Rated 25 (945-951)
🔹 945. *"വിൻ്റർ"*
Gnr :- Horror
Lang :- മലയാളം
ജയറാം , ഭാവന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപു കരുണാകരൻ സംവിധാനം ചെയ്ത ഹൊറർ കാറ്റഗറിയിൽ പെടുന്ന മികച്ചൊരു സിനിമയാണ് വിൻ്റർ.
മലയാളത്തിൽ ഹൊറർ ചിത്രങ്ങൾ താരതമ്യേന മികവ് പുലർത്താറില്ല, എന്നാൽ ഈ ചിത്രം ആ സമയത്തെ ഏറ്റവും മികച്ച ഹൊറർ ചിത്രമായി ഞാൻ കണക്കാക്കുന്നു.
*"My Rating : 3.5/5"*
[ https://youtu.be/xmjb_ywPVgc ]
➖➖➖➖➖➖➖➖➖➖
🔹 946. *"ശിവം"*
Gnr :- Action
Lang :- മലയാളം
ബിജു മേനോൻ, സായി കുമാർ എന്നിവരെ കഥാപാത്രങ്ങളാക്കി B ഉണ്ണികൃഷ്ണൻ എഴുതി ഷാജി കൈലാസ് ഒരുക്കിയ ശിവം ആ സമയത്തെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു.
മികച്ചൊരു പോലീസ് സ്റ്റോറി പറയുന്ന ഈ ചിത്രം സുരേഷ്ഗോപി ചിത്രങ്ങളുടെ ടെമ്പ്ലേറ്റ് കഥയിൽ ഉടനീളം കാണാൻ സാധിക്കുന്നുണ്ടായിരുന്നു.
*"My Rating : 3.5/5"*
[ https://youtu.be/Ly6A-Tx-pWQ ]
➖➖➖➖➖➖➖➖➖➖
🔹 947. *"ഈ നാട് ഇന്നലെ വരെ"*
Gnr :- Thriller DRAMA
Lang :- മലയാളം
കലാഭവൻ മണിയെ നായകനാക്കി IV ശശി സംവിധാനം ചെയ്ത സിനിമയാണ് ഈ നാട് ഇന്നലെ വരെ. IVശശിയെ പോലൊരു സംവിധായകൻ ചെയ്തിട്ട് കൂടി ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല എന്നത് വിഷമകരമാണ്.
വാണി വിശ്വനാഥ്, കൊച്ചിൻ ഹനീഫ, ലാൽ, NFവർഗീസ്, നരേന്ദ്രപ്രസാദ്, മധുപാൽ തുടങ്ങിയ ഒരുപറ്റം മികച്ച താരങ്ങൾ കഥാപാത്രങ്ങളായ ഈ ചിത്രം അക്കാലത്ത് കണ്ട പ്രിയപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു.
*"My Rating : 2.5/5"*
[ https://youtu.be/R-Xl6IXTRLk ]
➖➖➖➖➖➖➖➖➖➖
🔹 948. *"ഇന്ദ്രിയം"*
Gnr :- Horror
Lang :- മലയാളം
വാണി വിശ്വനാഥ് , വിക്രം, നിഷാന്ത് സാഗർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോർജ് കിത്തു ( director of ആധാരം) സംവിധാനം ചെയ്ത ചിത്രമാണ് ഇന്ദ്രിയം.
കുട്ടിക്കാല നൊസ്റ്റുവിൽ ഇന്ദ്രിയത്തിനൊരു പ്രത്യേക സ്ഥാനമുണ്ട്. ഇന്നിത് കാണേണ്ടി വന്നാൽ ഒരുപക്ഷേ കളിയാക്കുമായിരിക്കാം, എന്നാൽ അന്ന് പേടിച്ചു കണ്ട ചിത്രങ്ങളിലൊന്നാണ് ഇന്ദ്രിയം.
*"My Rating : 2/5"*
[ https://youtu.be/rikxXjwXTEc ]
➖➖➖➖➖➖➖➖➖➖
🔹 949. *"കാഞ്ചി"*
Gnr :- Action/DRAMA
Lang :- മലയാളം
അങ്ങാടിത്തെരു അടക്കം ഒരുപാട് വമ്പൻ ചിത്രങ്ങൾക്ക് എഴുതിയ ജെയ്മോഹൻ മലയാളത്തിൽ 5 ചിത്രങ്ങളാണ് ചെയ്തത്. അതിൽ ഒഴിമുറി ശ്രദ്ധിക്കപ്പെട്ടു എന്നതൊഴിച്ചാൽ ബാക്കിയെല്ലാം പരാജയം തന്നെയായിരുന്നു. അതിലൊന്നാണ് കാഞ്ചി.
കോളേജ് ഡേയ്സ് , ടിയാൻ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ GN കൃഷ്ണകുമാർ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് , മുരളി ഗോപി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായ സിനിമയാണ് കാഞ്ചി. അർച്ചന ഗുപ്തയെ കാണാം എന്നതൊഴിച്ചാൽ തെറ്റില്ലാത്ത ഒരു കഥയുടെ മോശം ആവിഷ്കാരമാണ് സിനിമ.
*"My Rating : 1/5"*
[ https://youtu.be/YC-DOQQhDOc ]
➖➖➖➖➖➖➖➖➖➖
🔹 950. *"ദി പ്രിൻസ്"*
Gnr :- Action
Lang :- മലയാളം
ഇന്ത്യ ഒന്നാകെ തരംഗമായ രജനീകാന്ത് ചിത്രം ഭാഷ ഒരുക്കിയ സംവിധായകൻ തൊട്ടടുത്ത വർഷം മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നു, അതും ഒരു അണ്ടർവേൾഡ് ഡോണിൻ്റെ കഥ. ഏതൊരാൾക്കും പ്രതീക്ഷയുണ്ടാകും. എന്നാൽ അക്കാലത്തു തന്നെ പറഞ്ഞു പഴകിയ കഥ വീണ്ടുംകണ്ട പ്രേക്ഷകൻ ചിത്രം പരാജയപ്പെടുത്തി.
പ്രകാശ് രാജ് ചെയ്ത വില്ലൻ വേഷം അന്ന് വളരെ ഇഷ്ടമായിരുന്നു,
*"My Rating : 1.5/5"*
[ https://youtu.be/lEhKFf3Z2cQ ]
➖➖➖➖➖➖➖➖➖➖
🔹 951. *"ഉദ്യാനപാലകൻ"*
Gnr :- DRAMA
Lang :- മലയാളം
MT വാസുദേവൻ നായരുടെ കഥയിൽ സുകൃതം ഒരുക്കിയ സംവിധായകൻ വീണ്ടും ഒരു മമ്മൂക്ക ചിത്രം ചെയ്യുന്നു, ഹരിക്കുമാർ ഒരുക്കിയ ഉദ്യാനപാലകൻ എന്ന ചിത്രത്തിന് പ്രതീക്ഷ നൽകാൻ അന്നത് മതിയാകും.
ലോഹിതദാസ് കഥയെഴുതി 1996 ൽ പുറത്തിറങ്ങിയ ഈ ചിത്രം കുട്ടിക്കാലത്ത് കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
കാലിനു പരിക്കേറ്റ Ex-ആർമി മധ്യവയസ്കനായ സുധാകരൻ നായർ. ചിത്രം തിയേറ്ററിൽ വിജയം ആണോ എന്നറിയില്ല, എന്നിരുന്നാലും മമ്മൂട്ടിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രം തന്നെയാണത്.
*"My Rating : 3/5"*
[ https://youtu.be/5ZC8ST3lArc ]
🔹🔸🔹
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
[ https://www.facebook.com/yaduezr ]
Reco. - #സത്യം
next 》》 *Rated025*
No comments: