Thoughts on ഗാനഗന്ധർവ്വൻ
🔹 760. ഗാനഗന്ധർവ്വൻ
Gnr :- Drama
Lang :- മലയാളം
വളരെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന സിനിമയായിരുന്നു പഞ്ചവർണ്ണതത്ത. അതിനുള്ള പ്രധാന കാരണം കൗണ്ടറുകളുടെ സുൽത്താൻ രമേശ് പിഷാരടി തന്റെ ചിത്രത്തിൽ കയ്യിലുള്ള അസ്ത്രങ്ങളെല്ലാം ഉപയോഗിക്കുമെന്ന് കരുതി.
എന്നാൽ ആ സിനിമയുടെ പ്രധാന പോരായ്മകൾ ബലമില്ലാത്ത ഒരു കഥയും അവതരണത്തിലെ പാളിച്ചകളും തന്നെയായിരുന്നു, എന്നിരുന്നാലും രസിച്ചിരുന്ന് കാണാനുള്ള വകയെല്ലാം ആ സിനിമ നൽകി.
രണ്ടാം ചിത്രത്തിൽ നായകൻ മമ്മൂക്ക, സാധാരണക്കാരുടെ കഥ, ഇത്തവണ രമേശ് പിഷാരടിയിൽ കൂടുതൽ പ്രതീക്ഷ വന്നു!
പക്ഷേ അവയെല്ലാം അസ്ഥാനത്താക്കിയ ഒരു മോശം അനുഭവമാണ് ഈ സിനിമ എനിക്ക് നൽകിയത്.
ഇട്ടിമാണിയ്ക്ക് ശേഷം മറ്റൊരു സൂപ്പർതാര സീരിയലാണ് ഗാനഗന്ധർവ്വൻ.
-Yadu EZr
[ https://www.facebook.com/yaduezr ]
ആദ്യം ചിത്രത്തിലെ പോസിറ്റീവ് വശം പറയാം,
അമേരിക്കയിൽ ഒരു ജോലി ലഭിച്ചിരുന്നു പക്ഷേ ഞാൻ അതിന് പോയില്ല എന്ന് മമ്മൂക്ക പറയുമ്പോൾ അതെന്താണെന്ന് മകൾ ചോദിക്കുന്ന ഒരു രംഗമുണ്ട്, അതിനു മറുപടി പറയുന്ന മമ്മൂട്ടിയിൽ മിന്നിമറഞ്ഞു പോകുന്ന പ്രകടന മികവ് അത്യുജ്ജലമായിരുന്നു. അത് ആ രംഗത്തിൽ തുടങ്ങി ആ രംഗത്തിൽ തന്നെ അവസാനിക്കുന്ന ഒരു മികവുമാണ്.
1994ൽ ജനിച്ച എനിക്ക് 1980കളിൽ റിലീസ് ചെയ്ത ഒരു മെലോഡ്രാമ തീയറ്ററിൽ വെച്ച് കാണാൻ സാധിച്ചിട്ടില്ല, ആ പരിഭവവും ഈ ഗന്ധർവ്വനങ്ങ് തീർത്തു.
ഇത്തരം സിനിമകൾ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകർ ഉണ്ടായേക്കാം, അവരിൽ ഒരാളല്ല ഞാൻ, എൻറെ ടേസ്റ്റുമിതല്ല. കാര്യത്തിലേക്ക് വരാം.
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന ഉല്ലാസ് എന്ന ഗാനമേള ഗായകൻ ഒരു സാധാരണക്കാരനാണ്. മറ്റൊരു ജോലിയും അറിയാത്ത അയാൾ ഒരു പാവത്താനും സർവോപരി നന്മയിൽ ഗോപാലനുമാണ്.
ഭാര്യയും മകളും അടങ്ങിയ ഉല്ലാസിന്റെ ജീവിതം കാണിച്ചാണ് സിനിമ തുടങ്ങുന്നത്. ശേഷം സുഹൃത്തിൻറെ വാക്കുകേട്ട് ഒരു അപകടത്തിൽ ചെന്ന്പെടുന്നതും അതിൽ നിന്നുള്ള രക്ഷപ്പെടലുമാണ് കഥ പറയുന്നത്.
വളരെ ഫ്ലാറ്റ് ആയ ഒരു കഥപറച്ചിൽ രീതി യഥാർത്ഥത്തിൽ നല്ലവണ്ണം ബോറടിപ്പിക്കുന്നുണ്ട് , കൂടാതെ ഉല്ലാസിന്റെ ഭാര്യയായി അഭിനയിച്ച അഭിനേത്രിയുടെ ബോറൻ പ്രകടനവും അയൽവക്കത്തുള്ള ഫിസിക്സ് ടീച്ചറുടെ അസഹനീയ കഥാപാത്രവും എടുത്തു പറയേണ്ട പോരായ്മയാണ്.
സ്റ്റേജുകളിൽ കോമഡി കൊണ്ട് അമ്മാനമാടുന്ന രമേശ് പിഷാരടി ഗാനഗന്ധർവ്വനിൽ ചിരിപ്പിക്കാൻ പാടുപെടുന്നുണ്ട്, ചിരിക്കാൻ ഞാനും പാടുപെട്ടു.
ഗാനമേളകളിൽ സൂപ്പർ ഹിറ്റ് പാട്ടുകൾ പാടുന്ന ഉല്ലാസിനെ ഈ സിനിമയിൽ അവതരിപ്പിക്കുന്നത് എനർജെറ്റിക്കായ് പാടുന്ന ഒരു നല്ല രംഗം പോലുമില്ലാതെയാണ്.
കൂടാതെ ആക്ഷൻ ചെയ്യാൻ സുരേഷ് കൃഷ്ണയും ചേരുബോൾ പരിമിതികളിൽ ഒരു സിനിമ സൃഷ്ടിക്കുകയാണ് രമേശ് പിഷാരടി.
ആദ്യ ദിവസം ആദ്യ ഷോ ടിക്കറ്റ് എടുത്ത ഈ സിനിമ റിവ്യൂ എഴുതാൻ ഇത്ര ലേറ്റ് ആയത് ഈ സിനിമ അത്രമാത്രം ഇഷ്ടപ്പെടാത്തതു കൊണ്ടാണ്!
ഓൺലൈനിൽ വായിട്ടലയ്ക്കുന്ന ആരാധകരുടെ കാര്യം അറിയില്ല, തീയേറ്ററിൽ പ്രേക്ഷകർ അസ്വസ്ഥരായിരുന്നു.
#Avoidable
''My Rating : 1/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 സെയ്യേറ നരസിംഹ റെഡ്ഡി

No comments: