Search This Blog

v

🔹 937. #V (വീ)

Gnr :-  ACTION
Lang :- തെലുഗു

#ജേഴ്സി, #ഗ്യാംങ്ങ്ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനി നായകനാകുന്ന ചിത്രങ്ങളോട് ഒരടുപ്പം വന്നിരുന്നു. തുടർന്ന് കണ്ട പടമാണ് V.

-V ഫോർ വേണ്ടായിരുന്നു.

കണ്ട് കണ്ട് കണ്ട് പിന്നേം കണ്ട് മടുത്ത 80ലെ ബോംബ് കഥ വീണ്ടും പൊടിതട്ടി പടമാക്കുകയാണ് നാനിയുടെ ഈ ആക്ഷൻ ചിത്രം.

നായക റോളിൽ നിന്ന് വില്ലൻ വേഷത്തിലെത്തുമ്പോൾ ക്ലൈമാക്സിൽ നന്മയിൽ ഗോപാലനാകുന്നുണ്ട് നായകനെ.മാത്രമല്ല, ആ ഒരു സ്ഥിരം ക്ലീഷേയിൽ തുടങ്ങി സീൻ ടു സീൻ ആക്ഷൻ സ്പൂഫാകുന്നിടത്ത് പ്രതീക്ഷയ്ക്ക് വിപരീതമായ V അരോചകമാകുന്നുണ്ട്.

പ്രഭാസ് ചിത്രം സാഹോ കണ്ടിഷ്ട്ടപെട്ടവർക്ക് V സഹിച്ചിരിക്കാൻ പറ്റും, അല്ലാത്തവർ ആ വഴി പോകേണ്ട.

- നാനി പതിവ് പോലെ കിട്ടിയ റോൾ നന്നാക്കി.

- നായികമാർ രണ്ടും എന്തിനോ തിളച്ച സാമ്പാറിലെ കറിവേപ്പിലയായ്.

- സഹതാരമായെത്തിയ സുധീർ ബാബു , വില്ലന്മാർ തുടങ്ങിയവരൊക്കെ പല ചിത്രങ്ങളിലായ് കണ്ടുമറന്ന കഥാപാത്രങ്ങളെ ഓർമ്മിച്ച് കടന്നുപോയ്.

അവതരണവും പ്രകടനവും ശരാശരി മാത്രമായ ഈ പടത്തിൽ പ്രധാന വില്ലൻ കഥ തന്നെയാണ്. വേണമെങ്കിൽ ഒരു വട്ടം കണ്ടു മറക്കാം. ആമസോൺ പ്രൈമിൽ റിലീസായതുകൊണ്ട് ധന-സമയ ലാഭം എടുത്തുപറയേണ്ടതാണ്.

"My Rating : 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr

Reco. - #അരവിന്ദ_സമേത_വീരരാഘവ

next 》》SEX EDUCATION

No comments: