Thoughts on ലൂസിഫർ
🔹688. "ലൂസിഫർ"
Gnr :- Political Thriller
Lang :- മലയാളം 2k19
മോഹൻലാൽ, വിവേക് ഒബ്റോയ്, ടോവിനോ , മഞ്ജുവാര്യർ തുടങ്ങിയവരെ മുഖ്യകഥാപാത്രങ്ങളായ് മുരളി ഗോപി എഴുതി ആൻറണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷത്തെ awaiting ലിസ്റ്റിൽ ആദ്യ നിരയിലുള്ള ചിത്രമായിരുന്നു.
വമ്പൻ ഹൈപ്പും പ്രമോഷനും കെട്ടുമാറാപ്പുമായി എത്തുന്ന ഭൂരിഭാഗം സിനിമകളും ബോക്സോഫീസിൽ മൂക്കുകുത്താറാണ് പതിവ്.
കാസനോവയും ഗ്യാങ്സ്റ്ററും കമ്മാരസംഭവവും തുടങ്ങി എണ്ണിയാൽ തീരാത്ത ലിസ്റ്റ് ഉണ്ടാകും അതിൽ...
ലൂസിഫർ ഇക്കൂട്ടരുടെ സഹതോഴനോ?
#WATCHABLE
''My Rating : 4/5"
-Yadu EZr
ഓർമ്മയുള്ള കാലംമുതൽ മോഹൻലാലിന്റെ നല്ല സിനിമകളുടെ ഫാനാണ് ഞാൻ, ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കണ്ട സിനിമ ചന്ദ്രലേഖ ആയിരിക്കാം, മോഹൻലാലിനെയും മമ്മൂട്ടിയെയും സ്നേഹിക്കുന്ന അളവുകോൽ പറഞ്ഞു തുടങ്ങിയാൽ അത് ഇതിലൊന്നും പറഞ്ഞുതീർക്കാൻ കഴിയുന്നതല്ല.
ഇവർക്കു ശേഷം വന്ന തലമുറയിൽ എനിക്ക് പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. ഈ രണ്ട് ഘടകങ്ങൾ തന്നെയാണ് എല്ലാവരെയും പോലെ എന്നെയും ലൂസിഫറിലേക്ക് അടുപ്പിച്ചത്.
എന്നിരുന്നാലും ട്രെയിലർ റിലീസ് വരെ വലിയ പ്രതീക്ഷകൾ ഒന്നും തോന്നിപ്പിക്കാത്ത ഈ സിനിമ ശേഷം
ഇന്ന് തീയേറ്ററിലെത്തും വരെ കാത്തിരിപ്പ് സമ്മാനിച്ച ചിത്രമായിരുന്നു.
[ https://www.facebook.com/yaduezr ]
രാംദാസ് എന്ന കേരള രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തിയുടെ മരണത്തിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. ശേഷം അച്ഛൻറെ പിന്മുറക്കാരനാരാണ് എന്ന ക്ലീഷേ ചോദ്യം വരുന്നുണ്ടെങ്കിലും അതിൽ ഫോക്കസ് ചെയ്യാതെ മറ്റു തലങ്ങളിലേക്ക് കഥ വിന്യസിപ്പിച്ച് മൂന്നുമണിക്കൂർ മറ്റൊന്നുമാലോചിക്കാതെ തീയറ്റർ വിട്ടിറക്കുന്ന ഈ ചിത്രം
ഒരു സാധാരണ കഥയെ അസാധാരണ മേക്കിങിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരമാക്കി മാറ്റുകയാണ് ചെയ്തത്.
സ്റ്റീഫൻ നെടുമ്പള്ളി എന്ന നായകകഥാപാത്രം എല്ലാ അർത്ഥത്തിലും മോഹൻലാലിൻറെ കയ്യിൽ ഭദ്രമായിരുന്നു. ആ ഭദ്രത തന്നെയാണ് ഈ സിനിമയുടെ വിജയവും. താരതമ്യേന കഥയേക്കാൾ ഉയർന്നുനിൽക്കുന്ന അവതരണം വിജയമന്ത്രമാകുന്ന ഈ സിനിമയിൽ ശ്രദ്ധിച്ചാൽ കാണാവുന്ന പിഴവുകൾ മാറ്റിനിർത്തിയാൽ ഇതൊരു മികച്ച തീയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന നല്ല ചിത്രമാണ്.
വെക്കേഷനിലെ ക്രൗഡിനെ മാത്രം ലക്ഷ്യം വെച്ച് വരുന്ന ലൂസിഫർ പോലൊരു ചിത്രത്തിന് ലോജിക്കോ ആധികാരികതയോ അന്വേഷിച്ചുപോകുന്നത് തന്നെ മണ്ടത്തരമാണ്.
കുറച്ചുവർഷങ്ങളായി മോഹൻലാലിനെ എങ്ങനെ കാണാൻ ആഗ്രഹിച്ചോ അതാണ് ലൂസിഫർ പ്രേക്ഷകന് നൽകുന്നത്.
അത്രയ്ക്ക് ഗംഭീര സ്ക്രീൻ പ്രസൻസും അതിനൊത്ത ചടുലമായ രംഗങ്ങളും സിനിമ നൽകുന്നുണ്ട്.
മറ്റാരെക്കാളും മാസ്സ് അപ്പീൽ വർക്കൗട്ട് ആക്കാൻ ലാലേട്ടന് സാധിക്കാറുണ്ട്.
അത് എന്നത്തെയും പോലെ അതിൻറെ മൂർധന്യത്തിൽ എത്തുന്ന ഒരുപിടി രംഗങ്ങൾ ചിത്രത്തിലുണ്ട്.
അതിലൊന്നാണ് അറസ്റ്റ് ചെയ്യാൻ വരുന്ന മയിൽ വാഹനത്തിൻറെ നെഞ്ചത്ത് കാൽ ചവിട്ടുന്ന രംഗം.
അത്രയ്ക്ക് അതി ഗംഭീരമായിരുന്നു അത്.
മോഹൻലാലിനെ കൂടാതെ സിനിമയെ മുന്നോട്ടു നയിക്കുന്ന മറ്റൊരു പ്രധാന കഥാപാത്രമാണ് വിവേക് ഒബ്റോയ് ചെയ്ത ബോബി.
വിവേക് ഇവിടെ വന്ന് വെറുപ്പിക്കും എന്ന് മനസ്സിലുറപ്പിച്ച് കൊണ്ടു പോയതിനാലാകാം ഇയാളുടെ കഥാപാത്രം കുറച്ചധികം ഇഷ്ടപ്പെടുത്തി. കൂടാതെ ലാലേട്ടനെ എടുത്താൽ മഞ്ജു ഫ്രീ എന്നുപറയും പോലെ സമീപകാല ചിത്രങ്ങളിലെല്ലാം
മഞ്ജു സാന്നിധ്യം അരോചകമായപ്പോൾ ലൂസിഫറിലെ പ്രിയ അവർ ചുമ്മാ പൊളിച്ചടുക്കി.
ടോവിനോ , ഇന്ദ്രജിത്ത്, ബൈജു ,ഫാസിൽ , ഷാജോൺ , സാനിയ തുടങ്ങിയവരും കഥാപാത്രങ്ങളെ അടയാളപ്പെടുത്തി കടന്നുപോകുന്നുണ്ട്.
പൃഥ്വിരാജ് സംവിധാനത്തോടൊപ്പം തന്റെ വേഷവും നന്നാക്കിയിട്ടുണ്ട്. വെച്ച വെടി ലക്ഷ്യത്തിലെത്തിച്ച മസൂദ് ഷാർപ്പ് ഷൂട്ടർമാർക്കുള്ള മാതൃകാ പുരുഷോത്തമൻ കൂടിയാണ്.
പിക്കറ്റ് 43, 7th Day, എസ്ര തുടങ്ങി പല ചിത്രങ്ങളും പൃഥ്വിരാജിലെ സംവിധായകൻ ഉണർന്നു പ്രവർത്തിപ്പിച്ച് വിജയിപ്പിച്ച സിനിമകളാണ് എന്ന് പരസ്യമായ രഹസ്യമാണ്.
മാത്രമല്ല 100 സിനിമകളുടെ എക്സ്പീരിയൻസ് ആദ്യ സംവിധാന സംരംഭത്തിന് കരുത്തേകി എന്ന കാഴ്ചയാണ് ലൂസിഫറിന്റെ ഓരോ രംഗങ്ങളും കാണിച്ചുതരുന്നത്.
ചിത്രത്തിലെ എല്ലാ വശങ്ങളും പൃഥ്വിരാജിലെ സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ളതാണെന്ന് പ്രേക്ഷകന് മനസ്സിലാക്കി തരുന്നുണ്ട്.
സുജിത്തിന്റെ ഛായാഗ്രഹണവും ദീപക് ദേവിന്റെ സംഗീതവും തെറ്റില്ലാത്ത എഡിറ്റിംഗും കളറിംഗും കൂടാതെ കാഴ്ചയിൽ പുതുമ നൽകുന്ന പിക്ചർ റേഷ്യോയും അടങ്ങി ആദ്യ ചിത്രം വിജയകരമായി കയ്യിൽ ഒതുക്കിയ പൃഥ്വി ഈയൊരു ചിത്രത്തോടെ തന്റെ സംവിധായക കുപ്പായം അഴിച്ചു വെക്കരുത് എന്ന് മാത്രം.
താങ്കൾ സംവിധായകനായി കൂടി അറിയപ്പെടണം!
ഏതൊരാളെയും രസിപ്പിക്കാൻ ഉള്ളതെല്ലാം ലൂസിഫറിൽ നിറച്ചിട്ടുണ്ട്.
പ്രിയ താരത്തിന്റെ സംവിധാനസംരംഭവവും ഇഷ്ടതാരങ്ങളുടെ പ്രകടനവും എടുത്തു പറയുമ്പോൾ ശ്രദ്ധിക്കാതെ മാറ്റിവെച്ച പോരായ്മകൾ കൂടി പറയട്ടെ,
ഇത്തരമൊരു കഥയിൽ വരുന്ന ചിത്രത്തിന് ഫൈറ്റ് രംഗങ്ങളിലെ ചടുലത കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചാൽ അത് അത് നല്ലൊരനുഭവമാകുമായിരുന്നു. എന്നാൽ അത് ഇവിടെ നഷ്ട്ടമാകുന്നുണ്ട്.
ക്ലൈമാക്സിലെ ഇന്ദ്രജിത്ത് സഹായ രംഗങ്ങൾ ക്ലീഷേയായിരുന്നു, പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേസിംഗ് സിനിമാറ്റിക് ആയിരുന്നു. നായകൻ ഇല്ലാത്തപ്പോൾ നായകനൊത്ത വില്ലനും നേർക്കുനേർ നിൽക്കുമ്പോൾ ശൂന്യനുമാകുന്ന പാത്ര സൃഷ്ടി ചിത്രത്തിന്റെ കഥാഗതിയെ ബാധിക്കുന്നുണ്ട്.
ഇങ്ങനെ എണ്ണിയാൽ എണ്ണം കാണിക്കുന്ന പോരായ്മകളെ പൂർണമായും തിരസ്കരിപ്പിക്കും വിധമുള്ള അവതരണമാണ് ചിത്രത്തിന്റെ കാതൽ.
ഇന്നലെ ഒരുമണിക്കൂറോളം കൺമുൻപിൽ ലാലേട്ടനെ കണ്ടുനിൽക്കാൻ സാധിച്ചു. ഇന്ന് അദ്ദേഹത്തിൻറെ ഒരു ഫാൻബോയ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ തന്നെ കോഴിക്കോട്ടെ RP ആശിർവാദ് തിയറ്ററിൽനിന്നും പൂർണതൃപ്തി നൽകികൊണ്ട് ഒരു സിനിമയും കാണാൻ സാധിച്ചു.
ഉറപ്പായും ഈ ചിത്രം വിജയമാകും!
തുടർന്നുള്ള ദിവസങ്ങളിൽ മികച്ചതെന്നും മോശമെന്നും രണ്ട് അഭിപ്രായങ്ങളും ഉണ്ടായേക്കാം...
എന്നിരുന്നാലും തീയേറ്ററിൽ നിന്നും തന്നെ കണ്ടു അഭിപ്രായങ്ങൾ വിലയിരുത്തുക.
Last worD
താരാട്ട് പാടിയുറക്കാതെ തല മറന്ന് ആറാടാനുള്ള മൂന്ന് മണിക്കൂറാണ് ലൂസിഫർ.
ആരാധകർക്ക് നൂറുശതമാനവും സാധാ പ്രേക്ഷകർക്ക് 50 ശതമാനവും റെക്കമെന്റ് ചെയ്യാവുന്ന ഈ ചിത്രം സിനിമ ആസ്വദിക്കാൻ വരുന്നവരെ നിരാശപ്പെടുത്തില്ല തീർച്ച.
''My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
Next :- Super Deluxe

No comments: