Search This Blog

Thoughts on മനോഹരം

🔹 759. മനോഹരം

Gnr :- Comedy Drama
Lang :- മലയാളം

പണ്ട് പഠിക്കുന്ന സമയത്ത് ക്ലാസ്സ് കട്ട് ആക്കി ആ നേരമ്പോക്കിന് ഒരു സിനിമ കാണാമെന്ന് വിചാരിച്ചു, തീയേറ്ററിൽ ചെന്നപ്പോൾ വിനീത് ശ്രീനിവാസന്റെ ഓർമ്മയുണ്ടോ ഈ മുഖം എന്ന സിനിമ... മുക്കം റോസ് തിയേറ്ററിൽ ആ സിനിമയുടെ പോസ്റ്റർ കണ്ട് ആ സിനിമ തന്നെ കാണാൻ തോന്നിയില്ല. കാണാൻ വേറെ സിനിമകളുണ്ടായിരുന്നില്ല.
എന്നിട്ടും തീയേറ്ററിൽ നിന്ന് തിരിച്ചു പോന്നു.

കുറച്ചു വർഷങ്ങൾക്കു ശേഷം,

അതേ നായകൻറെ, അതേ സംവിധായകൻറെ മറ്റൊരു സിനിമ, അതേ തിയേറ്ററിൽ വച്ച് ആദ്യ ദിവസം പ്രതീക്ഷയോടെ കാണാൻ കയറി.

സിനിമയുടെ പേര് തന്നെയാണ് കാഴ്ചയിൽ ഉടനീളം കിട്ടുക.
മനോഹരം.


-Yadu EZr
[ https://www.facebook.com/yaduezr ]

മനു എന്ന മനോഹരന്റെ കഥയാണ് സിനിമ പറയുന്നത്, ഒരു ആർട്ടിസ്റ്റ് ആയ മനു സാധാരണക്കാരുടെ പ്രതിനിധിയാണ്. അവന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒരു കാര്യത്തിൽ കൂടെയാണ് സിനിമ ആരംഭിക്കുന്നത്, ശേഷം ആർട്ടിസ്റ്റിൽ നിന്ന് ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്താൻ മനു ആഗ്രഹിക്കുന്നു, തുടർന്ന് നടക്കുന്ന രസകരമായ സംഭവങ്ങളാണ് സിനിമ പറയുന്നത്.

ആകെത്തുകയിൽ ഇതല്ല കഥ എങ്കിലും ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകന് ഇഷ്ട്ടപ്പെടുന്ന ആഖ്യാനത്തിൽ നല്ലൊരു അനുഭവം തന്നെയാണ് മനോഹരം.

പാലക്കാടിന്റെ പശ്ചാത്തലവും നാട്ടിൻപുറവും നന്മയും
വ്യത്യസ്തമായ ആളുകളും തുടങ്ങി തുടക്കം മുതൽ തീരുന്ന വരെ ഈ ചിത്രം പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്നുണ്ട്.

വിനീത് ശ്രീനിവാസന്റെ പ്രകടനം ഓരോ സിനിമ കഴിയുന്തോറും ഒരുപാട് മെച്ചപ്പെടുന്നുണ്ട്, അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മനോഹരം.  ചിത്രത്തിലെ മനു എന്ന കഥാപാത്രത്തെ അത്രമേൽ മികച്ചതാക്കി വിനീത് കയ്യടി നേടുന്നുമുണ്ട്.  ഒപ്പം
 ബേസിലും ഇന്ദ്രൻസും ഹരീഷ് പേരടിയും ദീപക്കും നായിക കഥാപാത്രത്തെ അവതരിപ്പിച്ച കലാകാരിയും അടക്കം അഭിനേതാക്കളെല്ലാം മികച്ച പ്രകടനം തന്നെയായിരുന്നു.
വിനീതിന്റെ അമ്മ വേഷം ചെയ്ത അഭിനേത്രിയുടെ സംഭാഷണങ്ങൾ മികച്ചു നിന്നു. ഒരുപക്ഷേ നാടകീയമായേക്കാവുന്ന സംഭാഷണങ്ങൾ വളരെ വൃത്തിയോടെ കൈകാര്യം ചെയ്യാൻ അവർക്ക് സാധിച്ചു.

നല്ലൊരു ആദ്യപകുതിയും അതിനു മുകളിൽ നിൽക്കുന്ന രണ്ടാം പകുതിയും കാണുന്ന പ്രേക്ഷകന് പോസിറ്റീവ് മൂഡ് സമ്മാനിക്കുന്ന ആകെതുകയും ഈ കൊച്ചു ചിത്രത്തെ കാണേണ്ട ചിത്രമാക്കുന്നുണ്ട്.

മികച്ച ചായാഗ്രഹണവും കാഴ്ചയ്ക്ക് വ്യത്യസ്ത സമ്മാനിച്ച കളറിംഗും നല്ല എഡിറ്റിംഗും ഈ സിനിമയിൽ എടുത്തു പറയേണ്ട മേന്മയാണ്. കൂടാതെ സംഗീത വിഭാഗവും നല്ലൊരു അനുഭവമാക്കുന്നുണ്ട്.

ഒരു ചെറിയ കഥയുടെ അതിഗംഭീര അവതരണമാണ് മനോഹരമെന്ന ഈ സിനിമ.
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രം തിയേറ്ററിൽ നിന്നും കാണാൻ ആഗ്രഹിച്ച് കഴിയാതെ പോയതാണ്,  ആ ചിത്രം നൽകിയ സംതൃപ്തിക്ക് മുകളിൽ മനോഹരം ഇന്ന് നൽകി.
#Watchable

''My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 ഗാനഗന്ധർവ്വൻ

No comments: