Search This Blog

Thoughts on മണി_ഹെയ്സ്റ്റ് S04

5/5 റേറ്റിംഗ് കൊടുത്ത എൻറെ ഏറ്റവും പ്രിയപ്പെട്ട സീരീസ് ആണ് മണി ഹെയ്സ്റ്റ്, എന്നാൽ അടുത്തിടെ റിലീസ് ചെയ്ത നാലാം സീസൺ വെറുമൊരു ശരാശരി കാഴ്ച മാത്രമായി ഒതുങ്ങി.

🔹 808. മണി_ഹെയ്സ്റ്റ് S04

Gnr :- Heist Thriller
Lang :- സ്പാനിഷ്

രണ്ടാം സീസണിൽ നിർത്താവുന്ന ഒരു കഥയെ മറ്റൊരു തലത്തിലേക്ക് പറിച്ചുനട്ടു അവിടുന്ന് ഒരു കഥ പറഞ്ഞു തുടങ്ങുമ്പോൾ നാലാം അംഗം നിരാശപ്പെടുത്തി തുടങ്ങുന്നു.

പ്രൊഫസർ എന്ന് വിളിക്കുന്ന ക്രിമിനൽ സൂത്രധാരൻ സ്പെയിനിലെ റോയൽ മിൻ്റിൽ കോടിക്കണക്കിന് യൂറോ അച്ചടിച് രാജ്യം കണ്ട വമ്പൻ കവർച്ചയ്ക്ക് വർഷങ്ങളായി പദ്ധതിയിടുന്നു, കടന്നുപോയ കാലത്തോളം തന്നെ ശക്തമായ പ്ലാനിങ്ങിൽ പ്രൊഫസറും അദ്ദേഹത്തിൻ്റെ അനുയായികളും കവർച്ചയ്ക്ക് ഇറങ്ങുമ്പോൾ അപ്രതീക്ഷിതമായ പലതും അവർക്കുമുന്നിൽ സംഭവിക്കുന്നു. അവിടെനിന്ന് രക്ഷപ്പെട്ടു രണ്ടാം സീസൺ അവസാനിക്കുമ്പോൾ ഒരു മോശം തുടക്കമായാണ് മൂന്നാം സീസൺ ആരംഭിക്കുന്നത്.
ഇൻറർപോളിൻ്റെ പിടിയിലാകുന്ന റിയോ, അവനു വേണ്ടി മറ്റൊരു പദ്ധതി, മൂന്നാം സീസണിൻ്റെ ഒടുക്കം പ്രൊഫസറുടെ ഭാര്യ പോലീസിൻറെ പിടിയിൽ, അവളെ രക്ഷിക്കാനുള്ള അടുത്ത പദ്ധതി....
കണക്കുകൂട്ടലുകൾ പിഴയ്ക്കുന്ന നാലാംഅങ്കത്തിൻ്റെ  അവസാനം....

8 എപ്പിസോഡുകളായ്‌ പുറത്തിറങ്ങിയ മണി ഹെയ്സ്റ്റ് സീസൺ 4 ഓർത്തു വെക്കാവുന്ന ഒന്നും തന്നെ നൽകുന്നില്ല.

തൻറെ ഭാര്യയെ രക്ഷപ്പെടുത്തുന്ന ( ! ) പ്രൊഫസർ എന്നതിൽ കൂടുതൽ ആ കഥാപാത്രമോ ഈ സീസണോ ഒന്നുംതന്നെ പ്രേക്ഷകനു സമ്മാനിക്കുന്നില്ല എന്നതാണ് ശരി.

ഗാർഡിൻ്റെ പ്രതിരോധവും നെയ്റോബിയുടെ മരണവും മാത്രമാണ് കഥ പറയാനുള്ള ഇന്ധനം നൽകുന്നത്, ബാക്കിയെല്ലാം നനഞ്ഞ പടക്കമായെങ്കിലും മണി ഹെയ്സ്റ്റ് ആരാധകന് ഉറക്കം തൂങ്ങാതെ കണ്ടിരിക്കാൻ ഉള്ളതും ചിത്രത്തിലുണ്ട്.

- @YaduEZr

ആദ്യ സീസണുകൾക്ക് ഇല്ലാത്ത ആരാധകവൃന്ദം ഇത്തവണ നാലാം സീസണിൻ്റെ റിലീസിനോടനുബന്ധിച്ച് സോഷ്യൽ മീഡിയകളിൽ വമ്പൻ ഹൈപ്പ് സൃഷ്ടിക്കുന്നത് കണ്ടു. തുടർ എപ്പിസോഡുകൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നാൽ നെറ്റ്ഫ്ലിക്സിലെ സർവ്വകാല റെക്കോർഡുകൾ പഴങ്കഥയാക്കാൻ കെൽപ്പുണ്ട് ഇന്ന് മണിഹെയ്സ്റ്റിന്.

"My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》#നോ_മേഴ്സി(2019)

No comments: