Search This Blog

Thoughts on ഉയരെ


🔹696. ഉയരെ


Gnr :- Drama
Lang :- മലയാളം

മലയാള സിനിമയുടെ തലക്കുറി മാറ്റിമറിച്ച ട്രാഫിക് എന്ന ചിത്രത്തിൻറെ എഴുത്തുകാർ ബോബി-സഞ്ജയ്. സംവിധായകൻ രാജേഷ് പിള്ള. 
ഇതേ രാജേഷ് പിള്ളയുടെ അവസാന ചിത്രമായ വേട്ട യുടെ സംവിധാന സഹായി മനു അശോക് സ്വതന്ത്ര സംവിധായകനാകുബോൾ തൂലിക ചലിപ്പിക്കുന്നത്  ബോബി-സഞ്ജയ്മാർ തന്നെയാണ്. 
രാജേഷ് പിള്ളയുടെ കളരിയിൽ നിന്നും ടേക്ക്-ഓഫിനും ഉയരെയ്ക്കും ശേഷം ഇനി ആര് എന്ന ചോദ്യം പ്രസക്തമാവുകയാണ്.
കാരണം മലയാളത്തിൻറെ പരിമിതികളെ മറന്നുകൊണ്ട് ക്വാളിറ്റിയുള്ള 2 ചിത്രങ്ങൾ ഇവരിൽ നിന്നും പിറവിയെടുത്തു.
അതിലൊന്ന് ഇന്ന് റിലീസ് ചെയ്തു. ഉയരെ

-Yadu EZr

ഉയരെ എന്ന പേരും ചിത്രത്തിന്റെ ട്രെയിലറും കണ്ടപ്പോൾ നീരജ പോലൊരു ത്രില്ലർ സബ്ജക്ട് ആയിരിക്കും എന്ന് കരുതി. എന്നാൽ
ഈ കാലഘട്ടത്തിന്റെ ചിത്രമാണ് ഉയരെ.
#കാണേണ്ട_ചിത്രം

''My Rating : 4/5"

തന്റെ സ്കൂൾ വിദ്യാഭ്യാസം മുതൽ പൈലറ്റ് ആകണമെന്ന മോഹം മനസ്സിൽ കൊണ്ടുനടന്ന പല്ലവി രവീന്ദ്രന്റെ കഥയാണ് ഉയരെ. അതിനുവേണ്ടി പ്രയത്നിച്ച് ഒടുക്കം അത് സാധ്യമാക്കുന്നു. എന്നാൽ ആഗ്രഹങ്ങളെ തൊട്ടുമുന്നിൽ എത്തിക്കുമ്പോൾ പല്ലവിക്ക് വന്നുചേരുന്നത് മറ്റു പലതുമാണ്. 

ചിത്രത്തിന്റെ ക്യാരക്ടറൈസേഷനാണ്  എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. 
ഗോവിന്ദ് എന്ന കഥാപാത്രം നമുക്കത്ര പരിചിതമല്ല. എന്നാൽ ഈയിടെ നമുക്കു ചുറ്റും ഒരുപാട് ഗോവിന്ദ്മാർ ഉണ്ടെന്ന സത്യം നമ്മൾ തിരിച്ചറിയുന്നു.
ഗോവിന്ദിന്റെ അച്ഛൻ, പല്ലവിയുടെ സുഹൃത്ത്, വിശാൽ, എന്നിങ്ങനെ ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാം പുതുമ അറിയിച്ച ക്യാരക്ടറൈസേഷന്റെ ഭാഗങ്ങളാണ്.

പല്ലവി എന്ന കഥാപാത്രം പാർവതി ഗംഭീരമാക്കി കളഞ്ഞു. ആ കഥാപാത്രത്തിന് വേണ്ട ഇമോഷൻസ് അതിനൊത്ത അളവിൽ പാർവതി നൽകുന്നു. 
ഇവരെ കൂടാതെ സിദ്ദീഖ്, ആസിഫ് അലി, ടോവിനോ, പ്രതാപ് പോത്തൻ തുടങ്ങി ഒരുപിടി മികച്ച അഭിനേതാക്കൾ കഥാപാത്രങ്ങളാകുന്നുണ്ട്.
ഇതിൽ തന്നെ ആസിഫലിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. അത്രയ്ക്ക് മികച്ച് തന്നെ ആസിഫ്  അത് അവതരിപ്പിച്ചിട്ടുണ്ട്.

സംയുക്ത മേനോന്റെ ഗസ്റ്റ് റോൾ അനാവശ്യമാകുകയും ആ സമയങ്ങളിൽ ചിത്രത്തിന്റെ വേഗത നഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ചിത്രത്തിലെ എടുത്തുപറയാവുന്ന പോരായ്മ ഈ രംഗങ്ങൾ തന്നെയാണ്. 

ടെക്നിക്കലി മികച്ചുനിൽക്കുന്ന ഈ ചിത്രം പശ്ചാത്തല സംഗീതത്തിലും എഡിറ്റിങ്ങിലും ഛായാഗ്രഹണത്തിലുമെല്ലാം ക്വാളിറ്റി നിലനിർത്തിക്കൊണ്ട് തന്നെയാണ് ഒരുക്കിയിട്ടുള്ളത്.

ബോബി സഞ്ജയ്മാരുടെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്. സംഭാഷണങ്ങളിലെ മൂർച്ച, ഗംഭീര കഥാപാത്രങ്ങൾ,  കഥ ആവശ്യപ്പെടുന്ന സിറ്റുവേഷൻസ് ഒരുക്കുന്നതിൽ ഉള്ള മികവ് എന്നിവയെല്ലാം മികവു പുലർത്തും എന്നത് ഇവരുടെ പ്രത്യേകതയാണ്. എപ്പോഴും വ്യത്യസ്തകൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ഇവരുടെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുക തന്നെ വേണം. ട്രാഫിക്കും മുംബൈ പോലീസും ഹൗ ഓൾഡ് ആർയുവും കായംകുളം കൊച്ചുണ്ണിയും എല്ലാം ഇവരുടെ എഴുത്തിനാൽ  പ്രേക്ഷകന് ലഭിച്ച ചിത്രങ്ങളാണ്. ഈ ചിത്രങ്ങളുടെ പട്ടികയിലേക്ക് ഉയരെ എഴുതിച്ചേർക്കാം.

സമകാലിക വിഷയങ്ങളെ മികച്ച കഥയുടെ അകമ്പടിയോടെ അവതരണമികവും പ്രകടനമികവും സാധ്യമാക്കികൊണ്ട് 
മനു അശോക് ഒരുക്കിയ ഈ ചിത്രം തീയറ്ററിൽ നിന്നും തന്നെ കാണുക.
കുടുംബത്തോടൊപ്പം കാണുക.

Last word

8 ദിവസം കൊണ്ട് 100 കോടി കളക്റ്റ് ചെയ്യപ്പെട്ടു എന്നൊക്കെ വീരവാദം പറയുന്നത് കൊള്ളാം. അങ്ങനെയെങ്കിൽ നൂറുകോടിയുടെ ചിത്രങ്ങൾ ഇൻഡസ്ട്രിക്ക് സമ്മാനിക്കേണ്ടത്  ഇവരുടെ കടമ കൂടിയാണ്.
അത് സാധ്യമായാൽ ഇന്ത്യയിലെതന്നെ ഏറ്റവും ക്വാളിറ്റി ചിത്രങ്ങൾ മലയാളത്തിലായിരിക്കും സംഭവിക്കുക.
കാരണം,
2 digit ബഡ്ജറ്റിൽ മാത്രം സിനിമകൾ ഇറങ്ങുന്ന മലയാളത്തിൽ പുലിമുരുകനും ടേക്ക്-ഓഫും നയനും കായംകുളം കൊച്ചുണ്ണിയും കമ്മാരസംഭവവും ലൂസിഫറും .etc എല്ലാം സംഭവിക്കുന്നുണ്ടെങ്കിൽ 100 cr ബഡ്ജറ്റിൽ നമ്മുടെ സിനിമ അത്ഭുതങ്ങൾ സൃഷ്ടിക്കും

''My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- മധുരരാജ

No comments: