1000. വാനപ്രസ്ഥം
ഇരുപത്തിയൊന്ന് വർഷം ശപിക്കലും പിറുപിറുക്കലുമല്ലാതെ സ്നേഹമെന്താണെന്ന് ഞാനറിയേണ്ടിയിരിക്കുന്നു.
ശിക്ഷയേറ്റുവാങ്ങാനുള്ള പുണ്യമേ ഞാൻ ചെയ്തിട്ടുള്ളു രാമാ...
ശിക്ഷിക്കാൻ പറ!
🔹 🎊1000🎉. " #വാനപ്രസ്ഥം "
Gnr :- Drama
Lang :- മലയാളം
അച്ഛനാരാണെന്ന് അറിയാത്ത ബാല്യവും താഴ്ന്ന ജാതിയിൽപ്പെട്ട വേർത്തിരിവും ദാരിദ്ര്യവും കുഞ്ഞികുട്ടൻ മറികടന്നത് കഥകളിയിലൂടെയാണ്,
രത്നം ചേറിൽ കഴിഞ്ഞാലും തെളിയും എന്നൊരു ഡയലോഗുണ്ട് ചിത്രത്തിൽ . അതുപോലെതന്നെ തൻ്റെ അസാമാന്യ കഴിവുകൊണ്ട് രാജകുടുംബം വരെ കുഞ്ഞുകുട്ടൻ്റെ ആട്ടം കാണാൻ ക്ഷണിക്കുന്നു, രാജകുടുംബാംഗമായ സുഭദ്ര കുഞ്ഞുകുട്ടൻ്റെ വേഷത്തിൽ ആകൃഷ്ട്ടയാവുകയും അതേ തുടർന്ന് ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നു.
ഷാജി N കരുൺ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം മോഹൻലാലിൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച അധ്യായമാണ്, ഒരു അഭിനേതാവ് എന്ന നിലയിൽ മോഹൻലാൽ പൂർണ്ണനായ അധ്യായം.
അവതരണം കൊണ്ടും പ്രകടനം കൊണ്ടും എഴുത്തിലും മട്ടിലും എല്ലാം പരിപൂർണ്ണമായ സൃഷ്ട്ടി.
ഇന്ന് ജീവിച്ചിരിക്കുന്ന മലയാളത്തിലെ പലഅഭിനേതാക്കളും ഈരണ്ടു വർഷം കൂടുമ്പോൾ ഓഫ്ബീറ്റ് ചിത്രങ്ങൾ ചെയ്തു കാണാറുണ്ട്, പലരും സെൻറിമെൻസ് എന്ന ഇമോഷന് മാത്രം പ്രാധാന്യം കൊടുത്ത് അവാർഡ് വാങ്ങി പോകാറുണ്ട്, വാനപ്രസ്ഥം അതിൽ നിന്ന് ഒരുപാട് വ്യത്യസ്തമാണ്, ഒരു അഭിനേതാവ് എന്ന നിലയിൽ മോഹൻലാലിന് മറ്റുള്ളവരെക്കാൾ ഒരുപാട് മുൻപിലെത്തി പരിപൂർണ്ണനാകാൻ അവസരം ലഭിച്ചത്പോലുള്ള സിനിമാനുഭവമാണ് വാനപ്രസ്ഥം.
മോഹൻലാലിനെ കൂടാതെ സുഹാസിനി , ബിന്ദു പണിക്കർ, മട്ടന്നൂർ ശങ്കരൻകുട്ടി, കുക്കു പരമേശ്വരൻ തുടങ്ങി ഒരുപറ്റം അഭിനേതാക്കളും കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി,
മികച്ച നടനുള്ള നാഷണൽ അവാർഡ് അടക്കം മോഹൻലാലിനെ തേടിയെത്തിയ വാനപ്രസ്ഥം എന്ന ഈ ചിത്രം മലയാള സിനിമയുടെ തന്നെ അഭിമാനമാണ്. അത്രമേൽ ഇഷ്ടപ്പെട്ട സിനിമയാണ്, പാഠപുസ്തകമാണ് വാനപ്രസ്ഥം. #Excellent
" My Rating : 5/5 "
[ https://www.facebook.com/yaduezr ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 #ഗാർഡിയൻ
No comments: