1005. Thoughts On THE GREAT INDIAN KITCHEN
🔹 1005. " ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ "
Gnr :- Drama
Lang :- മലയാളം
വിശ്വാസങ്ങളും ആചാരങ്ങളും പരിപാലിച്ചു കൊണ്ടുപോകുന്ന വ്യത്യസ്ത വിഭാഗങ്ങളുണ്ട്, ആൺമേൽക്കോയ്മകളും പെൺമേൽക്കോയ്മകളും നിലനിൽക്കുന്ന കുടുംബങ്ങളുണ്ട്. അവ നല്ലതുംമോശവുമായ് എഫക്ട് ചെയ്യുന്ന ഒരുപാട് ജീവിതങ്ങളുമുണ്ട്.
കുനിഞ്ഞ് കൊടുത്തപ്പോൾ ബൂട്ടിനടിയിലാക്കിയ പഴയൊരു ചരിത്രം പേറിനടക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. കുടുംബമഹിമ ഇന്നും നമുക്കിടയിൽ വ്യവസ്ഥയായി നിലകൊള്ളുന്നുമുണ്ട്.
പെണ്ണിൻ്റെ വിശുദ്ധിയാണ് മൂടിവെച്ച തട്ടത്തിനുള്ളിലെന്ന കൈയ്യടി ഡയലോഗിനപ്പുറം ഇന്നതെല്ലാം ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് കാലത്തിനൊപ്പം മാറിയ ചിന്തകളുടെ കൂടി മെച്ചമാണ്.
- കുലസ്ത്രീകൾ, ആചാര സംരക്ഷകർ, ചാണക വൈദ്യന്മാർ, തുടങ്ങി എൺപതുകളിലെ വസന്തവും വാട്സ്ആപ്പ് കേശവമ്മാവനും നമുക്കുചുറ്റും ഇന്നും വലംവെക്കുന്നത് കൊണ്ട് പ്രേക്ഷകന് കണക്ട് ചെയ്യാൻ സാധിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
പലപ്പോഴും ഒരു ഷോർട്ട് ഫിലിമിൽ ഒതുക്കാവുന്ന കഥയെ കയ്യൊതുക്കമില്ലാതെ വലിച്ചു നീട്ടി വിരസമാകുന്നുമുണ്ട് ചിത്രം (അടുക്കളപ്പണി കാണിക്കുന്ന രംഗങ്ങളുടെ ആവർത്തനവിരസതയല്ല ആകെത്തുകയിൽ ചിത്രം മുന്നോട്ടുവെക്കുന്ന ആശയം ഇതിലും ദൈർഘ്യം കുറച്ച് ഇതിലും ഭംഗിയായി പറയാൻ സാധിക്കുമായിരുന്നു.)
- സുരാജ് ,നിമിഷ തുടങ്ങി പ്രധാന താരങ്ങളുടെ നല്ല പ്രകടനം അഭിനന്ദനമർഹിക്കുന്നു. തൊണ്ണൂറുകളിൽ നിലനിന്നിരുന്ന ഹിന്ദു കുടുംബപശ്ചാത്തലം എന്ന രീതിയിൽ ചിത്രത്തെ സമീപിച്ചാൽ ചില പോരായ്മകളെ കാര്യമാക്കാതെയെടുക്കാം.
പറയുന്ന വിഷയം പ്രസക്തമാണ്, ഈ റിവ്യു എഴുതുമ്പോഴും അടുക്കളയിലെ സിങ്കിൽ പാത്രംകഴുകുന്ന ശബ്ദം കേൾക്കാൻ പറ്റുന്നുണ്ട്, എന്തുകൊണ്ടോ മാറാൻ സാധിക്കുന്നില്ല.
ഒരുപക്ഷേ ഇത്തരം ചിത്രങ്ങൾ കൊണ്ട് ചിന്തിപ്പിക്കുവാൻ സാധിക്കും.
My Rating : 4/5
(ഈ ചിത്രം കണ്ട് ഓൺലൈനിൽ പുരോഗമനവാദ പ്രസംഗവും നാലുവരി ബ്രില്യൻസും എഴുതി യഥാർത്ഥജീവിതത്തിൽ സദാചാരവാദവുമായ് നടക്കുന്നവർക്കായ്
സുരാജ് സ്കൂളിൽ കുട്ടികളെ പഠിപ്പിക്കുന്ന ഒരു രംഗമുണ്ട് , ചിത്രത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട രംഗങ്ങളിൽ ഒന്ന്)
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 #മാസ്റ്റർ
No comments: