Search This Blog

ആരെ പേടിക്കണം

44 ദിവസങ്ങൾക്ക് മുൻപ്
ചെറിയൊരു Hashtag
ഒതുക്കപ്പെട്ട
ഒരു ജീവിതം ഉണ്ടായിരുന്നു,
പിന്നീട് 10 ലക്ഷം രൂപക്ക്
ഇവിടുത്തേ ഭരണക്കൂടങ്ങൾ
ആ അമ്മയെ വീണ്ടും പരിഹസിച്ചു.

കണ്ണടച്ച് നീതി കാട്ടുന്ന
വ്യവസ്ഥ കണ്ണുപൊത്തി കളിച്ചത് മുതൽ
ഇവിടെ 'നിർഭയ'മാർ ജനിച്ച് തുടങ്ങി

കയ്യില്ലാത്ത കരിഞ്ഞ് ഉണങ്ങിയ പാണ്ടിയെ
ജയിലിലേക്ക് അയക്കുമ്പോൾ
നമ്മളറിഞ്ഞില്ല
ഫെയർനസ്സ് ക്രീം പരസ്യത്തിലെ നായകനെ പോലെ തീറ്റിക്കൊഴുപ്പിക്കാനായിരുന്നു അവിടേക്ക് അയച്ചതെന്ന്,
ഇവിടുത്തേ പാവപ്പെട്ടവനെ
കടലിൽ വെച്ച് വെടി വെച്ച് കൊന്നപ്പോൾ
നഷ്ട്ടപരിഹാരമായ്
ആ കുടുംബങ്ങൾ ആവശ്യപ്പെട്ടതും
പണം ആയിരുന്നില്ല,
മറിച്ച്
ആ വിദേശ നാവികരെ
ഇന്ത്യൻ നിയമം കൊണ്ട് ശിക്ഷിക്കാനായിരുന്നു.

ഇവിടെ വരേണ്ടത്
പുതിയ നിയമങ്ങളല്ല,
പകരം തെറ്റ് ചെയ്യുന്നവന് നേർക്ക് കണ്ണടക്കുന്ന
വ്യവസ്ഥകളെ ചോദ്യം ചെയ്യുകയാണ് വേണ്ടത്.

പെരുമ്പാവൂരിലെ കുടിലിൽ എത്തുമ്പോൾ
വെറി പിടിച്ച ആ അസുരന്റെ ഉള്ളിൽ പണമോ ആ പെണ്ണിനോടുള്ള
സ്നേഹമോ ആയിരിക്കില്ല.
ഇരുമ്പ് ദണ്ഡ്
പച്ച ശരീരത്തിൽ കുത്തികയറ്റുബോൾ
 ഒരു പക്ഷേ
നിയമത്തേ പുശ്ചിച്ച് കൊണ്ട്
ആ ജീവി ചിരിച്ചിരിക്കാം,
കാരണം
ആര് തള്ളി പറഞ്ഞാലും
അവന് കൂട്ടായ്
ഇവിടുത്തേ  നിയമം ഉണ്ടായിരിക്കുമെന്ന
വിശ്വാസമായിരിക്കാം അത്.

ഇതു പോലൊരു മാനസികാവസ്ഥയിലേക്ക് മനുഷ്യനെ എത്തിക്കുന്നത്
എന്തായിരിക്കാം,
അമിതമായ ലഹരി ഉപയോഗം ആണെങ്കിൽ
അതിന് തടയിടേണ്ടത്
നമ്മുടെ ആവശ്യമാണ്
കാരണം ഇതുപോലൊരു
വാർത്ത ഇനിയൊരിക്കൽ പോലും കേൾക്കാൻ
നമ്മൾ ഇഷ്ട്ടപ്പെടുന്നില്ല.

എത്രയും പെട്ടന്ന് ആ ജീവിയെ പിടിക്കാൻ
പോലീസിന് കഴിയട്ടെ.
ആ പെണ്ണ് അനുഭവിച്ച വേദന എന്താണെന്ന്
പോലീസോ നിയമമോ
അവനെ അറിയിച്ചില്ലെങ്കിലും
അകത്തും പുറത്തുമായ്
നിന്റെ ദാരുണ മരണം കാത്ത്
ജീവിക്കുന്ന ജീവിതങ്ങൾ
ഒരുപാടുണ്ട്.
അവര് വൈകാതെ തൃപ്തിപെടട്ടെ


No comments: