Search This Blog

Thoughts on കൈദി

🔹 764. കൈദി

Gnr :-  ACTION THRILLER
Lang :- തമിഴ്

ഫസ്റ്റ് ലുക്ക് മുതൽ ഇന്ന് തീയേറ്ററിലേക്ക് കയറുന്നതു വരെ മാരക പ്രതീക്ഷയോടെയാണ് ഞാൻ ഈ ചിത്രത്തെ സമീപിച്ചത്, ആ പ്രതീക്ഷയോട് നീതിപുലർത്തിയ ചിത്രമാണിത്.

- Yadu EZr

ഒരു രാത്രി സംഭവിക്കുന്ന കഥയാണ് ചിത്രത്തിന് പറയാനുള്ളത്, പോലീസും ഡ്രഗ്ഗ് മാഫിയയും തമ്മിലുള്ള പോരാട്ടം. അതെ രാത്രി തന്നെ
പത്തു വർഷത്തെ ജയിൽവാസത്തിനുശേഷം
തൻറെ മകളെ അന്വേഷിച്ച് പുറത്തിറങ്ങിയ നിഗൂഢത നിറഞ്ഞ ഒരു അച്ഛൻ കഥാപാത്രവും.
തുടർന്ന്
ഒരുമിച്ച് കഥ പറഞ്ഞു പോകുന്ന ഈ സിനിമ അത്യന്തം മികച്ചൊരു ത്രില്ലറായും
രാത്രിയുടെ ഇരുട്ടിൽ വേഗതയിൽ സഞ്ചരിക്കുന്ന ഒരു റോഡ് മൂവിയായും പ്രേക്ഷകനെ സ്ക്രീനിൽ നിന്ന് കണ്ണെടുക്കാൻ സാധിപ്പിക്കാത്ത വിധം ആകാംക്ഷയോടെ കഥ പറഞ്ഞു പോകുന്നു.

എന്നത്തേയും പോലെ കാർത്തി ഗംഭീര പ്രകടനത്തോടെ തൻറെ കഥാപാത്രത്തെ മികച്ചതാക്കി,  ഒപ്പം നരേനും പേരറിയാത്ത കുറച്ച് താരങ്ങളും പ്രകടനത്തിൽ മുന്നിട്ടുനിന്നു.

ആകാംക്ഷ തോന്നിപ്പിക്കുന്ന ക്യാമറ മൂവ്മെന്റ്സും സിനിമയുടെ കഥാപശ്ചാത്തലത്തിന് ആവശ്യമായ DI കളറിംഗും തുടങ്ങി അണിയറയിൽ ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ കൈയ്യൊതുക്കം കാണാൻ സാധിച്ചു.

ചിത്രത്തിൽ ഏറ്റവും ഗംഭീരം എന്ന് പറയാവുന്നത് സാം CSന്റെ പശ്ചാത്തല സംഗീതം തന്നെയാണ്, അത്യുഗ്രൻ എന്നല്ല അതുക്കും മേലെ.

ചിത്രത്തിൽ കുറച്ചധികം ഫൈറ്റ് രംഗങ്ങളുണ്ട്, അവയെല്ലാം തന്നെ ഒന്നിനൊന്നു മെച്ചവുമായിരുന്നു.

ക്ലൈമാക്സിൽ ഗണ്ണും പിടിച്ച് പോലീസ് സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങുന്ന നായകനെ കണ്ടപ്പോൾ മണി ഹെയ്സ്റ്റിലെ ഒരു രംഗം ഓർത്തുപോയി. ഒപ്പം അണപൊട്ടിയ രോമാഞ്ചവും.

തീരൻ അധികാരത്തിനുശേഷം ആ ഒരു ലെവൽ ഇന്റർവെൽ ബ്ലോക്കും ആ പഞ്ച് നിലനിർത്തിയ രണ്ടാം പകുതിയും ക്ലൈമാക്സും
 രണ്ടാം ഭാഗത്തിലേക്ക് വഴിവെച്ച ടെയിൽ എന്റും ആദ്യകാഴ്ചയിൽ ഈ ചിത്രത്തിലെ പോരായ്മകൾ എന്നു പറയപ്പെടുന്ന കാര്യങ്ങളെ കൂടുതൽ ചിന്തിപ്പിക്കാതെ കടന്നുകളയിപ്പിക്കുന്നുണ്ട്.

"മാനഗരം" എന്ന ഗംഭീര സിനിമയ്ക്ക് ശേഷം കുറച്ചുകൂടി വലിയ ക്യാൻവാസിൽ മറ്റൊരു മികച്ച സിനിമയുമായി എത്തുകയാണ് സംവിധായകൻ. നിങ്ങൾ ഏതുതരം സിനിമയുടെ ആരാധകൻ ആയാലും കൈദി നിങ്ങളെ ഇഷ്ടപ്പെടുത്തും.
#Watchable

''My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 ബിഗിൽ

(കൈദി പോലൊരു ഗംഭീര സിനിമയ്ക്കുശേഷം വെറും 15 മിനുട്ടിന്റെ വ്യത്യാസത്തിൽ തൊട്ടടുത്ത ഷോയ്ക്ക് ബിഗിൽ കാണാൻ കയറിയത് വലിയൊരു മണ്ടത്തരം തന്നെയായി)

No comments: