Search This Blog

Thoughts on സെയ്റ നരസിംഹ റെഡ്ഡി

🔹 761. സെയ്റ നരസിംഹ റെഡ്ഡി

Gnr :- Action Drama
Lang :- മലയാളം

റിലീസിന് മുൻപ് യാതൊരു പ്രതീക്ഷയും ഇല്ലാത്ത സിനിമയായിരുന്നു ഇത്, അതുകൊണ്ടുതന്നെ നേരമ്പോക്കിന് വേണ്ടി മാത്രം ടിക്കറ്റെടുത്തു. എന്നിരുന്നാൽ പോലും
ആകെത്തുകയിൽ ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റുന്ന ഒരു സിനിമമാത്രമായി ഒതുങ്ങുന്നുണ്ട് നരസിംഹ റെഡ്ഡി.

-Yadu EZr
[ https://www.facebook.com/yaduezr ]

പോരാട്ടത്തിൽ തോറ്റു തുടങ്ങിയ കുറച്ച് പോരാളികൾ, അവരുടെ നേതാവ് അനുഷ്ക,
ആ പോരാളികൾക്ക് വീര്യം കൂട്ടാൻ നൂറുവർഷം മുൻപുള്ള ഒരു കഥ പറയുന്നു,
ആ കഥയാണ് നരസിംഹ റെഡ്ഡി പറയുന്നത്.

അനുഷ്ക , തമന്ന , നയൻതാര താരനിരയിൽ അനുഷ്ക്കയ്ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല, തമന്ന തന്റെ കഥാപാത്രത്തെ മോശമാക്കാതെ ചെയ്തപ്പോൾ സിനിമയിൽ അസഹനീയ പ്രകടനം കാഴ്ചവെച്ച് നയൻതാര നന്നായി ബോറടിപ്പിക്കുന്നുണ്ട്.

സിനിമയുടെ ട്രെയിലർ വന്നപ്പോൾ തന്നെ  ചിരഞ്ജീവി ട്രോളുകൾ വന്നിരുന്നു, എന്നാൽ തൻറെ കഥാപാത്രത്തെ പരമാവധി നന്നാക്കുന്നുണ്ട് ചീരു.
ഇൻറർവെൽ ഫൈറ്റും എനർജിയും കാണാൻ നല്ല രസമുണ്ടായിരുന്നു, എന്നാൽ നയൻതാര പോലെ സിനിമയിലെ മറ്റൊരു പോരായ്മയാണ് ചിത്രത്തിൻറെ ക്ലൈമാക്സ്.

വിജയ് സേതുപതി , അമിതാഭ് ബച്ചൻ തുടങ്ങി ഒരുപിടി വലിയ താരങ്ങൾ അണിനിരക്കുന്ന ഈ സിനിമ അവർക്കാർക്കും പേരിനോളം പ്രാധാന്യം ചിത്രത്തിൽ കൊടുത്തതായി കണ്ടില്ല.

കണ്ണിൽ കുത്തുന്ന VFXകാട്ടി സിനിമ രസം കളയുന്നില്ല, അതുപോലെ എടുത്തു പറയാവുന്ന ചില പോരായ്മകളെ കണ്ടില്ലെന്നു നടിച്ചാൽ തെറ്റില്ലാത്ത ഒരു സിനിമ അനുഭവമാകും സെയ്യേറ നരസിംഹ റെഡ്ഡി.

ബാഹുബലി 2 സെക്സ് ആദ്യഭാഗത്തെ അപേക്ഷിച്ച് വലിയ സംഭവമായി തോന്നിയിട്ടില്ല, ആ ചിത്രം നൽകിയ ഒരു തൃപ്തി മാത്രമാണ് നരസിംഹ റെഡ്ഡിയും നൽകിയിട്ടുള്ളത്.
ഇത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റെടുക്കാം,  ബോറടിപ്പിക്കില്ല.
#Average

''My Rating : 2.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 WAR

No comments: