തേരാളി - immaculate Gladiator
#ITCNarrativa
Caption : അഭിമന്യു 2 - തേരാളി
മഹാഭാരത യുദ്ധത്തിൽ ധർമ്മയുദ്ധം പാലിക്കുന്ന പാണ്ടവരും പാണ്ടവപക്ഷത്തേ തേരാളി കൃഷ്ണനും ശത്രുപക്ഷത്തേക്ക് ശരമുതിർക്കുമ്പോൾ എതിരാളികൾ നൂറുപുത്ര കൗരവരായിരുന്നു. കൂടാതെ പരിവർത്തനമാഗ്രഹിച്ച ജേഷ്ഠതുല്ല്യൻ കർണനും.
യുദ്ധനിയമങ്ങൾ കാറ്റിൽ പറത്തി ദുര്യേദനന്റെ ആജ്ഞകൾ നീതിയുക്തമായപ്പോൾ പാണ്ടവരിൽ അർജുനന്റെ മകൻ അഭിമന്യു ചതിയിൽപെട്ടു.
രക്ഷിക്കാനാകാത്ത ചുഴികളിലേക്ക് അഭിമന്യു കാലെടുത്തുവെക്കുമ്പോൾ കൂട്ടംകൂടിയ അതിക്രമങ്ങളും ചക്രവ്യൂഹമെന്ന ചതിയിലും മഹാവീര മഹാഭാരതത്തിൽ ഒരിക്കൽ പോലും ഓർക്കാനിഷ്ട്ടപ്പെടാത്ത ഒരു ഏടാണ് അഭിമന്യുവിന്റെ മരണം.
#അഭിമന്യു എന്ന പേരിൽ പ്രിയദർശൻ ഒരുക്കിയ മോഹൻലാൽ ചിത്രം ഇതേ മിത്തിന്റെ മറ്റൊരു പതിപ്പാണ്.
മനോധൈര്യത്താൽ വാഴ്ത്തപ്പെട്ടവനാകുന്ന ഹരി
പോരട്ട ജീവിതത്തിൽ വേണ്ടപ്പെട്ടവരുടെ ചതിയാൽ ആഗ്രഹസാഫല്യങ്ങൾക്കതീതമായ് പിടഞ്ഞ് വീഴുന്നത്
മെലൊ ഡ്രാമയുടെ കുടപിടിച്ചല്ല.
മറിച്ച് കേട്ടുമറന്ന കെട്ടുകഥയിലെ ഓർക്കാനിഷ്ട്ടപ്പെടാത്ത ആ ഏടിന്റെ ബാക്കിപത്രമാകുന്നതിനാലാണ്.
ഓർമ്മയിലെന്നും
ചെയ്തു തീർക്കാൻ ഒത്തിരി ഉണ്ടായിരുന്ന, അപ്രതീക്ഷിതമായ ആ മരണം നൊമ്പരപ്പെടുത്തുന്നത് ഗീത അവതരിപ്പിച്ച കിരണിൻ്റെ ജീവിതംകൂടി ഓർക്കുമ്പോഴാണ്.
കാമാത്തിപുരയിലെ ഒറ്റമുറിയിൽനിന്ന് ഹരി നേടിയതൊക്കെയും കിരൺ എന്ന തെലുങ്ക്പെണ്ണിൻ്റെ നഷ്ട്ടപ്പെട്ട ജീവിതവും മനോവീര്യവും ഒരുപോലെ മാറ്റിമറിക്കുന്നത് തന്നെയായിരുന്നു, നടുറോട്ടിൽ പോലീസിൻറെ വെടിയേറ്റുവീഴുമ്പോൾ ഹരിയേക്കാൾ ഞാനോർത്തത് തൊട്ടുമുന്നിൽ ഇഷ്ട്ടജീവിതം നഷ്ടപ്പെട്ട് വീണ്ടും തെരുവിലെത്തപ്പെട്ട, കിരണിനെയാണ്.
അവരുടെ ജീവിതമാണ്.
പലപ്പോഴും മരണത്തെക്കാൾ ജീവിതം ദുരന്തമാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്, കിരൺ ആ ദുരന്തത്തെപോലും പോരാടി ജീവിക്കുന്നുണ്ടാകും, ചുവന്ന തെരുവെന്ന ചക്രവ്യൂഹത്തിൽ വീണ്ടും വീണ്ടും പോരാടുന്നുണ്ടാകും. അവളുടെ ജീവിതത്തിലെ മറ്റൊരേടാണ് എൻറെ കഥ.
അബ്ബയും ച്ചോട്ടുവും അമറുമടക്കം കയ്യൂക്കുള്ള കാര്യക്കാർ ചവച്ചുതുപ്പിയ ആ നഗരത്തിൻ്റെ ആൾക്കൂട്ട തെരുവ് ഹരിയേയും അവർക്കൊപ്പം മറന്നു തുടങ്ങുന്നു. പ്രത്യക്ഷത്തിൽ ശാന്തമായ എന്നാൽ മാനസികമായി ക്ഷീണിച്ച ഒരുപാടാളുകളുടെ നഗരം, വികാരത്തെ മണിക്കൂറുകളുടെ കണക്കിൽ മനക്കണക്ക് കൂട്ടി പാവിരിക്കുമ്പോഴും കിരൺ സ്വപ്നം കണ്ടിരുന്നു, നല്ലൊരു ജീവിതം. അവിടേയ്ക്കാണ് സക്കീർ എത്തിപ്പെടുന്നത്.
യത്തീം ഖാനയിലെ കഷ്ടപ്പാടിൽ നിന്ന് പഠിച്ച് ജോലിതേടി മുംബൈയിലെത്തിയ സക്കീർ ഇതുവരെയറിഞ്ഞ കഷ്ടപ്പാടുകളൊന്നും തന്നെ യാതൊന്നുമല്ല എന്ന് വളരെ പെട്ടെന്ന് മനസ്സിലാക്കിയിരുന്നു,
തന്നെ അംഗീകരിക്കാത്ത ബാപ്പയുടെ കണ്മുൻപിൽ യത്തിംമായ് ജീവിതം തള്ളിനീക്കുന്നവന് ഒരാഗ്രഹമല്ലേ ഉണ്ടാകൂ,
എന്നാൽ ഇന്ന് ജീവിതം കൂടുതൽ ദുസ്സഹമാണ്,
ലേൻ 6ലെ മാർക്കണ്ഡേയാമ്പലത്തിലെ പ്രസാദചോറും പള്ളിവക അന്നവും മറ്റുമായി വിശപ്പടക്കി നടക്കുന്ന സമയത്ത് സക്കീറിന് മുന്നിലെത്തിയ ദൈവമാണ് ടാക്സി ഡ്രൈവർ മണികണ്ഠൻ. അതുവഴി സക്കീർ കാമാത്തിപുരയിൽ എത്തുന്നു.
പ്രിതപുത്രരിൽ തോറ്റുപോയവന് സമമായാണ് സക്കീർ കാമത്തിയിലെത്തിയതെങ്കിലും പിന്നീടവിടെയുള്ളവർ സക്കീറിന് അധിരഥനും രാധയും സൂര്യനുമെല്ലാമായ്. പിന്നീടെപ്പോഴോ കാമത്തിയിലെ സുഭദ്രയെ സക്കീർ കണ്ടുമുട്ടി.
കിരണിനും സക്കീറിനും പരസ്പരം പറയാൻ ഒരുപാടുണ്ടായിരുന്നു. വളരെ പെട്ടെന്നവർ അടുക്കുകയും ചെയ്തു.
സക്കീറിനെ ജോലിക്ക് വേണ്ടി സഹായിച്ചും പണം സ്വരൂപിച്ചും കിരൺ ജീവിതം വീണ്ടും സ്വപ്നംകണ്ടു തുടങ്ങിയിരുന്നു. ഖുറേഷിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഹാരാഷ്ട്രയിലെ റൂറൽ ഏരിയ ടിംബർ ഫാക്ടറിയിൽ മുദ്ദലിയാരുടെ ശുപാർശയിൽ സക്കീർ ജോലിതേടി പോയ ദിവസം. വണ്ടിക്കൂലിയും ചിലവും സക്കീറിനെ ഏൽപ്പിച്ച് കിരൺ യാത്രയാക്കിയ ആ ദിവസം
1995 നരസിംഹറാവു ഗവൺമെൻറിൻറെ നാലാം വാർഷികാഘോഷത്തിനിടെ മുംബൈ തെരുവുകൾ രാഷ്ട്രീയമായും വ്യക്തിപരമായും വിഭിന്നതയുടെ കൊടുമുടിയിൽ എത്തിയിരുന്നു, ആ വലിയ ആരവങ്ങൾക്കിടയിൽ ഭരണം തിരിച്ചുപിടിക്കാനും പത്താമനാകാനും എതിർകക്ഷികളുടെ നീക്കങ്ങൾ കാമാത്തിയുടെ മണ്ണിലേക്കും അതിവേഗം വ്യാപിച്ചു.
ഒരു പക്ഷേ നിയമപോരാട്ടമോ തിരിച്ചടികളോ സാധ്യമാകാതെ ചിന്തിയ ചോരയുടെ കണക്കുമാത്രം ബാക്കി നിർത്താൻ കാമാത്തിയുടെ മണ്ണ് തന്നെയാണ് നല്ലതെന്ന് അക്രമകാരികൾ ചിന്തിച്ചിട്ടുണ്ടാകും.
പല കാലങ്ങളിൽ പല രീതിയിൽ കുടിയേറിയെത്തിയ കിരണിനെ പോലുള്ളവർ ഞൊടിയിടയിൽ കണ്മുന്നിൽ നടന്ന ഈ അതിക്രമത്തെ നേരിടാനാകാതെ കൺമുന്നിൽ കിട്ടിയതുമെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചു.
പാതിരാത്രിയുടെ മറവിൽ നടന്ന അതിക്രമം ചോദ്യംചെയ്യാൻ ആരുമില്ലെങ്കിലും കുടപിടിക്കാൻ നീതിന്യായ രാഷ്ട്രീയ വ്യവസ്ഥകളെല്ലാം ഒരുമിച്ചുണ്ടെന്ന് അവർക്കു തോന്നി.
രക്ഷപ്പെട്ടോടുന്നതിനിടെ അക്രമകാരികളുടെ കത്തി അവളുടെ ശരീരം തുളച്ച് മുറിവേറ്റപ്പോൾ , അവസാന ശ്വാസവും കണ്ണടയുന്നനിമിഷവും കിരണിനെ കവർന്നെടുക്കുമ്പോൾ , പിടഞ്ഞെണീക്കാനാകാതെ ഹരിയേപ്പോൽ നടുറോട്ടിൽ വീഴുമ്പോൾ അവസാനിച്ചുകൊണ്ടിരുന്നത് സ്വാതന്ത്ര്യമാഗ്രഹിച്ച ജീവിതമായിരുന്നു.
ഓരോ രാഷ്ട്രീയ കലാപങ്ങളും തൊട്ടടുത്ത ദിവസം ഓർമ്മകളായി മാറുമ്പോൾ
മരണപ്പെട്ടവരെല്ലാം മറ്റൊരു കൂട്ടരുടെ രക്തസാക്ഷികളാകുമ്പോൾ
സക്കീറിനെപ്പോലുള്ളവർ വീണ്ടും വീണ്ടും തെരുവുകളിലേക്ക് എത്തപെടുമ്പോൾ
മനസ്സിലാക്കപെടേണ്ടത് സഹനത്തിൽ നമുക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല എന്നതാണ്.
തളർന്നപ്പോഴെല്ലാം കിരൺ സക്കീറിനൊരു തണുപ്പായിരുന്നു. ഇന്നവളില്ല,
സക്കീർ പുതിയ ജീവിതവുമായി പൊരുത്തപ്പെട്ട് മാറ്റങ്ങളിലേക്ക് മാറിയിരിക്കുന്നു, ഒരുപക്ഷേ ഹരിയേ മറ്റൊരു ലോകത്ത് കിരൺ കണ്ടുമുട്ടിയിരിക്കാം.
#Yadu_EZr
No comments: