Search This Blog


-YADU EZr
എല്ലാം വൈകിയെത്തുന്ന ശീലം ഊട്ടിയുറപ്പിച്ച ഒന്നരവർഷം.
പ്രണയം, രാഷ്ട്രീയം, ട്രാവെലിംഗ്, പഠനം, ലഹരി, അങ്ങനെ അടിമയാക്കുന്ന ഒത്തിരി കാര്യങ്ങൾ ഉണ്ടല്ലോ, ല്ലേ! (ദുശ്ശീലമെന്ന് old gen. പറയുന്ന ലഹരികളൊന്നും ഇന്നേവരെ ഉപയോഗിച്ചിട്ടില്ല.)
അവയിൽ പലതും പലവഴി വന്നതും പോയതും കാലം തെളിച്ച തേരിൽ മാഞ്ഞതാണെങ്കിൽ
സിനിമ തന്ന വെളിച്ചം ആദ്യകാഴ്ച്ച പോലെ ഇന്നും മിന്നിനിൽക്കുന്നു.
മനവും കണ്ണും നിറച്ച് അവനിങ്ങനെ ആടുമ്പോൾ വിമർശിച്ചും കൈയ്യടിച്ചും വർഷങ്ങൾക്കിപ്പുറവും നെഞ്ചോട് ചേർത്ത് നിർത്തുന്നത് വെറും ഇഷ്ട്ടംകൊണ്ട് മാത്രമാണ്.
സിനിമ കാണാൻ മാത്രം ജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഒരുപറ്റം സുഹൃത്തുക്കൾ പലവഴിയിലായ് ഉണ്ട്.
അത്തരക്കാരായിരിക്കാം ചിലപ്പോഴെങ്കിലും ഇതിലേക്ക് വലിച്ച് മുറുക്കി കെട്ടിയത്. അവർക്കുമാത്രമാണ് ഞങ്ങൾ ചെയ്ത ഹസ്വചിത്രം സമർപ്പിക്കുന്നത്.


ഒന്നരവർഷം മുൻപ് ഒരു പണിയുമില്ലാതെ ചാപ്രയായ് നടക്കുബോൾ തോന്നിയ തോന്നലിന് തിരക്കഥ ഉണ്ടാക്കി വീട്ടുമുറ്റത്ത് വന്ന് നിന്ന സാഗർ എന്ന മിത്രമാണ് തോന്നലിനെ ഇന്ന് കാണുന്ന ഈ രീതിയിൽ എത്തിച്ചത്. (അതിനായ് അവനെടുത്ത കഷ്ട്ടപ്പാടുകളും പ്രയത്നവും ഭാവിയിലെന്നും ഉപകാരപ്പെടും. ഉപകാരപ്പെടണം)
തിരക്കഥ വന്നപ്പോൾ ബാക്കിചിന്ത ക്യാമറയും അഭിനേതാക്കളും പിന്നെ ചെയ്യാനൊരിടവും. ഇതിനായ് വിളിച്ചവരെല്ലാം പറ്റില്ല എന്നു പറയാതെ കൂടെ നിന്നതോണ്ട് അധികം വിയർക്കാതെ കാര്യങ്ങൾ നടന്നെന്ന് പറയാം. മെയിൻ വേഷം ചെയ്ത ഷാരൂഖ് ഖാനെ ആദ്യം കണ്ട കോക്ടെയിലിൽ പോലീസ് പിടിച്ച് പെറ്റിയടിച്ചതും പണം വാങ്ങുമ്പോൾ അവന്മാർ ഞങ്ങളെ അനുഗ്രഹിച്ചതും തോന്നലിന്റെ തുടക്കത്തിന് ആക്കം കൂട്ടി.

പിന്നീട് ക്യാമറ ചെയ്യാൻ വൈശാഖിനെ പരിചയപ്പെട്ടതും അഭിനയിക്കാൻ ആര്യ വന്നതും അമിതാഭും ചന്തുവും നീനുവും അഖിലും പിന്നെ ഞങ്ങളുടെ തുടക്കത്തിന് സഹായിച്ച നിപുണും ചേർന്നപ്പേൾ മുൻപ് പറഞ്ഞ തിരക്കഥ ലൊക്കേഷനിലെത്തി.
മൂന്നുദിവസത്തേ ഷൂട്ടിൽ 6 D ക്യാമറയും ലെൻസും സ്ലൈഡറും ട്രൈപോടും മാത്രമായിരുന്നു പ്രധാനപ്പെട്ട ആയുധങ്ങൾ. ഉള്ളവ വെച്ച് യുദ്ധം തുടങ്ങിയപ്പോൾ ബോധ്യപ്പെട്ട പരിമിതികൾ ഇന്ന് യൂറ്റ്യൂബിലെ ലിങ്ക് തുറന്നാലും കാണാം.
കോഴിക്കോട് വെസ്റ്റ്ഹിൽ എൻജിനിയറിംഗ് കോളേജ്, കാരപറമ്പ് ചാത്തമംഗലം കൂഴക്കോട്, ചൂലൂർ എന്നിവിടങ്ങളിലായ് മൂന്ന് ദിവസത്തേ റിലാക്സ് മൈന്റിൽ ഷൂട്ടിംഗ് കഴിഞ്ഞു. 

എഡിറ്റിംഗ് ടേബിൾ വീട്ടിലെ ഡൈനിംഗ് ടേബിൾ ആയതിനാൽ വേണ്ടതിലധികം ഞാൻ വെട്ടിമാറ്റി. പറയാതെ വെച്ച പലതും കണ്ടവർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് എന്റെ എഡിറ്റിംഗ് തൃപ്ത്തി നൽകി. (അല്ല, അതാണല്ലോ പ്രധാനം.)

പിന്നീട് മാസങ്ങൾ ഹാർഡ് ഡിസ്ക്കിൽ വിശ്രമിച്ച ആ വീഡിയോ file ഹരിയേട്ടന്റെ സ്റ്റുഡിയോയിലേക്കും അനിൽ സാറിന്റെ ഡബിംഗ് റൂമിലേക്കും എത്തിയപ്പോഴാണ് ഞങ്ങളുടെ 8 മിനുറ്റ് ചിത്രത്തിന് ജീവൻ വെച്ചത്. പിന്നീട് ടൈറ്റിലും കളറിംഗും ചെയ്ത ഉനൈസും സൈനുവും മികച്ച രീതിയിൽ അത് ചെയ്തു. അതിനു വേണ്ടി ആറ് തവണ അടിവാരം പോയതും നല്ല അനുഭവമായിരുന്നു.

#ഇതെന്റെ_സ്വപ്നം എന്ന പേര് പല കാരണങ്ങളാലും ഉചിതമായതിനാൽ ആദ്യം ഇട്ട "ചാപ്പ" എന്ന പേര് മാറ്റിയ ഞങ്ങൾക്ക് കൃഷ്ണപ്രസാദ് പുതിയ പോസ്റ്ററുകൾ ചെയ്തു തന്നു.
അത് പുറത്തിറക്കിയ "ആദിൽ ഇബ്രാഹിം, അഞ്ജലി നായർ, നന്ദന വർമ്മ" തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാവർക്കും നന്ദി.
കൂടാതെ യൂറ്റ്യൂബ് ചാനൽ നൽകിയ മോസസ്സിനും ആ ചാനലിലൂടെ ഞങ്ങളുടെ ആദ്യ വർക്ക് കണ്ട നിങ്ങൾക്കും വിളിച്ചും മെസ്സേജയച്ചും അഭിപ്രായം പറഞ്ഞ ഓരോരുത്തർക്കും നന്ദി.


//വീണ്ടുമൊരാവർത്തി കൂടി ഞങ്ങളുടെ പോരായ്മകളിൽ തീർത്ത ആഗ്രഹം സഹിക്കുമെങ്കിൽ, ഇതിലും മികച്ചതൊന്നുമായ് വൈകാതെ വന്നേക്കും.

No comments: