Search This Blog

Thoughts on ദി വിറ്റ്നെസ്സ്

🔹689. "ദി വിറ്റ്നെസ്സ്"

"കാര്യത്തിൽ കാര്യം സ്വന്തം കാര്യം" എന്ന ചൊല്ലിനെ ആധാരമാക്കി നല്ലൊരു സന്ദേശം  പ്രേക്ഷകനിലേക്ക് നൽകുന്ന ചിത്രമാണിത്.
#Average

Gnr :- Thriller
Lang :- കൊറിയൻ 2k18

-Yadu EZr

പേര് സൂചിപ്പിക്കുംപോലെ ഇതൊരു സാക്ഷിയുടെ കഥയാണ്. കഴിഞ്ഞവർഷം കൊറിയയിൽ പുറത്തിറങ്ങിയ ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രം ഭയം എന്ന വികാരത്തെയും അത് വ്യക്തിയിൽ ചെലുത്തുന്ന സ്വാധീനത്തെയും പ്രതിപാദിച്ചുകൊണ്ട് കഥ പറയുന്നു.

പുതിയൊരു ഫ്ലാറ്റ് വാങ്ങി ഭാര്യക്കും മകൾക്കുമൊപ്പം ജീവിതം സന്തോഷത്തോടെ പോകുമ്പോൾ അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിന് സാക്ഷിയാകേണ്ടി വരുന്നു.  കൊല ചെയ്ത ആൾ തന്നെയും കണ്ടു എന്ന് വ്യക്തമായപ്പോൾ ഉള്ളിലെ ഭയം അയാളെ കീഴടക്കുന്നു. അതുകൊണ്ടുതന്നെ പോലീസിൽ പറയുന്നുമില്ല.
എന്നാൽ വീണ്ടും വീണ്ടും കൊലകൾ ആവർത്തിക്കുമ്പോൾ , ഒടുക്കം കൊലപാതകിയുടെ ചുറ്റിക തന്റേയും തന്റെ കുടുംബത്തിനും നേർക്ക് പാഞ്ഞെത്തുംബോൾ പ്രതികരിക്കുന്നതും മറ്റുമായാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

സ്ഥിരം ചുറ്റിക പിടിച്ച, കോട്ടിട്ട, യാതൊരു കാരണവും ഇല്ലെങ്കിലും ചുമ്മാ ആളുകളെ കൊല്ലുന്ന, കണ്മുൻപിൽ കിട്ടിയാലും പോലീസിന് പിടിക്കാനാവാത്ത പതിനായിരം തവണ കണ്ട ടിപ്പിക്കൽ സൈക്കോ വില്ലനെ വീണ്ടും പരിചയപ്പെടുത്തുകയാണ് ഈ ചിത്രം.

ഒരു മനുഷ്യനെ ഭയം എങ്ങനെ വേട്ടയാടുന്നുവെന്ന് ചിത്രം കാണിക്കുന്നുണ്ട്. എന്നാൽ വലിയൊരു അപ്പാർട്ട്മെന്റിൽ തുടർച്ചയായി കൊലപാതകങ്ങൾ ഉണ്ടാകുന്നതും, കൊലപാതക സമയത്തുള്ള ശബ്ദങ്ങളോ കൊലപാതകിയേയോ മറ്റാരും കാണാത്തതും ആലോചിക്കുമ്പോൾ രസംകൊല്ലി ആണ്.

പ്രധാന നായകൻറെ പ്രകടനവും ചായാഗ്രഹണവും എഡിറ്റിംഗുമടക്കം നിലവാരമുള്ള മേക്കിംഗ് ആണ് ചിത്രത്തിനുള്ളത്.
ചിത്രം നൽകുന്ന സന്ദേശം ക്ലൈമാക്സിൽ വ്യക്തമാക്കുന്നുണ്ട്.

ലോജിക്കിന് യാതൊരു സ്ഥാനവും ഇല്ലാത്ത ഈ ചിത്രം പൂർണമായും ഒരു നേരമ്പോക്കിന് മാത്രം ആശ്രയിക്കാവുന്ന ത്രില്ലറാണ്.

''My Rating : 2.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- Super Deluxe

No comments: