Search This Blog

C U SOON

🔹 941. സീ യൂ സൂൺ

Gnr :-  Drama
Lang :- മലയാളം

കോവിഡ് കാലത്തിൻറെ പരിമിതിയും ഈ ചിത്രമവതരിപ്പിച്ച രീതിയും കണക്കിലെടുത്താൽ കോവിഡിന് ശേഷം റിലീസ് ചെയ്ത താൽക്കാലിക ആശ്വാസമാണ് സീ യൂ സൂൺ. 

ചിത്രത്തിൽ എടുത്തു പറയേണ്ട മേന്മ അഭിനേതാക്കളുടെ മികച്ച പ്രകടനവും അവതരണത്തിലെ ചടുലതയും തന്നെയാണ്. എന്നാൽ ഇവയെ പോലും പിറകോട്ടു വലിക്കുന്നത് കഥയിലെ കഴമ്പില്ലായ്മയാണ്.

പ്രധാന കഥാപാത്രം അത്തരമൊരു അവസ്ഥ അഭിമുഖീകരിക്കുമ്പോൾ രക്ഷക്കായി ഇതുപോലൊരു വഴി തേടുമോ എന്നത് ചിന്തിച്ചാൽ പിന്നെ സിനിമ വൻകോമഡിയാണ്. അതുകൊണ്ട് ലോജിക്കിനെ മാറ്റിനിർത്തി അവതരണമികവിന് കയ്യടിക്കാം. അത്രയേ ചിത്രം ഓഫർ ചെയ്യുന്നുമുള്ളൂ.

"My Rating : 2/5"

No comments: