Search This Blog

Thoughts on അതിരൻ

🔹695. "അതിരൻ"

Gnr :- Thriller
Lang :- മലയാളം

തെറ്റില്ലാത്ത അഭിപ്രായങ്ങൾ കണ്ടാണ്  ടിക്കറ്റെടുത്തത്. ഫഹദ് ഫാസിൽ എന്ന ഫാക്ടറിൽ നിന്നും മിനിമം ഗ്യാരണ്ടി പ്രതീക്ഷിച്ചു..
-Yadu EZr
https://www.facebook.com/yaduezr ]

പൂർണതൃപ്തി നൽകിക്കൊണ്ട്  പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന ചിത്രമാണ് അതിരൻ.
#കണ്ടിരിക്കാവുന്ന_ചിത്രം

''My Rating : 3.5/5"

ഫഹദ് ഫാസിലിനെ പ്രകൃതി നടൻ എന്ന് FFC പിള്ളേര് കളിയാക്കി വിളിക്കുന്നത് കാണുമ്പോൾ ദേഷ്യം തോന്നാറുണ്ട്. എന്നിരുന്നാലും കരിയറിന്റെ തുടക്കകാലത്ത് മെട്രോബോയ് ഇമേജ് ബാധ്യതയായപ്പോഴും ശേഷം പല ചിത്രങ്ങളും ചെയ്തു നല്ല നടൻ എന്ന പേരും വാങ്ങിയും നിൽക്കുമ്പോഴാണ് തുടർച്ചയായുള്ള റിയലിസ്റ്റിക് ചിത്രങ്ങളിൽ ഭാഗമാകുന്നത്.
എന്നാൽ ഇത്തരം ചിത്രങ്ങളിൽ മാത്രം നിന്നുള്ള ഒരു മാറി നിൽപ്പ് അടയാളപ്പെടുത്തുന്നതാണ് ഫ-ഫായുടെ അവസാന റിലീസ് ചിത്രങ്ങൾ.
അതിരൻ ഒരു പരീക്ഷണ ചിത്രമാണ്.
എല്ലാ രംഗങ്ങളിലും പുതുമ അവകാശപ്പെടാനുള്ള ജോണറിനോട് നീതി പുലർത്തിയ ചിത്രം.

ഒരു കാട്ടിലെ ഉൾപ്രദേശത്ത് സ്ഥിതിചെയ്യുന്ന
മെൻറൽ ഹോസ്പിറ്റൽ. അവിടെ എത്തിപ്പെടുന്നതും തിരിച്ചുപോകുന്നതും ദുഷ്കരമായ ജോലിയാണ്.
ദുരൂഹതകൾ നിറഞ്ഞ ആ ഹോസ്പിറ്റലിലേക്ക് ഇൻസ്പെക്ഷന്റെ ഭാഗമായി കണ്ണൻ നായർ എന്ന എന്ന ഫഹദ് ഫാസിൽ കഥാപാത്രം എത്തുന്നു.
എന്നാൽ ഫഹദിന് അവിടെ കാത്തിരിക്കുന്നത് ഒരുപാട് മിസ്റ്ററികളാണ്.
അവയുടെയെല്ലാം ചുരുളുകൾ അഴിച്ചു കഥാഗതി മുന്നോട്ട് നീങ്ങുമ്പോൾ ചിത്രത്തോടൊപ്പം പ്രേക്ഷകനും അടുക്കും.

ഫഹദ് ഫാസിൽ , സായിപല്ലവി , ലെന , അതുൽ കുൽക്കർണി , ശാന്തികൃഷ്ണ, രഞ്ജിപണിക്കർ എന്നിങ്ങനെയുള്ള പ്രധാന താരനിര അണിനിരന്ന ഈ ചിത്രം സായി പല്ലവിയുടെ ഗംഭീര പെർഫോമൻസ്  അടയാളപ്പെടുത്തുന്നുണ്ട്.
പലരംഗങ്ങളിലും ഫഹദിനെക്കാളും സ്കോർ ചെയ്യുന്നത് സായി പല്ലവിയാണ്.
കളരി രംഗങ്ങളിലും ഓട്ടിസം മാനറിസങ്ങളിലും ഫൈറ്റിലുമൊക്കെ സായ്പല്ലവി തകർത്തു എന്ന് പറയാം.
ഫഹദിന്റെ ഫൈറ്റ് രംഗങ്ങളിലെ മികവ് അതിരനിലും കാണാം.

ടെക്നിക്കലി സൗണ്ടായ ഒരു സിനിമ അതിന്റെ ബാക്കി എല്ലാ എലമെന്റുകളും മികച്ച് നിൽക്കുമ്പോൾ കിട്ടുന്ന തീയേറ്റർ എക്സ്പീരിയൻസ് "അതിരൻ" പ്രേക്ഷകന് സമ്മാനിക്കുന്നുണ്ട്.
അതുകൊണ്ട്തന്നെ സ്ലോ-പേസ്ഡ് ആഖ്യാനവും ഊഹിക്കാവുന്ന ക്ലൈമാക്സും വലിയ കല്ലുകടിയാകുന്നില്ല.

സംവിധായകൻറെ അവതരണ മികവ് എടുത്തുപറയേണ്ട മേന്മയാണ്. മികച്ച ഗാനങ്ങളും അവയുടെ ചിത്രീകരണവും  എഡിറ്റിംഗും പശ്ചാത്തലസംഗീതവും  തുടങ്ങി എല്ലാ മേഖലയും മികച്ചതായിരുന്നു.

ഡികാപ്രിയോ നായകനായ
ഷട്ടർ ഐലൻഡ് എന്ന ഹോളിവുഡ് ചിത്രത്തെ ഓർമ്മിപ്പിക്കുംവിധമാണ് ചിത്രത്തിലെ കഥ നടക്കുന്നത്.
വേൾഡ് ക്ലാസിക്കായ ആ ചിത്രം കണ്ട ഒരു പ്രേക്ഷകന് അതിരൻ കാണുമ്പോൾ ഈ സാമ്യം പെട്ടെന്ന് മനസ്സിലാകും.
രണ്ടാംപകുതിയിലെ ചെറിയ ലാഗും തുടക്കത്തിലെ നാടകീയ രംഗങ്ങളും പ്രെഡിക്റ്റബിളായ ക്ലൈമാക്സും പോരായ്മയായി തോന്നുമ്പോൾ ആകെത്തുകയിൽ ചിത്രം ഇഷ്ടപ്പെടുത്തുന്നുണ്ട്.

വെക്കേഷനിൽ അടിച്ചുപൊളിച്ചു ആഘോഷിക്കാനുള്ള ഒരു കളർഫുൾ എന്റർടൈനറാണ് മനസ്സിലെങ്കിൽ അതിരന് ടിക്കറ്റ് എടുക്കാതിരിക്കുക. എന്നാൽ കൊള്ളാവുന്ന ഒരു സിനിമയാണ്  കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിരൻ നിങ്ങളെ ഇഷ്ടപ്പെടുത്തും.

Last word

ഇന്ന് മലയാള സിനിമയിൽ പല ജേണറുകളിൽ ചിത്രം ചെയ്തു അതു വിജയിപ്പിച്ച്‌ മിനിമം ഗ്യാരണ്ടി അവകാശപ്പെടാനുള്ള ഏക താരം ഫഹദ് ഫാസിൽ ആണ്.
അത് അടിവരയിടുന്നതാണ് അതിരൻ നേരിടുന്ന ഈ  വലിയ വിജയം.

''My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- ഉയരെ

No comments: