Search This Blog

thoughts on NOW YOU SEE ME 1&2 , IAM LEGEND

🔹 994. " #NOW_YOU_SEE_ME "

Gnr :- Thriller 
Lang :- ഇംഗ്ലീഷ്
കളവും മാജിക്കുമായി നടക്കുന്ന ഒരു കൂട്ടം മജീഷ്യന്മാർ, അവർ ഒരു പ്രത്യേക ദൗത്യത്തിനു വേണ്ടി ഒരുമിക്കുന്നതും അവർക്ക് ഫണ്ട് ചെയ്യുന്ന ഒരു ഇൻഷുറൻസ് കമ്പനിയും ഇവരുടെ മോഷണവുമാണ് സിനിമയുടെ ആദ്യവരിയിൽ പ്രേക്ഷകന് നൽകുന്നത്. തുടർന്ന് FBI അടക്കം മജീഷ്യന്മാരെ അന്വേഷിച്ചിറങ്ങുമ്പോൾ ചിത്രം നല്ലൊരു ത്രില്ലർ ആകുന്നു.

ഭൂരിഭാഗം സിനിമാപ്രേമികളും കണ്ടിരിക്കാൻ സാധ്യതയുള്ള ഈ ചിത്രം ഹാർഡ് ഡിസ്ക്കിൻ്റെ പ്രത്യേക ആവശ്യപ്രകാരം ഇന്നലെയാണ് കാണാതിരുന്നത്. ചിത്രത്തിൻ്റെ രണ്ടു ഭാഗവും ഒരൊറ്റയിരുപ്പിൽ കണ്ടു തീർത്തു. 
ഇതുവരെ ഈ ചിത്രം കാണാത്തവരുണ്ടെങ്കിൽ  സമയം കളയാതെ കാണാനിരിക്കാം. 

" My Rating : 4.5/5 "

➖➖➖➖➖➖➖➖➖➖

🔹 995. " #NOW_YOU_SEE_ME_2 "

Gnr :- Adventure Thriller 
Lang :- ഇംഗ്ലീഷ്

ആദ്യ ഭാഗത്തിൽ നിന്നും നേർ തുടർച്ചയാണ് ഈ രണ്ടാം ഭാഗത്തിൽ പറയുന്നത്, ആദ്യഭാഗത്തിൻ്റെ സംവിധായകനല്ല ചിത്രം ചെയ്തിരിക്കുന്നത് കൂടാതെ ആദ്യഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിൽ എത്തിനിൽക്കുമ്പോൾ ആദ്യപകുതി പ്രത്യേകിച്ച് ഒന്നും പറയാതെ മുഷിപ്പിക്കുന്നുമുണ്ട്,  എന്നാൽ തുടർന്ന് ചിത്രം ട്രാക്കിൽ കയറുകയും നല്ലൊരു ക്ലൈമാക്സ് കൊടുത്ത് പോരായ്മകളെ കവർ ചെയ്യുന്നുമുണ്ട്.

റോബിൻഹുഡ് മാതൃകയിൽ  നല്ലവരായ കള്ളന്മാർ ഇത്തവണ പുതിയൊരു ദൗത്യവുമായ് എത്തുമ്പോൾ ആദ്യഭാഗത്തെ പോലെ ഞെട്ടിക്കുന്ന ട്വിസ്റ്റ് ഒന്നും ചിത്രത്തിലില്ല, എന്നാൽ അത്യന്തം ത്രില്ലടിപ്പിക്കുന്ന കുറച്ച് രംഗങ്ങൾ കൊണ്ട് ചിത്രമുടനീളം കയ്യടി നേടുന്നുണ്ട്. ആദ്യഭാഗം കണ്ടവർ ഈ ചിത്രം കാണാതിരിക്കാൻ വഴിയില്ല. 

" My Rating : 4/5 "

➖➖➖➖➖➖➖➖➖➖

🔹 996. " #IAM_LEGEND "

Gnr :- Sci-fi Thriller  
Lang :- ഇംഗ്ലീഷ്
വിൽ സ്മിത്ത് നായകനായി 2007ൽ തിയേറ്ററിലെത്തിയ സൈഫൈ ത്രില്ലർ ചിത്രമാണ് അയാം ലെജൻ്റ്.

US ആർമി വൈറോളജിസ്റ്റായ നായകനിൽ നിന്നാണ് ചിത്രം കഥ പറയുന്നത്. അതിഭീകരമായ ഒരു വൈറസ് പകരുകയും ലോകജനസംഖ്യയുടെ 90 ശതമാനം ആളുകളെയും അത് കൊന്നൊടുക്കുകയും ( വൈറസ് ബാധിച്ചവർ സോമ്പികളെപ്പോലെ 
രൂപമാറ്റം സംഭവിച്ച് അക്രമസ്വഭാവമുള്ള രോഗികളാകുന്നു) ഇത് തരണം ചെയ്ത ബാക്കി 10 ശതമാനം ആ രോഗികളുടെ ഇരകൾ ആവുകയും ചെയ്യുന്നു.

ഇതിൽ നിന്ന് രക്ഷപ്പെട്ട നായകൻ മൂന്നു വർഷത്തോളമായി ഒറ്റപ്പെട്ടു കഴിയുകയും പ്രതിരോധമരുന്ന് കണ്ടുപിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം പറയുന്നത്.

ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ 
അധികം ബോറടിപ്പിക്കാതെ കണ്ടു തീർക്കാൻ സാധിക്കുന്ന ഈ ചിത്രം
കാണാത്തവർക്ക് വേണമെങ്കിൽ കണ്ടു നോക്കാവുന്നതാണ്.

" My Rating : 3.5/5 "

[ https://www.facebook.com/yaduezr ]

  ➖➖➖➖➖➖➖➖➖➖                          
❗       #NEESTREAM           ❗
❗   Download the App        ❗
❗        & Subscribe Now     ❗
❗           Android-                  ❗                                          
❗  https://rb.gy/cmgxtz     ❗                                       
  ➖➖➖➖➖➖➖➖➖➖

🔹ആയിരാമത് റിവ്യു മുതൽ 

-റിവ്യൂസ് നിർത്തണം.
-Advertising ഒഴിവാക്കണം.
-റേറ്റിംഗ് നിർത്തണം.
-വീഡിയോ റിവ്യു ആരംഭിക്കണം.
- ഇതല്ലാതെ വേറെ നിർദേശങ്ങൾ ഉണ്ടെങ്കിൽ പറയൂ !

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

next 》》 #PaavaKadhaigal

No comments: