Search This Blog

678. കോടതി സമക്ഷം ബാലൻ വക്കീൽ


🔹" കോടതി സമക്ഷം ബാലൻ വക്കീൽ "


സിദ്ധിഖിനെ പോലൊരു മികച്ച നടൻ ഇത്രയ്ക്ക് വെറുപ്പിച്ച മറ്റൊരു സിനിമ എന്റെ ഓർമ്മയിലില്ല....
" കു..കു..കൂതറ പ..പ..പടം"
ദിലീപ് ഒഴികെ ബാക്കിയെല്ലാം ക്ഷമപരീക്ഷിക്കുംവിധം വെറുപ്പിച്ച രണ്ടരമണിക്കൂർ വധമാണ് ഈ ബാലൻ വക്കീൽ.
#AVOIDABLE

Gnr :- Comedy Thriller
Lang :- മലയാളം 2k19

ദിലീപിന്റെ കഴിഞ്ഞ  റിലീസുകളിൽ രാമലീലയും കമ്മാരസംഭവവും അതാത് വർഷങ്ങളിലെ ഇഷ്ട്ട ചിത്രങ്ങളായ് അടയാളപ്പെടുത്തിയവയായിരുന്നു.
B ഉണ്ണികൃഷ്ണൻ പരാജയപ്പെട്ട തന്റെ സ്ഥിരം റൂട്ടിൽ മാറ്റം വരുത്തി കോമഡി പരീക്ഷിക്കാൻ ശ്രമിക്കുന്നു.
ഇവയെല്ലാം ഈ ചിത്രം കാണാനായ് എന്നെ തിയേറ്ററിലേക്കെത്തിച്ച
ഘടകങ്ങളായിരുന്നു.

ഒരു മിസ്റ്ററി ഫീലൊടെ ടൈറ്റിൽ കാർഡും ബാലൻ വക്കീലിന്റെ ആദ്യ കേസും കാണിച്ച് പടം തുടങ്ങുന്നു. ആദ്യത്തേ ട്വിസ്റ്റും കഥ പറച്ചിൽ രീതിയും പ്രതീക്ഷ നൽകിയപ്പോൾ പഴയ ടിന്റുമോനും വാട്സപ്പ് ചളികളുമായ് കോമഡിയുടെ പേരിൽ പേക്കൂത്ത് നടത്തി ക്ഷമപരീക്ഷിക്കുകയാണ്  ഈ ചിത്രം. സുരാജും അജു വർഗ്ഗീസും അസഹനീയമാംവിധം ബോറാക്കുമ്പോൾ സിദ്ധിഖിന്റെ കഞ്ചാവ് വേഷം അരോചകമായിരുന്നു. ഒപ്പം ഭീമൻ രഘു കൂടി ചേരുമ്പോൾ കോമഡി എന്ന ലേബലിൽ ട്രാജടി മാത്രം ബാക്കിയാക്കി ചിത്രം കടന്നുപോകുന്നു...
ആദ്യ പകുതി കഴിയുമ്പോൾ ചിത്രം കോമഡി-ത്രില്ലർ ജോണറിലേക്ക് കൂടുമാറുന്നു. അവിടെയും പാതിവെന്ത പലഹാരത്തിന്റെ ചവർപ്പ് ബാക്കിയാക്കി നിരാശപ്പെടുത്തുന്നു.

ദിലീപിന്റെ ബാലൻ വക്കീൽ മമ്തയുടെ കേസ് അന്വേഷിക്കുമ്പോൾ മുതൽ തെളിവുകളും പ്രതികളും സാക്ഷികളും എല്ലാം ഓരോന്നോരോന്നായ് വരിവരിയായ് മുന്നിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.
ഇതിനുവേണ്ടി ക്രമീകരിച്ച രംഗങ്ങളെല്ലാം നനഞ്ഞ പടക്കം പോലെ ഏശുന്നില്ല.
"വാപ്പച്ചിയുടെ ലെഗസി" എഴുതിയ ഉണ്ണ്യേട്ടൻ അതുക്കുംമേലെ എഴുതിമറിക്കുകയാണ് രണ്ടാം പകുതിയിലെ പല രംഗങ്ങളിലും.
മകളോട് പറയാനുള്ള കാര്യങ്ങൾ ഒരു ഫോൺ കോളിലൂടെ പറഞ്ഞിരുന്നെങ്കിൽ എന്ന് 
നമ്മൾ ചിന്തിച്ച് പോകും. അതിന് പകരം ആഞ്ജനേയ ഓട്ടോയും ലോക്കറും പെൻഡ്രൈവും  പ്ലാൻ B യും കള്ളക്കടത്തും തുടങ്ങി പറഞ്ഞ് തേഞ്ഞ സ്ഥിരം ക്ലൈമാക്സ് ട്വിസ്റ്റും വരെ ലോജിക്കില്ലാത്ത ഈ അന്വേഷണ കഥയിൽ കല്ലുകടിയാകുന്നുണ്ട്.

3 പാട്ടുകൾ ചിത്രത്തിലുണ്ട് , അനാവശ്യത്തിന് കയറി വരുന്ന ഈ പാട്ടുകൾ ഒഴിവാക്കാമായിരുന്നു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വികടക്കുമാരൻ എന്ന തെറ്റില്ലാത്ത എന്റർടൈനർ തിയേറ്ററിൽ നിന്നും കണ്ടിരുന്നു. കഥാഗതിയിൽ ആ ചിത്രത്തേ ഓർമ്മിപ്പിക്കും വിധമാണ് ബാലൻ വക്കീലും സഞ്ചരിക്കുന്നത്.

കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള നായകനാകുബോൾ സ്ഥിരം "ഉണ്ടാക്കുന്ന" ക്ലീഷേകൾ ഇതിലുമുണ്ട്.
വിക്കനായ വക്കീൽ വേഷം ദിലീപ് ഭംഗിയാക്കി. സൈജുക്കുറുപ്പ് , മമ്ത, ഗണേശൻ, രഞ്ജി പണിക്കർ തുടങ്ങിയവരും ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ബാക്കി താരനിരയെല്ലാം വെറുപ്പിച്ചു.

നല്ല ചായാഗ്രഹണവും ദിലീപിന്റെ പ്രകടനവും തെറ്റില്ലാത്ത 2 ഫൈറ്റും ഇഷ്ട്ടപ്പെടുത്തിയപ്പോൾ 
ബാക്കിയെല്ലാം മടുപ്പിച്ച ഈ ചിത്രം തിയേറ്ററുകളിൽ നിന്നും കണ്ട് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.

Last worD

അറുബോറത്തരമാണ് കോമഡിയെന്നും പറഞ്ഞ് മുൻപിലെത്തിച്ചത്. സമയം പോക്കാൻ ടിക്കറ്റെടുത്താൽ രണ്ടരമണിക്കൂർ തള്ളി നീക്കാം.

''My Rating : 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- ബോബി


No comments: