952. Thoughts on സ്റ്റാലിൻ ശിവദാസ്
🔹 952. " സ്റ്റാലിൻ ശിവദാസ് "
Gnr :- Political Thriller
Lang :- മലയാളം
"അഭിമന്യു, അദ്വൈതം, കാലാപാനി, മഹാത്മ" തുടങ്ങി വിജയങ്ങൾക്കു ശേഷം ടി ദാമോദരൻ മമ്മുട്ടിക്ക് വേണ്ടി എഴുതിയ ചിത്രമാണ് സ്റ്റാലിൻ ശിവദാസ്.
"കിഴക്കൻ പത്രോസ്, കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ് " എന്നിങ്ങനെ ഒരുപറ്റം വിജയങ്ങൾ ഒരുക്കിയ സംവിധായകൻ TSസുരേഷ് ബാബു സംവിധാനം ചെയ്ത ഈ ചിത്രം ഒരു മുഴുനീള രാഷ്ട്രീയ ചിത്രമായാണ് പുറത്തിറങ്ങിയത്.
അക്കാലത്ത് T ദാമോദരൻ തിരക്കഥയിൽ ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയം പറയുന്നത് സർവ്വസാധാരണമായിരുന്നു, അദ്ദേഹത്തിൽനിന്ന് മുഴുനീള രാഷ്ട്രീയസിനിമ വരുമ്പോൾ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകന് വലിയ നിരാശയായിരുന്നു സ്റ്റാലിൻ ശിവദാസ്.
രാഷ്ട്രീയത്തിന് വേണ്ടി ജീവിതം മാറ്റിവച്ച ശിവദാസും കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും അവയ്ക്കുള്ളിലൂടെ സംഭവിക്കുന്ന കാര്യങ്ങളും മാറിമാറിവരുന്ന പാർട്ടികൾ സ്വീകരിക്കുന്ന ഒരേ നയവും എല്ലാം ഉൾപ്പെടുത്തിയാണ് കഥ പറയുന്നത്.
മമ്മൂട്ടി, ഖുശ്ബു, മധു, NFവർഗ്ഗീസ്, നെടുമുടി വേണു, ക്യാപ്റ്റൻ രാജു എന്നിങ്ങനെ മികച്ച താരനിര ഉണ്ടായിട്ടും ഓർമിച്ച് വെക്കാവുന്ന ഒരു രംഗവും ചിത്രത്തിൽ ഉണ്ടായിരുന്നില്ല.
കെട്ടുറപ്പില്ലാത്ത തിരക്കഥ, സംവിധാനത്തിലെ
പാളിച്ച , ഒപ്പം ഒളിച്ചുകടത്താതെ നേരെപറയുന്ന Tദാമോദരൻ രീതി അലങ്കോലമാക്കിയ കുറച്ച് രംഗങ്ങൾ അങ്ങനെ ആകെതുകയിൽ ശരാശരിയിൽ താഴെ നിൽക്കുന്ന ചിത്രമാണ് സ്റ്റാലിൻ ശിവദാസ്.
"My Rating : 2/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
Reco. - #ലാൽസലാം
next 》》 #Rated25


No comments: