Search This Blog

Thoughts on തടം

681. "തടം"
സമീപകാലത്ത് ഒത്തിരി നല്ല ത്രില്ലറുകൾ റിലീസിനെത്തിയ തമിഴിൽ ഈ വർഷം പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് തടം.
#WATCHABLE

Gnr :- Thriller
Lang :- തമിഴ്2k19

ത്രില്ലറുകളിൽ പോരായ്മകളുണ്ടെങ്കിൽ അത് പ്രേക്ഷകന്റെ കാഴ്ചയിൽ മുഴച്ചു നിൽക്കും. അത് ആ സിനിമയുടെ മുഴുവൻ രസവും കളഞ്ഞെന്നും വരും.
-Yadu EZr
[ https://www.facebook.com/yaduezr ]

എന്നെ അറിന്താൽ , കുട്രം23,  ചെക്ക ചിവന്ത വാനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അരുൺ വിജയ് നായകനായ ചിത്രമാണ് തടം.
റിലീസിനുശേഷം മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ഈ ചിത്രം ഒരു ത്രില്ലറാണെന്ന് അറിയാമായിരുന്നു.

എഴിൽ, കവിൽ എന്നീ രണ്ടു പേരിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഒരാൾ ഒരു കൺസ്ട്രക്ഷൻ ബിസിനസ്മാനും മറ്റേയാൾ കള്ളനും ആണ്.
രണ്ടുപേരെയും കാണാൻ ഒരേപോലെയാണ്. ഇതിനിടയ്ക്ക് ഇവരുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ കൊലചെയ്യപ്പെടുന്നു.
അയാളുടെ ഫോണിൽ ഇവരിൽ ഒരാളുടെ ഫോട്ടോ കാണുന്നു. തുടർന്ന് പോലീസിൻറെ അന്വേഷണം ഇവർ രണ്ടു പേരിലേക്കും എത്തുമ്പോൾ ചിത്രം നല്ലൊരു ത്രില്ലർ ആകുന്നുണ്ട്.

പോലീസ് അന്വേഷണവും ഫ്ലാഷ് ബാക്കും അപാകതകളുടെ കൂമ്പാരമാണ്. അതുകൊണ്ടുതന്നെ പലരംഗങ്ങളിലും തമിഴ് മസാലകളിലേക്ക് തരംതാഴ്ന്നു പോകുന്നുണ്ട് ഈ ചിത്രം.

അരുൺ വിജയുടെ മാത്രം പ്രകടനമാണ് ചിത്രത്തിലുടനീളം കാണാനുള്ളത്.
ഇരട്ടവേഷത്തിൽ അരുൺ വിജയ് മികച്ച രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

വലിയ പ്രതീക്ഷകൾ വെക്കാതെ ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് തടം. ബോറടിപ്പിക്കാത്ത ചിത്രം തീയേറ്ററുകളിൽ നിന്നും കാണാൻ ശ്രമിക്കുക.

''My Rating : 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

Next :- Hello Ghost(Korean)

No comments: