക്ലൈമാക്സ് വരെ അമ്പരപ്പിക്കും. ശേഷം ഒരുപക്ഷേ വിങ്ങലാകും.
അത്രയ്ക്ക് മനോഹരമാണ് ക്ലൈമാക്സ്.

എല്ലാ രാത്രിയിയും ഞാൻ ഇരുന്ന് കരയും, എന്നിട്ട് ഞാൻ എന്നോട് തന്നെ പറയും
എന്റെ കുടുംബം നശിപ്പിച്ച അവനെ കണ്ടു പിടിച്ച് കൊല്ലണമെന്ന്.
അന്നു കൊല്ലാതെ വിട്ടത് എന്തിനായിരുന്നെടാ....!

മികച്ച മലയാളം സബ്ടൈറ്റിൽ ലഭിക്കുന്ന ഈ ചിത്രം നിങ്ങളെ തൃപ്ത്തിപ്പെടുത്തുമെന്ന് തീർച്ച. കാണാൻ ശ്രമിക്കുക.

#LAST_WORD

ലിസ്റ്റിലുള്ള ഒത്തിരി മറുഭാഷ ത്രില്ലർ ചിത്രങ്ങൾ കണ്ടുതീർക്കാനുണ്ട്. അവയിലേക്കുള്ള നല്ല തുടക്കമായിരുന്നു forgotten.

"My Rating :- 4/5"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: