Search This Blog

thoughts on SOORARAI POTTRU

🔹 969. " സൂരറൈപൊട്രു "

Gnr :-   Drama
Lang :-  തമിഴ്
തട്ടിക്കൂട്ടി ഉണ്ടാക്കിയ ശരാശരിയിലും താഴെ നിൽക്കുന്ന ഒരു മോശം സിനിമാനുഭവമാണ് സൂരൈപൊട്രു സമ്മാനിച്ചത്.
ഓൺലൈനിലെ തള്ളിമറിക്കലുകൾ കണ്ടാണ് ചിത്രം കാണാനിരുന്നത്. തുടർച്ചയായി പരാജയങ്ങൾ മാത്രം സമ്മാനിക്കുന്ന സൂര്യ 
പ്രകടനം കൊണ്ട് തരക്കേടില്ലയെങ്കിലും ആകെത്തുകയിൽ നിരാശയാണ് ചിത്രം സമ്മാനിച്ചത്.. ആഖ്യാനം കൊണ്ട് ലാഗും പ്രകടനം കൊണ്ട് തട്ടിക്കൂ......

ഇങ്ങനെയൊക്കെ ഈ പടത്തെ കുറിച്ച് ആരെങ്കിലും പറഞ്ഞാൽ അവനെ ചൂലെടുത്തടിക്കണം.

"My Rating : 4/5"

Detailed Review 
 ➖➖➖➖➖➖➖➖➖➖➖➖                                                    
❗          HOSTINGER.IN               ❗
❗   Domains  @49/yr +GST       ❗
❗  .online , .site , .space , .xyz   ❗
❗    .store , .website , .tech        ❗
❗       www.lightupdiwali            ❗                                                                             
 ➖➖➖➖➖➖➖➖➖➖➖➖

പ്രകടനം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ സൂപ്പർതാരമാണ് സൂര്യ. സമീപ വർഷങ്ങളിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും അവയിലൊന്നിൽ പോലും സൂര്യ എന്ന അഭിനേതാവ് താഴേക്ക് പോയതായ് കണ്ടിട്ടില്ല. yes,
Form is temporary class is permanent ഇതൊക്കെ പറയുന്നതിന് സൂര്യയുടെ കരിയർ തന്നെ ഉദാഹരണമാക്കാം.
പ്രകടനം കൊണ്ട് മോഹിപ്പിക്കുന്ന,  കയ്യടിപ്പിക്കുന്ന മനോഹരചിത്രം. അവതരണ ലാളിത്യം കൊണ്ട് ഇഷ്ട്ടം പിടിച്ചുപറ്റുന്ന  അതിമനോഹര സൃഷ്ട്ടി.
എടുത്തുപറയത്തക്ക അല്ലെങ്കിലും ചെറു പോരായ്മകൾ പോലും ആസ്വാദനത്തെ ബാധിക്കാതെ സൂരറൈപൊട്രു OTTയിലെ ഏറ്റവും മികച്ച ഇന്ത്യൻ റിലീസായി അനുഭവപ്പെടുത്തി.

മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ നെടുമാരൻ രാജാംങ്കം സാധാരണക്കാർക്ക് വേണ്ടി ഒരു എയർലൈൻ കമ്പനി എന്ന ആശയം നടപ്പിലാക്കാൻ ശ്രമിക്കുന്നതും അതുവഴി നേരിടേണ്ടിവരുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. സൂര്യയെ കൂടാതെ ഉർവശി , അപർണ ബാലമുരളി എന്നിവരും കരിയർ ബെസ്റ്റ് എന്നോണം മനസ്സിൽ കയറുന്നുണ്ട്.
ഒരു യഥാർത്ഥ കഥയിൽ ഫിക്ഷണൽ എലമെൻ്റ്സും സിനിമാറ്റിക് വിഷ്വൽ അപ്രൊച്ചും നൽകി സുധ കൊങ്ങര  എഴുതി സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് സൂര്യ തന്നെയാണ്. GV കുമാറിൻ്റെ സംഗീതവും ഛായാഗ്രഹണവും എഡിറ്റിംഗും ആകെത്തുകയിൽ മികച്ച് നിൽക്കുന്നുണ്ട് .

ഡെക്കാൻ എയർലൈൻസ് എന്ന എയർലൈൻ കമ്പനിയുടെ തുടക്കകാല സ്ട്രഗിൾ മാത്രമാണ് ചിത്രം പറയുന്നത്, യഥാർത്ഥ ജീവിതത്തിൽ ആ കമ്പനിയും ഒരു പരാജയമായിരുന്നു. അത് ചിത്രം പ്രേക്ഷകനുമായി പങ്കുവെക്കാതെ മറ്റൊരു പോയൻ്റിൽ കഥ പറഞ്ഞ് അവസാനിപ്പിക്കുന്നു എന്നതും ചിത്രം നല്ലൊരനുഭവമാക്കാൻ സഹായിച്ചു.
ആമസോൺ പ്രൈംമിൽ ഇതുവരെ റിലീസ് ചെയ്ത ഏറ്റവും മികച്ച ഇന്ത്യൻ ചിത്രം സൂരറൈപൊട്രു തന്നെയാണ്. സമീപകാലത്ത് കണ്ടിരിക്കേണ്ട തമിഴ് ചിത്രങ്ങളിലൊന്ന്.

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

Reco. - സൂപ്പർ30

next 》》 LaXmi

No comments: