Search This Blog

Thoughts on Phantom_Detective

Phantom_Detective (2016)


Gnr :- Action Drama
Lang :- കൊറിയൻ

🌬മനസ്സിലിടം പിടിച്ച മറ്റൊരു കൊറിയൻ ചിത്രം.
"My Rating :- 4/5".


യാതൊരു കരുണയുമില്ലാതെ കുറ്റവാളികളെ കൊല്ലുന്ന ഡിറ്റക്റ്റീവ് ആയ നായകൻ. ദു:സ്വപ്നങ്ങൾ കാണുന്നതിനാൽ ഉറങ്ങാറില്ലാത്ത അയാൾക്ക് പേടി എന്താണെന്ന് അറിയില്ല. തന്റെ ചെറുപ്പത്തിൽ അമ്മ കൊലചെയ്യപ്പെടുന്നത് നേരിൽ കാണേണ്ടി വരുന്ന അവന് അതിന്റെ പ്രതികാരം മാത്രം ചെയ്യാൻ കഴിയുന്നില്ല. 

എന്നാൽ ഒരിക്കൽ അമ്മയെ കൊന്നവനെ അന്വേഷിച്ച് കണ്ടെത്തുന്നു.
ഇന്ന് അയാൾ വൃദ്ധനാണ്, കൂടാതെ അയാളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന രണ്ട്
പേരക്കുട്ടികളും.
കുട്ടികളുടെ കൺമുന്നിൽ വെച്ച് ആ വൃദ്ധനെ കൊന്ന് പ്രതികാരം ചെയ്യുവാനായ് എത്തുന്ന നായകന് പക്ഷേ നേരിടേണ്ടി വരുന്നത് വമ്പൻ പ്രശ്നങ്ങളും ഇമോഷണലി വേട്ടയാടുന്ന രണ്ടു കുട്ടികളെയുമാണ്, ഇതാണ് ഫാന്റം ഡിറ്റക്ടീവ് എന്ന മനോഹര ചിത്രം പറയുന്നത്.

ഓരോ രംഗങ്ങളും ഗംഭീരമായ് അനുഭവപ്പെട്ട ഈ ചിത്രം കഥാപരമായും അവതരണ രീതിയാലും മികച്ച് നിന്നു. പശ്ചാത്തല സംഗീതവും ചടുലത നിലനിർത്തുന്ന ഫ്രെയിംസും ഇഷ്ട്ടപ്പെടുത്തി.
പ്രധാന താരങ്ങളുടെ മിന്നുന്ന പ്രകടനത്തോടൊപ്പം രണ്ടു കുട്ടികളുടെ രംഗങ്ങളെല്ലാം വേറെയൊരു ഫീൽ നൽകി.
അത്രത്തോളം ഗംഭീരമായിരുന്നു കുട്ടികളുടെ അഭിനയം.
പ്രത്യേകിച്ച് ക്ലൈമാക്സ് രംഗങ്ങൾ .

കണ്ണഞ്ചിപ്പിക്കുന്ന ആക്ഷനോ കിളി പാറുന്ന ട്വിസ്റ്റോ ടെക്നിക്കൽ ബ്രില്ല്യൻസോ ഇല്ലാതെ മനസ്സിലെവിടെയോ തൊടുന്ന പെട്ടെന്ന് ഉൾക്കൊള്ളാവുന്ന കണ്ടിരിക്കുമ്പോൾ ഇഷ്ട്ടം തോന്നിപ്പിക്കുന്ന കൊള്ളാവുന്ന ചിത്രമാണ് ഫാന്റം ഡിറ്റക്റ്റീവ്.

കാണാൻ ശ്രമിക്കുക
"My Rating :- 4/5".

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: