rated25 (953-959)
🔹 953. "ക്ലൈമാക്സ്"
Gnr :- Drama
Lang :- മലയാളം
Dirty picture ൻ്റെ മലയാളം പതിപ്പ് എന്ന് വേണമെങ്കിൽ ഈ ചിത്രത്തെ പറയാം.
പട്ടാഭിഷേകം , ഉത്തമൻ , പകൽപൂരം എന്നീ ചിത്രങ്ങളൊരുക്കിയ അനിൽ സംവിധാനം ചെയ്ത ചിത്രം നായിക നടി സനയുടെ ഗ്ലാമർ കാണിക്കുകയെന്ന ഉദ്ദേശത്തോടെ മാത്രം എടുത്ത സിനിമയാണ്.
അത്തരം രംഗങ്ങൾ മാറ്റിനിർത്തിയാൽ മറ്റൊന്നും തന്നെയില്ലാത്ത മോശം സൃഷ്ട്ടി.
"My Rating : 1.5/5"
[ https://youtu.be/HQR0LROhSZA ]
➖➖➖➖➖➖➖➖➖➖
🔹 954. "അസുരവംശം"
Gnr :- Action
Lang :- മലയാളം
കുട്ടിക്കാലത്ത് ഈ ചിത്രം കാണാനൊരു ആവേശം തന്നെയായിരുന്നു. ഇതിലെ പാളയം മുരുകനും ദോസ്ത് വിശ്വനുമെല്ലാം അക്കാലത്തെ ഇഷ്ട്ട കഥാപാത്രങ്ങളാണ്.
രഞ്ജിത് എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത അസുരവംശം വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തത് കൊണ്ട് മാത്രം ജനപ്രീതിയിൽ പിന്നോക്കം വന്നതാണ്. കണ്ട പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രമായിരിക്കും അസുരവംശം.
"My Rating : 3.5/5"
[ https://youtu.be/W-DZV8NLg5o ]
➖➖➖➖➖➖➖➖➖➖
🔹 955. "കർമ്മ"
Gnr :- DRAMA
Lang :- മലയാളം
TAറസാഖ് എഴുതി ജോമോൻ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രമാണ് കർമ്മ.
അച്ചുതൻക്കുട്ടി എന്ന വേഷവും ചിത്രവും ഒരുക്കാലത്ത് ഇഷ്ട്ടമായിരുന്നു.
സുരേഷ് ഗോപിയെ കൂടാതെ തിലകൻ, ബിജു മേനോൻ എന്നിവർ കഥാപാത്രങ്ങളായ ഈ ചിത്രം ഇന്ന് കണ്ടപ്പോഴും ബോറടിക്കാതെ കണ്ടുതീർക്കാൻ സാധിച്ചു.
"My Rating : 3/5"
[ https://youtu.be/yPX7xAkBaic ]
➖➖➖➖➖➖➖➖➖➖
🔹 956. "അന്നൊരിക്കൽ"
Gnr :- Drama
Lang :- മലയാളം
തിയേറ്ററിൽ എത്തിയപ്പോൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ് ശരത്ചന്ദ്രൻ വയനാട് സംവിധാനം ചെയ്ത കാവ്യമാധവൻ ചിത്രം അന്നൊരിക്കൽ.
റിലീസ് സമയം VCDയിൽ കണ്ട ഈ ചിത്രം വർഷങ്ങൾക്ക് ശേഷം കാണുന്നത് ഈ ലോക്ഡൗൺ സമയത്താണ്.
നരേൻ, കലാഭവൻ മണി, കാവ്യാമാധവൻ തുടങ്ങി അഭിനേതാക്കളെല്ലാം തന്നെ നല്ല പ്രകടനം കാഴ്ചവച്ച ഈ ചിത്രം ചില പോരായ്മകളെ മാറ്റിനിർത്തിയാൽ ഇപ്പോഴും കണ്ടിരിക്കാൻ സാധിക്കുന്നതാണ്.
"My Rating : 2/5"
[ https://youtu.be/ZaYEIbUXzYw ]
➖➖➖➖➖➖➖➖➖➖
🔹 957. ഗ്ലോറിയഫെർണാണ്ടസ് ഫ്രം USA
Gnr :- Action/DRAMA
Lang :- മലയാളം
മാറിയ കാലത്തെ തിരിച്ചറിയാതെ പോയ, അവസാന കാലങ്ങളിൽ പരാജയം രുചിച്ച ലെജൻ്റ് സംവിധായകനായിരുന്നു പി ജി വിശ്വംഭരൻ.
അദ്ദേഹത്തിൻറെ 1998ൽ റിലീസ് ചെയ്ത ആക്ഷൻ ഡ്രാമയാണ്
ഗ്ലോറിയഫെർണാണ്ടസ് ഫ്രം USA.
ബാബു ആൻറണി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഈ ചിത്രം
വടക്കേത്തറ തൊമ്മി ടീമും മണിമല ഫെർണാണ്ടസ് ടീമിൻ്റേയും കുടുംബവഴക്കും അതുമായ് ബന്ധപ്പെട്ട കഥയുമാണ് പറയുന്നത്.
ഈ ചിത്രവും സുരേഷ്ഗോപി ചിത്രം മാർക്ക് ആൻറണിയും ഏകദേശം ഒരേ സ്വഭാവമാണ് കഥാഗതിയിലുള്ളത്.
കുട്ടിക്കാലത്തു ആസ്വദിച്ച് കണ്ട ഈ ചിത്രം ഇന്ന് കണ്ട് തീർക്കാൻ അമ്പേ ബുദ്ധിമുട്ടി.
"My Rating : 1.5"
[ https://youtu.be/zmYQYthk7qE ]
➖➖➖➖➖➖➖➖➖➖
🔹 958. "ഈ ഭാർഗ്ഗവിനിലയം"
Gnr :- Horror
Lang :- മലയാളം
വിനയൻ ഇപ്പോൾ ചെയ്യുന്ന സിനിമ(!)കളെ പോലൊരു ഹൊറർ ചിത്രം 2002 ൽ പുറത്തിറങ്ങിയിരുന്നു. അതാണ് ഈ ഭാർഗ്ഗവിനിലയം.
വാണി വിശ്വനാഥിൻ്റെ ശരീരം കാണിച്ച് പ്രേക്ഷകനെ പിടിച്ചിരുത്തുക എന്ന ദൗത്യം വിജയിച്ചതൊഴിച്ചാൽ അറുബോറൻ തട്ടിക്കൂട്ടാണ് ഈ ചവറ് പടം.
സംവിധായകൻ ചെയ്ത മറ്റ് 2 ചിത്രങ്ങൾ തിയേറ്റർ കാണാത്തതിനാൽ പ്രേക്ഷകൻ എന്ന നിലയിൽ രക്ഷപ്പെട്ടു.
"My Rating : 0.5/5"
[ https://youtu.be/iy8FRPPKa8o ]
➖➖➖➖➖➖➖➖➖➖
🔹 959. "കളഭം"
Gnr :- DRAMA
Lang :- മലയാളം
ക്ലൈമാക്സ് സംവിധാനം ചെയ്ത അനിലിൻ്റെ 2007 ൽ റിലീസ് ചെയ്ത നവ്യനായർ ചിത്രമാണ് കളഭം. സംഗീതത്തിന് പ്രാധാന്യം കൊടുത്ത ഈ ചിത്രം രവീന്ദ്രൻമാഷിൻ്റെ സംഗീതം മാറ്റിനിർത്തിയാൽ അരോചകമായ അനുഭവം തന്നെയായിരുന്നു.
ബാല, മണിക്കുട്ടൻ, തിലകൻ, ജഗതി എന്നിങ്ങനെ അഭിനേതാക്കളെല്ലാം തന്നെ എടുത്തുപറയത്തക്ക മേന്മ കാണിക്കാതെ കടന്നു പോകുന്നുമുണ്ട്.
ആമസോൺ പ്രൈമിൽ നിന്ന് രണ്ട്മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം അര-മുക്കാൽ മണിക്കൂർ കൊണ്ട് കണ്ടു തീർത്തു.
"My Rating : 0.5/5"
[ https://youtu.be/SRyCjbBbQsE ]
🔹🔸🔹
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
[ https://www.facebook.com/yaduezr ]
Reco. - #എസ്ര
next 》》 Rated025
No comments: