Thoughts on ഫോറൻസിക്
ആദ്യ ദിവസം വളരെ പ്രതീക്ഷയോടെ ടിക്കറ്റെടുത്ത് കണ്ട ചിത്രമാണ് ഫോറൻസിക്, ഇഷ്ടപ്പെട്ട ജോണറിൽ നന്നായി ഇഷ്ടപ്പെട്ടൊരു ചിത്രം.
🔹 812. ഫോറൻസിക്
Gnr :- Thriller
Lang :- മലയാളം
7th day എന്ന പൃഥ്വിരാജ് ചിത്രം റിലീസ് ചെയ്തിട്ട് 6 വർഷം കഴിഞ്ഞു, പലക്കുറി കണ്ടിട്ടും ഇപ്പോഴും ആ ചിത്രം എൻറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് തന്നെയാണ്. അതിൻറെ അണിയറക്കാർ വീണ്ടുമൊരു ത്രില്ലറിന് ഒന്നിക്കുമ്പോൾ ഒരു ത്രില്ലർ പ്രേമി എന്ന നിലയിൽ ഫോറൻസിക്കിനെ വളരെ പ്രതീക്ഷയോടെയാണ് സമീപിച്ചത്. എന്തുകൊണ്ടും മികച്ചൊരു തീയേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു ചിത്രം.
(ഈ ആഴ്ച്ച ടൊറൻ്റിൽ എത്തുമ്പോൾ കാൽകാശ് ചിലവാക്കാതെ ബുദ്ധിജീവി പട്ടം ചമ്മഞ്ഞ് എഴുതിത്തള്ളാൻ മാത്രമറിയാവുന്ന ഒരു കൂട്ടർക്ക് ഇത് ദഹിക്കുമോ എന്നറിയില്ല!)
ചെറിയ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്നു തള്ളുന്ന ഒരു സൈക്കോ സീരിയൽ കില്ലർ, പ്രത്യക്ഷത്തിൽ തെളിവുകൾ അവശേഷിക്കാതെ നടത്തുന്ന ഈ ക്രൈം നഗരത്തിൽ തുടർന്നുകൊണ്ടിരിക്കുന്നു. ഇത് അന്വേഷിക്കുന്ന മംമ്തയുടെ IPS കഥാപാത്രവും അന്വേഷണ ടീമിലെ ഫോറൻസിക് ഉദ്യോഗസ്ഥനായി ടൊവിനോയും പ്രേക്ഷകനു മുന്നിൽ എത്തുന്നു.
കഥപറയാനും കഥാപാത്രങ്ങളെ പരിചയപ്പെടുത്താനുമായ് ആദ്യപകുതി മുന്നോട്ടുപോകുമ്പോൾ രണ്ടാംപാതിയിൽ ഒരു ഡസൻ ട്വിസ്റ്റുകളാണ് കാത്തിരിക്കുന്നത്. അതിൽ തന്നെ ഭൂരിഭാഗവും നമ്മളെ തൃപ്തിപ്പെടുത്തുകയും ചെയ്യും.
Tovino with Volkswagen Red Polo സ്ക്രീനിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു, കൂടാതെ സാമുവൽ ജോൺ കാട്ടൂക്കാരൻ എന്ന ബ്രില്ല്യൻറ് ഫോറൻസിക് ഉദ്യോഗസ്ഥൻ്റെ അന്വേഷണവും കണ്ടുപിടിത്തങ്ങളും എല്ലാം അധികം സിനിമകളിൽ വന്നിട്ടില്ലാത്ത കഥാഗതി ആയതുകൊണ്ടാകാം നന്നായി ഇഷ്ടപ്പെടുത്തുന്നുണ്ട്.
സീരിയൽ കില്ലറുടെ കൊല ചെയ്യാനുള്ള മോട്ടീവ് വെറുമൊരു പ്രതികാര കഥ ആക്കിയില്ല എന്നത് ആശ്വസിക്കാം എങ്കിലും ഫോറൻസിക്കിൽ അതൊരു പൂർണത നൽകുന്നില്ല.
കൂടാതെ അവതരണത്തിലെ പാളിച്ചയും ഒരു പോരായ്മയായി കാണാം.
എന്നിരുന്നാൽ കൂടി ഫോറൻസിക് മികച്ചൊരു സിനിമാനുഭവമാണ്. കൂടുതൽ ത്രില്ലറുകൾ റിലീസിന് എത്തട്ടെ! പ്രേക്ഷകർ തിയേറ്ററിലും.
- Yadu EZr
"My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 #ASUR

No comments: