Search This Blog

My Thoughts (5movies)

🔹672. " Windstruck "

Gnr :- Love Drama
Lang :- കൊറിയൻ

വലിയ ജനപ്രീതിയുള്ള കൊറിയൻ പ്രണയചിത്രമാണ് വിന്റ്സ്ട്രക്ക്. പോലീസുക്കാരിയായ നായിക കള്ളെനെന്ന് തെറ്റിദ്ധരിച്ച് മറ്റൊരാളെ  പിടിക്കുന്നു. ഈ തെറ്റിദ്ധാരണ പിന്നീട് പ്രണയത്തിൽ  എത്തിനിൽക്കുന്നതും ഒടുക്കം വിരഹവുമായ് കഥ പറയുന്ന ഈ ചിത്രം ക്ലൈമാക്സ് രംഗങ്ങളിലെ മികവിനാൽ ശരാശരി അനുഭവം നൽകുന്നു.
ഒരു പാട് കണ്ട് മടുത്ത ഒരു തീം ആയതിനാലാകണം പലരംഗങ്ങളും വിരസമായിരുന്നു.

-Yadu EZr
[ https://www.facebook.com/yaduezr ]


 ''My Rating : 2/5

➖➖➖➖➖➖➖➖➖➖

🔹673. " ലില്ലി "

Gnr :-  Violence
Lang :- മലയാളം

വയലൻസിലൂടെ കഥ പറയുന്ന ചെറിയൊരു സിനിമയാണ് ലില്ലി. തീവണ്ടിയിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്തയുടെ പ്രകടനം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം നിരാശപ്പെടുത്തിയ ഈ ചിത്രം നാടകീയമായ സംഭാഷണങ്ങളിലൂടെ ക്ഷമ പരീക്ഷിക്കുന്നുമുണ്ട്.
ദൈർഘ്യം കുറവായതിനാൽ ഒരു വട്ടം കണ്ടിരിക്കാം.

 ''My Rating : 1.5/5

➖➖➖➖➖➖➖➖➖➖

🔹674. " Spellbound "

Gnr :- Love Drama
Lang :- കൊറിയൻ

ഒരു പ്രേതം പിന്തുടരുന്ന പെണ്ണ്. അതുവഴി സുഹൃത്തുക്കളോ കുടുംബമോ ഇല്ലാതെ ഒറ്റക്ക് കഴിയുന്നു. എനിയെങ്ങാനും ആരെങ്കിലും ഇവളോട്‌ കൂട്ടുകൂടാൻ ചെന്നാൽ അവർക്ക് ഈ പ്രേതം നല്ല പണികൊടുക്കും.
ഒറ്റക്ക് ജീവിക്കുന്ന അവളിലേക്ക് ഒരു പ്രണയം വരുന്നു. ശേഷം നടക്കുന്ന കാര്യങ്ങളുമായ് തെറ്റില്ലാത്ത ഒരു തവണ കാണാവുന്ന ചിത്രമാണ് സ്പെൽബൗണ്ട്.

 ''My Rating : 2/5

➖➖➖➖➖➖➖➖➖➖

🔹675. " എന്റെ മെഴുതിരി അത്താഴങ്ങൾ "

Gnr :-  Drama
Lang :- മലയാളം

അനൂപ് മേനോന്റെ എഴുത്ത് ഇഷ്ട്ടമാണ്. സംഭാഷണങ്ങളിലെ ലാളിത്ത്യം ആസ്വാദിക്കാവുന്ന തലത്തിൽ ഒരു രഞ്ജിത്ത് രീതി പലപ്പോഴും അനൂപ് മേനോന്റെ കഥകളിൽ തോന്നാറുണ്ട്.
മുൻപ് ഈ മെഴുതിരി അത്താഴങ്ങൾ കുറച്ച് കണ്ടിരുന്നു, വീണ്ടും ഈ ചിത്രം മുഴുവനായ് കാണാനിടയായ്,
ക്ലീഷേകൾ ഒത്തിരിയുണ്ട്, പല രംഗങ്ങളും മെലോഡ്രാമയുടെ കുത്തൊഴുക്കിൽ പിടിവിട്ടുപോകുന്നുമുണ്ട്. എന്നിരുന്നാലും ബോറടിപ്പിക്കാതെ മടുപ്പിക്കാതെ രണ്ട് മണിക്കൂർ രസിപ്പിക്കുന്ന കൊള്ളാവുന്ന കാഴ്ച്ചയാണ് എന്റെ മെഴുതിരി അത്താഴങ്ങൾ നൽകിയത്.

അനൂപ് മേനോൻ , മിയ കെമിസ്ട്രി നന്നായിരുന്നു. എഴുത്തും സംവിധാനവും ചായാഗ്രണവും സംഗീതവും കളറിംഗും മേക്കപ്പുമെല്ലാം പറയുന്ന കഥയോട് അടുത്ത് നിൽക്കുംവിധം മികച്ചതായ് അനുഭവപ്പെട്ടു.
നേരംപോക്കിന് ആശ്രയിക്കാവുന്ന ശരാശരി ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ.

 ''My Rating : 2.5/5

➖➖➖➖➖➖➖➖➖➖

🔹676. " In The Fade "

Gnr :- Thriller
Lang :- ജെർമ്മൻ/തുർക്കിഷ്

അന്നവൾ തന്റെ മകനെ ഭർത്താവിന്റെ അടുക്കൽ ഏൽപ്പിച്ച് തിരിച്ച് വരുബോൾ എനിയൊരിക്കലും അവരെ കാണില്ലെന്ന് ഓർത്ത് കാണില്ല.
ബോംബ് സ്ഫോടനത്തിൽ  കൊല്ലപ്പെട്ട മകനും ഭർത്താവിനും വേണ്ടി കോടതിയ്ക്ക് മുന്നിലെത്തിയ അവൾ വിചാരണയിലും വിധിയിലും തളരാരെ ലക്ഷ്യം നേടുന്നതാണ് ചിത്രം പറയുന്നത്.
നല്ലൊരു റിയലിസ്റ്റിക്ക് ത്രില്ലറാണ് ഈ ചിത്രം.

 ''My Rating : 3.5/5

➖➖➖➖➖➖➖➖➖➖

🔹677. " Time Renagades "

Gnr :- Thriller Drama
Lang :- കൊറിയൻ

വ്യത്യസ്ഥ പ്രമേയങ്ങൾ അതർഹിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ഇൻഡസ്ട്രിയാണ് കൊറിയൻ സിനിമ മേഖല.
ടൈം റിനഖേഡ്സ് ഒരു പ്രതികാരകഥയാണ്. ട്വിസ്റ്റും ത്രില്ലിംഗും ആവശ്യത്തിന് മാത്രമുപയോഗിച്ച് ഫാന്റസിയിൽ കഥ പറഞ്ഞ് പ്രേക്ഷകനെ ഇഷ്ട്ടപ്പെടുത്തുന്ന മികച്ച ചിത്രം.
കഥയറിയാതെ കാണാൻ ശ്രമിക്കുക.
ഇഷ്ട്ടപ്പെടും.

 ''My Rating : 4/5

➖➖➖➖➖➖➖➖➖➖

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEzr

Next :- Gone Girl

No comments: