The odd family zombie on sale
🔹 939. "The odd family zombie on sale"
Gnr :- Comedy
Lang :- കൊറിയൻ
ചില്ലറ തട്ടിപ്പുകളുമായ് ജീവിക്കുന്ന ഒരു സാധാകുടുംബത്തിലേക്ക്
അപ്രതീക്ഷിതമായൊരു സോംബി എത്തിപ്പെടുന്നു. സോംബി കടിച്ച് മറ്റുള്ളവരും സോംബികളാകുന്ന ക്ലീഷേ മെറ്റീരിയലിൽ നിന്നും മാറി ഇവിടെ കടിയേറ്റവർക്ക് സൗന്ദര്യം വർദ്ധിക്കുന്നു.
സോംബിയുടെ ഈ കഴിവ് ആ കുടുംബം കച്ചവടമാക്കുന്നതോടെ ചിത്രം ട്രാക്കിലെത്തുകയും ഏതൊരു പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുംവിധം ആദ്യവസാനം നല്ലൊരനുഭവമാക്കാനും ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്.
കാബേജ് മാത്രം കഴിക്കുന്ന സോംബിയും പ്രിയദർശൻ പടങ്ങളെ ഓർമ്മിപ്പിക്കുന്ന ആഖ്യാനവുമെല്ലാം "The odd family zombie on sale" എന്ന ഈ ചിത്രത്തേ കൂടുതൽ പ്രിയപ്പെട്ടതാക്കുന്നുണ്ട്.
"My Rating : 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
Reco. - #എക്സ്ട്രീം_ജോബ്
next 》》 SEX EDUCATION
No comments: