Search This Blog

Thoughts on വാർ

🔹 762. വാർ

Gnr :- Action Thriller
Lang :- ഹിന്ദി

കൊട്ടിഘോഷിക്കപ്പെട്ട കുറച്ച് ഹിന്ദി സിനിമകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ, അതും TVയിൽ വച്ച്, ആദ്യമായി തിയേറ്ററിൽ നിന്ന് കാണുന്ന ഒരു ഹിന്ദി സിനിമയാണ് വാർ.


-Yadu EZr
[ https://www.facebook.com/yaduezr ]

തുടക്കം മുതൽ തീരുന്ന വരെ എൻഗേജ് ചെയ്യിപ്പിച്ചു കൊണ്ട് ആക്ഷനും പാട്ടും ട്വിസ്റ്റും അങ്ങനെവേണ്ട എല്ലാമായി ഒരു കളർഫുൾ ചിത്രമാണ് വാർ.
പ്രഭാസ് ചിത്രം സാഹോ കോടികൾ ചിലവാക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഏകദേശം അതേ നിലവാരത്തിൽ മുടക്കിയ കോടികളെ സ്ക്രീനിൽ എത്തിക്കാൻ കൂടി ഇവിടെ സംവിധായകൻ ശ്രമിക്കുന്നുണ്ട്.
ആകെത്തുകയിൽ അതാണ് ചിത്രത്തിന്റെ വിജയവും.

ഒരു പരിധിക്കു ശേഷം സിനിമയിലെ ട്വിസ്റ്റ് ഊഹിക്കാൻ സാധിക്കുന്നതാണ്.
എന്നിരുന്നാൽ പോലും പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ട് ചിത്രം നല്ലൊരു അനുഭവമാകുന്നു.

ഋതിക് റോഷനെ ഇത്രയ്ക്ക് ഭംഗിയായ് മറ്റൊരു ചിത്രത്തിലും കണ്ടിട്ടില്ല, അതുപോലെ ടൈഗർ  ഋതിക്കിനോടൊപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുന്ന കാഴ്ചയും സിനിമ കാണിക്കുന്നു.

കളർഫുൾ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം, നിരാശപ്പെടുത്തില്ല വാർ.
#Watchable

''My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 ജെല്ലിക്കെട്ട്

No comments: