Search This Blog

ഹലാൽ_ലൗ_സ്റ്റോറി

🔹 940. " #ഹലാൽ_ലൗ_സ്റ്റോറി"
Gnr :-  DRAMA
Lang :-  മലയാളം

"സുഡാനി ഫ്രം നൈജീരിയ" കണ്ട ഏതൊരു പ്രേക്ഷകനും ആ സംവിധായകൻ്റെ അടുത്ത ചിത്രത്തിനായ് പ്രതീക്ഷ വെക്കും. അങ്ങനെ റിലീസ്ചെയ്ത രണ്ടാംചിത്രം പൂർണ നിരാശയാണ് എനിക്ക് സമ്മാനിച്ചത്.

ഒരു മുസ്ലിം സംഘടന ഹറാമുകളെ മാറ്റിവെച്ച് ഹലാലായൊരു ടെലിഫിലിം ചെയ്യുന്നു. പൂർണമായും സംഘടനയുടെ ആശയങ്ങളെ ഉൾക്കൊണ്ട ചിത്രമാണ് ഒരുക്കുന്നത്. ഇതിലേക്ക് വരുന്ന കഥാപാത്രങ്ങളും കാര്യങ്ങളുമാണ് ചിത്രം പറയുന്നത്.

"My Rating : 1.5/5"

എടുത്തുപറയാൻ നല്ലൊരു കഥയില്ല എന്നത് തന്നെയാണ് ആദ്യ പോരായ്മ. താരതമ്യേന ചെറിയ ദൈർഘ്യത്തിൽ പോലും മുഷിപ്പിച്ച ആഖ്യാനമാണ് രണ്ടാമത്തേ പോരായ്മ.
കൂടാതെ സംഘടനയിലൂടെ കഥ പറയണോ അതോ അവരെ കളിയാക്കി പറയണോ എന്നതടക്കം  മുഴുനീള തപ്പിതടയലാണ് ഈ ഹലാൽ സ്റ്റോറി.

ഗ്രേസ് ആൻറണിയുടെ മികച്ച പ്രകടനവും ജോജു ജോർജിൻറെ അനായാസേനയുള്ള പ്രകടനവും മാറ്റിവെച്ചാൽ എടുത്തുപറയാൻ മികച്ചതായ് ഒന്നും തന്നെ ഞാനിതിൽ കണ്ടിട്ടില്ല.

അഭിനയമൊരു കലാപമാണെന്നും പറഞ്ഞ് പാർവ്വതി മുഖം കൊണ്ട് കോക്രി കാണിച്ചതൊക്കെ ചിലർക്ക് ദഹിക്കും, എന്നെ സംബന്ധിച്ച് അതൊക്കെ അരോചകം തന്നെയായിരുന്നു. (ഒരുപക്ഷേ സൂഫിയും സുജാതയും ആഷിക് അബുവിലൂടെ പുറത്തെത്തിയിരുന്നെങ്കിൽ ചിലരതിനെ ക്ലാസിക്കെന്നൊക്കെ പറയുമായിരിക്കാം) കൂടാതെ ഒളിച്ചുക്കടത്തൽ കളിയാക്കലിൽ ചെന്നെത്തിനിന്നപ്പോൾ പറയാൻ ഉദ്ദേശിച്ചതും പറഞ്ഞുകൊണ്ടിരുന്നതും മറന്നു പോയ അവസ്ഥയായിരുന്നു ചിത്രത്തിൻ്റേത്.

 - Yadu EZr

തൗഫീഖ്-
നിക്ക് തരക്കേടില്ലാത്ത പേടിണ്ട് സാഹിബേ, ദിപ്പോ മ്മടെ പ്രാന്തിന് ആരാൻ്റെക്കെ പൈസ വേടിച്ചിട്ട് ഇതിപ്പോ നമ്മളുദേശിച്ച പോലെ വന്നില്ലെങ്കിലോ?

സാഹിബ്- 
പരിപാടി തീര്ന്ന ദിവസം പറയാൻ പറ്റ്യ ഡയലോഗല്ല തൗഫ്യ ദ്.

തൗ-
അത്പ്പോ മ്മള് കണ്ട്ല്ലല്ലോ, ഇതൊട്ടിച്ച് വെച്ച് കണ്ടാലല്ലേ എന്താന്നറിയ്യുള്ളു.
മാനം കെട്ത്താത്ത സിനിമായാ മത്യാർന്നു.

ചിത്രത്തിലെ പ്രധാനപ്പെട്ടൊരു രംഗത്തിലെ ഡയലോഗാണ് മുകളിലുള്ളത് . സുഡാനിയുടെ സംവിധായകൻ്റെ ചിത്രമെന്ന നിലയിൽ നിരാശ മാത്രമല്ല ആദ്യ ചിത്രത്തേ മാനം കെട്ത്ത്യ പടമെന്നും ഇതിനെ പറയാം.

"My Rating : 1.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
@YaduEZr

Reco. - #പെരുമഴക്കാലം

next 》》 BANSHEE

No comments: