Search This Blog

Thoughts on വാരിക്കുഴിയിലെ കൊലപാതകം

🔹679. " വാരിക്കുഴിയിലെ കൊലപാതകം "

യാതൊരു പ്രതീക്ഷയുമില്ലാതെ ഞായറാഴ്ച്ചയുടെ മെച്ചത്തിൽ ടിക്കറ്റെടുത്തു.
നന്നായ് ബോധിച്ചു....

Gnr :- Thriller
Lang :- മലയാളം 2k19

എടുത്ത് പറയത്തക്ക പോരായ്മകളൊന്നും ഈ സിനിമയിൽ കണ്ടില്ല,
കണ്ടു നോക്കൂ.. ഇഷ്ട്ടപ്പെടും.
#WATCHABLE

                             -Yadu EZr
https://www.facebook.com/yaduezr ]

അമിത് ചക്കാലക്കലിനെ നായകനാക്കി രെജീഷ് മിഥില ഒരുക്കിയ ത്രില്ലർ ചിത്രമാണിത്. അമിത്തിനെ കൂടാതെ
ലാൽ, ഷമ്മി തിലകൻ, നന്ദു, ദിലീഷ് പോത്തൻ, ലെന തുടങ്ങി കുറച്ച് അഭിനേതാക്കളും വേഷമിട്ട ഈ ചിത്രം യാതൊരു പ്രതീക്ഷയും വെക്കാതെ ടിക്കറ്റെടുത്ത ചിത്രമാണ്.

കഥാനായകൻ പള്ളീലച്ചനാണ്. പേര് വിൻസെന്റ് കൊമ്പന.
കുട്ടിക്കാലത്ത് ആഗ്രഹിച്ചത് പോലെ പോലീസായിരുന്നു ഇയാൾ. കയ്യിലിരുപ്പ് കൊണ്ട് പോലീസ് പണി കപ്പലുകയറിയപ്പോൾ പുള്ളി അരയംതുരുത്തിലെ പള്ളീലച്ചനായ്.
ആ നാട്ടിൽ വിൻസെന്റിന്റെ കുറുബാന വ്യത്യസ്ഥമാണ്.
അത്യാവശ്യം ഗുണ്ടായിസം കാണിക്കുന്ന,
കച്ചറകളെ വിറപ്പിക്കുന്ന
ഈ അച്ഛൻ എല്ലാവർക്കും പ്രിയങ്കരനാണ്.
ഇതിനിടയിൽ സംഭവിക്കുന്ന ഒരു കൊലപാതകവും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പിന്നീട് പറയുന്നത്.
ആരാണ് കൊല്ലുന്നത് എന്ന് പ്രേക്ഷകനെ കാണിക്കുന്നു, പക്ഷേ
 ആരെ? എന്തിന്?
ഇത് രണ്ടും തേടിയുള്ള അന്വേഷണമാണ് കഥ മുന്നോട്ട് വെക്കുന്നത്.

ഒരു നാടിനെ വിറപ്പിക്കുന്ന പള്ളീലച്ചനായ നായകവേഷം.
വ്യത്യസ്ഥമായ ഈ കഥാപാത്രം ഒരു തഴക്കം വന്ന നടന്റെ മെയ്വഴക്കത്തോടെ  അമിത്ത് ഗംഭീരമാക്കി ചെയ്തിട്ടുണ്ട്.
തുടർന്നും നല്ല വേഷങ്ങളിൽ കാണാനാകട്ടെ ഈ നടനെ.
ലോജിക്കിനെ ഉൾക്കൊണ്ടുള്ള മാസ്സ് അപ്പീൽ വരുന്ന ഒരുപാട് രംഗങ്ങൾ ചിത്രത്തിലുണ്ട്. അവയെല്ലാം പ്രേക്ഷകനെ രസിപ്പിക്കുംവിധം മികച്ച് നിൽക്കുന്നുണ്ട്. 

മികച്ച വിഷ്വൽ ഭംഗിയും കഥ ആവശ്യപ്പെടുന്ന പശ്ചാത്തല സംഗീതവും കാഴ്ച്ചയെ മികച്ചതാക്കുന്നു. കുടെ പതിയെ തുടങ്ങി വേഗത കൈവരിച്ച് വരുന്ന ആഖ്യാനശൈലിയും സംഭാഷണങ്ങളിലെ ചടുലതയും കഥാപാത്രങ്ങളുടെ പ്രകടനമികവും ഈ ചിത്രത്തെ നല്ല അനുഭവമാക്കുന്നു.

ചിത്രത്തിന്റെ മുഴുവൻ ഒഴുക്കും നോക്കുമ്പോൾ ക്ലൈമാക്സ് കുറച്ച്‌ താഴെ പോകുന്നു. എന്നിരുന്നാലും ആകെതുകയിൽ  വാരിക്കുഴിയിലെ ഈ കൊലപാതകം കണ്ടിരിക്കാവുന്ന നല്ല ചിത്രമാണ്.

Last worD

വലിയ പബ്ളിസിറ്റിയോ താരങ്ങളോ കളക്ഷൻ കണക്കോ ഇല്ലാതെ തിയേറ്ററിൽ വന്ന് പ്രേക്ഷകനെ മാടി വിളിക്കുന്ന സിനിമകളുണ്ട്.
അവയിലൊന്നാണിത്.
കൊള്ളാവുന്ന കാഴ്ച്ച നൽകുന്ന , നിരാശ സമ്മാനിക്കാത്ത രണ്ട് മണിക്കൂർ..
ധൈര്യപൂർവ്വം ടിക്കറ്റെടുക്കാം.

''My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- GONE GIRL

No comments: