thoughts on Yeh Jawaani hai deewani
എന്തുകൊണ്ട് ഹിന്ദി ചിത്രങ്ങൾ എനിക്കിഷ്ട്ടമല്ല എന്നു ചോദിച്ചാൽ, ഹിന്ദി ഭാഷയിൽ റിലീസ് ചെയ്ത 1% നല്ല സിനിമകൾ പോലും ഞാൻ കണ്ടിട്ടില്ല എന്നതാണ് ഉത്തരം.
കണ്ടവയിൽ ഭൂരിഭാഗവും
പലരുടെയും വൻ അഭിപ്രായങ്ങൾ കേട്ട് 'Yeh Jawaani hai deewani' പോലെയുള്ളയാണ്. ഇതാണെങ്കിൽ എൻ്റെ ടേസ്റ്റുമല്ല. മുകളിൽ പറഞ്ഞതുപോലെ കുറച്ച് നല്ല ഹിന്ദി ചിത്രങ്ങൾ റെക്കമെൻ്റ് ചെയ്യാമോ?
-Yadu EZr
🔹 910. #Yeh_Jawaani_hai_deewani
Gnr :- Romantic Drama
Lang :- ഹിന്ദി
കരൺ ജോഹർ നിർമ്മിച്ച് അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ കപൂർ - ദീപിക പദുകോൺ ചിത്രമാണിത്.
മൂന്ന് സുഹൃത്തുക്കൾ പ്ലാൻ ചെയ്ത മണാലി ട്രിപ്പ്, അതിലേക്ക് അവരുടെ ക്ലാസിലെ അത്രയ്ക്കങ്ങ് ആക്റ്റീവ് അല്ലാത്ത പഠിപ്പിസ്റ്റ് പെൺകൊച്ച് ഒപ്പം കൂടുന്നു. തുടർന്ന് അവർക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളും സൗഹൃദവും പിരിയലും പിന്നീട് വരുന്ന പ്രണയവും
കോമഡിയുമെല്ലാമായ് സഹിച്ച് ഇരുന്ന്
ഒരു തവണ കണ്ടു മറക്കാവുന്ന ഒരു സിനിമാനുഭവമായാണ് എനിക്ക് 'Yeh Jawaani hai deewani' എന്ന ഈ ചിത്രം അനുഭവപ്പെട്ടത്.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം
കളർഫുൾ ഫ്രെയിംസുകളും, കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകളും, കൂടാതെ ആദിത്യ റോയ് കപൂറിൻ്റെ ക്യാരക്ടറൈസേഷനും കൊണ്ട് മാത്രം കണ്ടു തീർത്ത ചിത്രമാണ്.
"My Rating : 1/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
Reco. - #ഒക്ജ (2017)
next 》》 Mat Biec
No comments: