1007. Thoughts on - ലൗ [ LOVE ]
🔹 1007. "ലൗ [ LOVE ]"
Gnr :- Drama Thriller
Lang :- മലയാളം
ആദ്യ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ സമീപിച്ചത്, എന്നാൽ യാതൊരു പ്രമോഷനും ഇല്ലാതെ പെട്ടെന്നൊരുദിവസം (നല്ലൊരു തിയേറ്റർ റിലീസ് പോസ്റ്റർ പോലുമില്ലാതെ) ചിത്രം തീയറ്ററിൽ എത്തി, ആദ്യദിവസത്തെ മികച്ച അഭിപ്രായത്തിന് ശേഷം പിന്നീടാരും തിയേറ്ററിൽ പോയി കണ്ടതും പറയുന്നത് കേട്ടില്ല.
ഇന്ന് ഈ ചിത്രം കണ്ടു,
ലൗ - അത്യന്തം പുതുമയുള്ള മികച്ചൊരു പരീക്ഷണ ചിത്രമാണ്, *സ്പോയിലർ അടങ്ങിയ എഴുത്ത് താത്പര്യമുണ്ടെങ്കിൽ വായിക്കാം.*
സ്വരച്ചേർച്ചയില്ലാത്ത, ഡിവോഴ്സിന് വക്കിലെത്തി നിൽക്കുന്ന അനൂപ് - ദീപ്ത്തി എന്നിവരിലൂടെയാണ് കഥ പറഞ്ഞു തുടങ്ങുന്നത്, ദീപ്തി പ്രഗ്നൻറ് ആണെന്നറിഞ്ഞ ദിവസം തമ്മിൽ നടക്കുന്ന വഴക്കിൽ അനൂപ് ദീപ്തിയെ കൊല്ലുന്നു, തുടർന്ന് ബോഡി മറവ് ചെയ്യാൻ ശ്രമിക്കുന്നതും ഇതിനിടയിലേക്ക് വരുന്ന സുഹൃത്തുക്കളും മറ്റുമായാണ് ഒന്നരമണിക്കൂർ ദൈർഘ്യത്തിൽ ചിത്രം കഥ പറയുന്നത്.
( ഈ കഥാംശം ഇവിടെ പറയാൻ കാരണം പലരും ഈ ചിത്രത്തെ മറ്റൊരു രീതിയിലാണ് കാണുന്നത് എന്ന് തോന്നി, ആ പൊതു ആകാംക്ഷ തിയേറ്ററിലെ ഭൂരിഭാഗം പേരെയും നിരാശപ്പെടുത്തിയതായും തോന്നി)
ഉണ്ട , അനുരാഗ കരിക്കിൻ വെള്ളം എന്നിവയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്, അണിയറയിലും പിന്നണിയിലും പേരെടുത്ത പ്രമുഖർ ഒന്നിച്ചെങ്കിലും തീയറ്ററിൽ പ്രേക്ഷകനെ കൊണ്ടുവരാൻ തക്ക പ്രമോഷനോ ആകാംഷയോ ക്രിയേറ്റ് ചെയ്യാൻ ചിത്രത്തിന് സാധിച്ചിട്ടില്ല, നേരമ്പോക്കിന് പേരുകണ്ട് കയറുന്ന പ്രേക്ഷകന് സിനിമ നിരാശയുമാകും.
ടെക്നിക്കലി സൗണ്ടായ പ്രകടനം കൊണ്ട് നിരാശപ്പെടുത്താത്ത ( രജിഷയും ഗോകുലനും പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട് ) അവതരണവും ആഖ്യാനവും ഇത്തരം ചിത്രങ്ങളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന് നിരാശ നൽകാതെ ആകെത്തുകയിൽ നല്ലൊരനുഭവം നൽകുന്ന ചിത്രമാണ് ലൗ.
My Rating : 3.5/5
- @YaduEZr
No comments: