Search This Blog

thoughts on 14 + ( #ഫസ്റ്റ്_ലൗ )

🔹 997. " 14 + ( #ഫസ്റ്റ്_ലൗ )"

Gnr :- Romantic Drama 
Lang :- റഷ്യൻ
അലക്സ്, വിക എന്നിവരുടെ ഫസ്റ്റ് ലൗ ആണ് ഈ ചിത്രത്തിൻ്റെ പ്രമേയം. 
ഒട്ടും ബോറടിപ്പിക്കാതെ ഒന്നേ മുക്കാൽ മണിക്കൂർ ദൈർഘ്യത്തിൽ പടം കാണുന്ന ഏതൊരു പ്രേക്ഷകനും നൊസ്റ്റാൾജിക് ഫീൽ നൽകികൊണ്ട് കഥ പറയുന്ന ഈ ചിത്രം  റൊമാൻറിക് ജോണർ ചിത്രങ്ങളുടെ ആരാധകർക്ക് കണ്ടു നോക്കാവുന്നതാണ്.
സ്കൂളിലെ സുന്ദരിയായ കുട്ടിയോട് തോന്നുന്ന ഇൻഫാക്ച്ച്വാഷനും തുടർന്ന് പ്രണയം തുറന്നു പറയാൻ ശ്രമിക്കുന്നതും ഡേറ്റിംഗുമെല്ലാമായ് ആദ്യവസാനം നല്ലൊരു റൊമാൻറിക് ഫീൽഗുഡ് അനുഭവമാണ് ഈ ചിത്രം നൽകുന്നത്.
നായിക നടിയുടെ ക്യൂട്ട്നെസ് ലുക്കും ഇരുവരുടെയും ചെറിയ ജീവിതവും ടീനേജ് ഗ്യാങ്ങുമെല്ലാം കാണാനായി ചിത്രത്തെ സമീപിക്കാം . മറ്റൊന്നും ചിത്രം ഓഫർ ചെയ്യുന്നുമില്ല.

" My Rating : 4/5 "

  ➖➖➖➖➖➖➖➖➖➖                               
❗            #CARS24               ❗                                        
❗            30% offer               ❗                                            
❗       2021 ന് മുൻപ്          ❗ 
❗ നിങ്ങളുടെ കാറുകൾ   ❗   
❗         വിൽക്കുക.             ❗  
❗    30% വരെ ലാഭിക്കാം  ❗                                
  ➖➖➖➖➖➖➖➖➖➖

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #AK_Vs_AK

No comments: