Search This Blog

Thoughts on ജെല്ലിക്കെട്ട്

🔹 763. ജെല്ലിക്കെട്ട്

Gnr :-  DRAMA
Lang :- മലയാളം

നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, ഡബിൾ ബാരൽ, അങ്കമാലി ഡയറീസ്, ഈ മ യോ
എന്നീ ചിത്രങ്ങൾക്കു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ജെല്ലിക്കെട്ട്.
റിലീസിനു മുൻപേ ഒരുപാട് അംഗീകാരങ്ങൾ ലഭിച്ച ഈ ചിത്രം മലയാളത്തിന് പുതിയൊരു ദൃശ്യശൈലിയാണ് കാണിച്ചുതരുന്നത്.

-Yadu EZr
https://www.facebook.com/yaduezr ]

ആമേനും അങ്കമാലി ഡയറീസും അത്രമേൽ ഇഷ്ടപ്പെടുന്ന, നായകനും സിറ്റി ഓഫ് ഗോഡും ഒരു മോശം പടം അല്ല എന്ന് വിശ്വസിക്കുന്ന ഈ മ യോ കഥാപാത്രങ്ങളുടെ പ്രകടനം മാത്രം അടയാളപ്പെടുത്തി എന്ന് വിശ്വസിക്കുന്ന ഡബിൾ ബാരൽ തീയേറ്ററിൽ നിന്ന് കണ്ടു ഇഷ്ടപ്പെടാത്ത ( പിന്നീട് കണ്ടിട്ടുമില്ല ) ഒരു സാധാരണ പ്രേക്ഷകനാണ് ഞാൻ.
 ജെല്ലിക്കെട്ട് മലയാള സിനിമയുടെ ഏറ്റവും മികച്ച സൃഷ്ട്ടി ആക്കുന്നതിനു മുൻപ് ഈ ചിത്രം ലിജോയുടെ തന്നെ ആമേന് മുകളിൽ നിൽക്കുന്നതായ് എനിക്ക് തോന്നിയിട്ടില്ല.

അമ്പരപ്പിക്കുന്ന ചായാഗ്രഹണവും സൗണ്ട് മിക്സിങും സമീപകാലത്തെ ഏറ്റവും മികച്ച ടെക്നിക്കൽ സൈഡിൽ വന്ന ഈ സിനിമയ്ക്ക് നൂറിൽ നൂറ് മാർക്ക് നഷ്ടപ്പെടുന്നത് മിസ്കാസ്റ്റിംഗിന്റെ പോരായ്മ കൊണ്ടാണ്.

ചെമ്പൻ, ജാഫർ ഇടുക്കി, സാബു മോൻ എന്നിവരുടെ മികച്ച പ്രകടനവും പെപ്പെയുടെ മുക്കലും മാറ്റിവെച്ച് ബാക്കി നോക്കുമ്പോൾ ചേരാത്ത കുപ്പായമണിയിച്ച ഒരു ലോഡ് കഥാപാത്രങ്ങൾ സിനിമയിലുണ്ട്, അതിൽ തന്നെ ചുവന്ന ബനിയനിട്ട് അങ്കമാലി കളിക്കുന്ന അഭിനേതാവിന്റെ അസഹനീയ പ്രകടനം സിനിമയിൽ കല്ലുകടി നൽകുന്നുണ്ട്.

// ചെമ്പൻ വിനോദിന്റെ ഒരു ഇറച്ചിക്കട, അവിടെ അറക്കാൻ കൊണ്ടുവരുന്ന ഒരു പോത്ത്, അത് രക്ഷപ്പെട്ടു ഓടുന്നു, നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, 
അതിനെ പിടിക്കാനും അതിൻറെ മറവിൽ പക പോക്കാനും കുറച്ചു മനുഷ്യർ, 
ആകെത്തുകയിൽ ഇതു പോത്തിന്റെ കൂടി നാടാണെന്നും പറഞ്ഞു വെക്കുന്ന ഈ ചിത്രം മേൽപ്പറഞ്ഞ ടെക്നിക്കൽ സൈഡിൽ വിസ്മയം തീർത്ത് ഇഷ്ടപ്പെടുത്തുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക.

ചിത്രത്തിൻറെ ക്ലൈമാക്സ് അതിഗംഭീരമാണ്, സിനിമയെ സീരിയസായി കാണാൻ ആഗ്രഹിക്കുന്നവർക്ക് ജെല്ലിക്കെട്ടിലെ ഷോട്ടുകളെ പറ്റിയും ടെക്നിക്കൽ വശത്തെ പറ്റിയും വാചാലമാകാനുള്ളതെല്ലാം ഇതിലുണ്ട്, പോരാത്തതിന് ടൊറന്റ് റിലീസിനു ശേഷം ഡയറക്ടർ ബ്രില്ല്യൻസും പറയാത്ത കഥകളും കണ്ടുപിടിക്കാൻ ഇറങ്ങുന്ന ഒരു വിഭാഗത്തിന് ചാകരയായിരിക്കും ജെല്ലിക്കെട്ട്.

മിസ്സ് കാസ്റ്റിംഗ് പോരായ്മ സിനിമയിൽ ഉടനീളം മുഴച്ചു നില്ക്കുമ്പോൾ ഞാനെന്ന ശരാശരി പ്രേക്ഷകന് ഒരുവട്ടം കണ്ടാസ്വദിക്കാവുന്ന ഒരു ചിത്രം മാത്രമാണിത്.
ആമേൻ എന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയ്ക്ക് മുകളിൽ ജെല്ലിക്കെട്ട് ഉയർന്നതായി തോന്നിയിട്ടില്ല.

ലിജോയിലെ സംവിധായകനെ ഒരുപാട് ഇഷ്ടമാണ്.
വ്യത്യസ്ത ജോണറിൽ വ്യത്യസ്ത ആഖ്യാനത്തിൽ ഇനിയും ഒരുപാട് മികച്ച സിനിമകൾ പ്രതീക്ഷിക്കുന്നു.
#Watchable

''My Rating : 3/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 കോമാളി

No comments: