thoughts on FOUR BROTHERS
സാമൂഹിക വിഷയങ്ങളിൽ പ്രതികരിക്കുന്ന ഏവർക്കും പ്രിയപ്പെട്ട
ഒരു അമ്മയുടെ കൊലപാതകം, അവർ ദത്തെടുത്ത നാലുകുട്ടികൾ ഒന്നിക്കുകയും ശേഷം അമ്മയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിയെ കണ്ടെത്തി കൊല്ലുന്നതും ആണ് ഈ ചിത്രത്തിൻറെ കഥ.
"അള്ളാ ബിലാലിക്ക!"
🔹 999. " ഫോർ ബ്രദേഴ്സ് "
Gnr :- Action Thriller
Lang :- ഇംഗ്ലീഷ്
എയ്ഞ്ചൽ ,ബോബി ,ജാക്ക് ,ജെർമിയ ഈ നാല് സഹോദരിൽ നിന്നാണ് കഥ പറയുന്നത്, #ബിഗ്B എന്ന ചിത്രത്തിലെ 99% രംഗങ്ങളും ഈ സിനിമയിൽ നിന്ന് കോപ്പിയടിച്ചതാണ് (ഈച്ച കോപ്പി). അതുകൊണ്ട് ഈ ചിത്രത്തിൻ്റെ റിവ്യൂ എന്നതിലുപരി ബിഗ് Bയുമായ് ഈ ചിത്രത്തെ താരതമ്യപ്പെടുത്താൻ ആയിരിക്കും പ്രേക്ഷകൻ എന്ന നിലയിൽ കൂടുതൽ ചിന്തിക്കുക.
ഫോർ ബ്രദേഴ്സിലെ ഏറ്റവും മികച്ച രംഗങ്ങൾ എല്ലാം ഒഴിവാക്കി മൂലകഥയിലേക്ക് ബാക്കി വരുന്ന ഭാഗങ്ങൾ കൊച്ചിയിൽ പ്ലേസ് ചെയ്ത് ഒരു കിലോ ആറ്റിറ്റ്യൂസും സ്ലോ മോഷനും ഉൾപ്പെടുത്തി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് B ഫോർബ്രദേഴ്സിൻ്റെ ഒരു മോശം റീമേക്ക് ആയെ കാണാൻ ആകൂ.
അമ്മയെ കൊല്ലുന്ന രംഗം മുതൽ ക്ലൈമാക്സിൽ പടം തീരുന്ന സീൻ വരെ ഫോർബ്രദേഴ്സ് ബിഗ് Bയേക്കാൾ റിലേറ്റ് ചെയ്യാൻ സാധിക്കും, കൂടാതെ ഒറിജിനൽ വേർഷനിൽ ഇല്ലാത്ത മലയാളത്തിൽ മാത്രമുള്ള കുറച്ച് രംഗങ്ങൾ ഉണ്ട്,
മേയറെ കൊല്ലുന്ന സീനും ബിജോയുടെ പ്രണയവും ഇന്നസെൻ്റും അത്തരമുള്ള രംഗങ്ങളാണ് ( ഇന്നാണ് ഇറങ്ങിയതെങ്കിൽ ചിത്രത്തിൻ്റെ നെഗറ്റീവ് പാർട്ടിൽ ഏറ്റവും കൂടുതൽ ഈ കൾട്ട് രംഗങ്ങൾ പറഞ്ഞേനെ)
ബിഗ് B കണ്ടവർ ഫോർ ബ്രദേഴ്സ് കാണാൻ ശ്രമിക്കുക, എന്നെ സംബന്ധിച്ച് ഈ ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു.
" My Rating : 4/5 "
[ 998th review
#SUCK_ME_SHAKESPEER - https://www.facebook.com/168486953704409/posts/691149311438168/ ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
next 》》 #1000th_Review
No comments: