Search This Blog

Thoughts

What's on your mind....

//പറഞ്ഞാൽ കുറച്ചുകൂടി പോകും!

(കണ്ണിൻറെ അവസ്ഥയെക്കുറിച്ച് വിവരിക്കേണ്ട കാര്യമില്ലല്ലോ, മിക്കവാറും കൊറോണയുടെ സീസൺ കഴിഞ്ഞാൽ രണ്ട് കണ്ണട വെച്ച് നടക്കേണ്ട അവസ്ഥയാകുമെന്നാ തോന്നുന്നത്.)

തെക്കോട്ടും വടക്കോട്ടും നടന്ന് കാല്കിഴച്ചാൽ പിന്നെ അടുത്ത ദിശയിലേക്ക് കണ്ണോടും. വെയിലും ചൂടും അളവറ്റ് കടുക്കുമ്പോൾ അകത്തെത്തി ഫാനിട്ടാൽ ഫോണോ ,ലാപ്പോ ,ടീവിയോ ആരായാലും കണ്ണിനിട്ട് കുത്താൻ റെഡിയായി നിൽക്കുന്നുണ്ടാകും. 
(പ്രിയ മണിയാശ്ശാനെ,  ഇടയ്ക്കൊക്കെ പവർക്കട്ടൊക്കെ ആകാം കേട്ടോ!.. പിള്ളേരെല്ലാം ഓൾറെഡി അഡിക്റ്റഡാണ്, സ്വന്തം ബുദ്ധിയിൽ എന്തായാലും ഇതൊന്നും ഉപേക്ഷിക്കില്ല, ഇന്ധനം നഷ്ടപ്പെട്ടാലെ ഇതിൽനിന്നൊക്കെ ഒന്ന് പുറത്തിറങ്ങാൻ പറ്റുള്ളൂ.)

പിന്നെ ഈ ആപത്ത്ഘട്ടത്തിലും മനസ്സറിഞ്ഞൊന്ന് ചിരിക്കുന്നത് രമേശ്'ജിയുടെ കാട്ടിക്കൂട്ടലുകൾ കാണുമ്പോഴാണ്, മീഡിയ അറ്റൻഷനുവേണ്ടി ചെയ്തുകൂട്ടുന്നതായതുകൊണ്ട് അതിനൊരന്ത്യം കാണുന്നുമില്ല. 

കയ്യിൽ ആയുധമൊന്നുമില്ലെന്ന് അപരിചിതരെ ബോധ്യപ്പെടുത്താൻ വേണ്ടി പഴയ കാലത്ത് തുടങ്ങിയതാണ് Shake hand എന്ന് മുൻപ് എവിടെയോ വായിച്ചിട്ടുണ്ടായിരുന്നു, ഇതിൻറെ 2020 വേർഷനും ഇന്നലെ കണ്ടു. 
അതെ നമ്മുടെ 'ഹാൻസം സുരേന്ദ്രൻ' ഇന്നലെവരെ കാണാൻ സാധിക്കാഞ്ഞ ഒരു ഓശാന മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും കൊടുത്തത് മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണെന്നും മനസ്സിലാക്കാം.

ഡച്ചും ഡാനിഷും കൊറിയനും തുടങ്ങി Cantoneseൽ എത്തിനിൽക്കുന്ന എണ്ണമറ്റ സിനിമകൾ കൂട്ടിലിട്ട കിളിയെ രണ്ടരമണിക്കൂറെങ്കിലും മറ്റൊന്നും ആലോചിക്കാതെ സന്തോഷിപ്പിക്കുന്നുണ്ട് എന്നത് മാറ്റി നിർത്തിയാൽ കൊറോണയെ പോലെതന്നെയാണ് ഈ ലോക്ഡൗണും.... 
ചെയ്യാനൊന്നുമില്ല (!).

No comments: